Don't Miss!
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Lifestyle
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ദിലീപിനോട് അന്ന് മുഖം കറുത്ത് സംസാരിച്ചു; പഴയ ദിലീപ് ആയിരിക്കണം എന്ന് പറഞ്ഞു; കമലിന്റെ വാക്കുകൾ
മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനാണ് കമൽ. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്കൊപ്പവും ഒരു കാലത്ത് പ്രവർത്തിച്ച കമൽ ഇന്ന് സിനിമകളിൽ സജീവ സാന്നിധ്യം അല്ലെങ്കിലും മലയാള സിനിമയിൽ ഇദ്ദേഹത്തിന് പ്രത്യേക സ്ഥാനം ഉണ്ട്.
ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, പൂക്കാലം വരവായി, ഈ പുഴയും കടന്ന്, കൃഷ്ണ ഗുഡിയിൽ ഒരു പ്രണയ കാലത്ത്, സ്വപ്നക്കൂട്, രാപ്പകൽ, ഗ്രാമഫോൺ, അഴകിയ രാവണൻ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകൾ കമൽ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെ സുവർണ കാലഘട്ടത്തിൽ ഇവരെ വെച്ച് നിരവധി സിനിമകൾ കമൽ സംവിധാനം ചെയ്തു. ഇന്നും ഇവയിൽ പലതും അനശ്വര സിനിമകളായി പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

ഇപ്പോഴിതാ മുമ്പൊരിക്കൽ കമൽ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള നടൻ ആരെന്നതിനെക്കുറിച്ചാണ് മുമ്പൊരിക്കൽ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ കമൽ സംസാരിച്ചത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരെക്കുറിച്ച് കമൽ സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം.

'ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങൾ കൊടെെക്കനാലിൽ ഷൂട്ട് ചെയ്യുമ്പോൾ രാവിലെ നാല് മണിക്ക്
ലൊക്കേഷനിേലക്ക് പോവും. ഒപ്പം സിനിമയിൽ അഭിനയിക്കുന്ന കുട്ടികളും. മോഹൻലാൽ എന്നും എന്റെ കൂടെ വരും'
'കുട്ടികൾ ഉറങ്ങുകയായിരിക്കും. അവരെ വിളിച്ചുണർത്തും. കുട്ടികളെ എടുക്കാൻ പോലും മോഹൻലാൽ കൂടെ വരുമായിരുന്നു. അതാണ് അന്നത്തെ മോഹൻലാൽ'

'ഇനി ജയറാമിന്റെ കാര്യം പറയാം, പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ ഇതേപോലെ തന്നെ ഒരുപാട് ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ക്ലെെമാക്സ് സീൻ ഉണ്ടായിരുന്നു. അതിൽ ജയറാമിന് വല്ലപ്പോഴുമേ ഷോട്ട് ഉള്ളൂ. 51 ആർട്ടിസ്റ്റുകളാണ് ആ ക്ലൈമാക്സ് സീനിൽ പങ്കെടുക്കുന്നത്'
'അത്രയും ആർട്ടിസ്റ്റുകൾ ആ സീനിൽ ഉണ്ട്. ജയറാമിന് പലപ്പോഴും വൈകുന്നേരമായിരിക്കും ഷോട്ട്. പക്ഷെ രാവിലെ മുതൽ മേക്കപ്പ് ഇട്ട് ജയറാം നിൽക്കുന്നുണ്ടാവും. ഒരു പരാതിയും പറയാത്ത നടനാണ്'

'മമ്മൂക്ക സമയത്തിന് വരില്ല, വെറുതെ ചൂടാവും എന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ എന്റെ സിനിമകളിലൊന്നും അങ്ങനെ പരാതി വന്നിട്ടില്ല, ദിലീപ് എല്ലാ സെറ്റിലും വൈകി വരുന്ന ആളാണെന്ന് പറയാറുണ്ട്. പക്ഷെ എന്നെ പേടിച്ച് നേരത്തെ വന്നു. ഒന്ന് രണ്ട് ദിവസം വൈകി വന്നപ്പോൾ മുഖം കറുപ്പിച്ച് പറയുകയും ചെയ്തു. ദിലീപ് എന്റെ സെറ്റിൽ ആദ്യം വരുന്ന ആൾ ആയിരുന്നു പണ്ട്, അങ്ങനെയൊരു ദിലീപ് തന്നെയായിരിക്കണം എന്ന് ഞാൻ പറഞ്ഞു'
'ഇത് ഡിപ്ലോമസി അല്ല. നമ്മൾ എങ്ങനെ ഇടപെടുന്നു എന്നതിനനുസരിച്ചാണ്. ജയറാം വേറെ സെറ്റിൽ ചിലപ്പോൾ എല്ലാ കുരുത്തക്കേടും കാണിക്കുമായിരിക്കും. ഞാൻ ഭയങ്കരമായി വഴക്ക് പറഞ്ഞ ആർട്ടിസ്റ്റുകളും ഉണ്ട്. ഇനി ഒരിക്കലും എന്റെ സിനിമയിൽ അഭിനയിപ്പിക്കില്ല എന്ന് തീരുമാനിച്ച ആർട്ടിസ്റ്റുകളെ അടുത്ത പടത്തിൽ ഞാൻ മെയ്ൻ റോൾ അഭിനയിപ്പിച്ചിട്ടുണ്ട്. ആളുടെ പേര് ഞാൻ പറയുന്നില്ല,' കമൽ പറഞ്ഞതിങ്ങനെ.