Don't Miss!
- Sports
ടി20യില്‍ രോഹിത്തിന്റെ സിംഹാസനം തെറിക്കും! കണ്ണുവച്ച് ഗില്‍, അറിയാം
- Automobiles
ഇവി നയത്തിന് പച്ച കൊടിയുമായി പഞ്ചാബ് സർക്കാർ
- News
നടന് ബാബുരാജ് അറസ്റ്റില്‍; അടിമാലി സ്റ്റേഷനിലെത്തിയ വേളയില്‍ പോലീസ് നടപടി, കേസ് ഇങ്ങനെ
- Finance
ഓപ്ഷന് ട്രേഡിങ്ങില്‍ എന്നും പണം നഷ്ടപ്പെടുകയാണോ? തിരുത്തണം 6 തെറ്റുകള്‍
- Lifestyle
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ സമ്മാനിച്ചിട്ടുളള സംവിധായകരില്‍ ഒരാളാണ് കമല്‍. സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കി സംവിധായകന് വിജയചിത്രങ്ങള്‍ ഒരുക്കിയിരുന്നു. അതേസമയം മലയാളി സൂപ്പര്‍ താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജയറാമും അതിഥിയായി പങ്കെടുത്ത കൗമുദി ടിവിയുടെ ഒരു പരിപാടിയിലാണ് സംവിധായകന് താരങ്ങളെ കുറിച്ച് മനസുതുറന്നത്.
മോഹന്‍ലാലിനെ കുറിച്ചായിരുന്നു കമല്‍ ആദ്യം തുറന്നുപറഞ്ഞത്. ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രം കൊടൈക്കനാലിലാണ് ചിത്രീകരണം നടന്നത്. അന്ന് രാവിലെ നാല് മണിക്കൊക്കെ ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയിരുന്നു. കാരണം സണ്‍ റൈസ് ഷോട്ട് ഒകെ എടുക്കണമായിരുന്നു. ഒപ്പം അതിലെ കുട്ടികളുമുണ്ടാവും.

എന്നും മോഹന്‍ലാല്‍ ആദ്യം ലൊക്കേഷനില്‍ എന്റെ കൂടെ വരികയും ഈ കുട്ടികള്‍ പലരും കിടന്നു ഉറങ്ങുകയാവും. അപ്പോ അമ്മമാരും അച്ഛന്മാരും ഒകെ എടുത്ത് കൊണ്ടുവരികയാണ് ചെയ്യുന്നത്. അപ്പോ ഈ കൂട്ടികളെ എഴുന്നേല്‍പ്പിച്ച് ഞങ്ങള്‍ ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷമാണ് കുട്ടികളെ ബ്രഷ് ചെയ്യിപ്പിക്കുക. അപ്പോ കുട്ടികളെ എടുക്കാന്‍ പോലും മോഹന്‍ലാല്‍ വരുമായിരുന്നു. അപ്പോ അതായിരുന്നു അന്നത്തെ മോഹന്‍ലാല്‍.

ഇത് കേട്ട് ജയറാമിന്റെ രസകരമായ മറുപടി ഇങ്ങനെയായിരുന്നു. അത് വേണമെങ്കില്‍ മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കൂടി ആയതുകൊണ്ടാണ് അങ്ങനെയെന്ന് വേണമെങ്കില്‍ പറയാം എന്നായിരുന്നു തമാശരൂപേണ ജയറാം പറഞ്ഞത്. വേണമെങ്കില്‍ കുറച്ച് സ്നേഹം ഉണ്ടാവാം. അപ്പോ അത്രയും കൃത്യനിഷ്ഠയുണ്ടായിരുന്നു എന്ന് പറയാം.

പിന്നെ ജയറാമിന്റെ കാര്യം. ജയറാം പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ഇതുപോലെ തന്നെ ഒരുപാട് ആര്‍ട്ടിസ്റ്റുകളൊക്കെ പങ്കെടുക്കുന്ന ഒരു ക്ലൈമാക്സ് സീനുണ്ടായിരുന്നു.
അപ്പോ ജയറാമിന്റെ ഷോട്ട് എന്ന് പറഞ്ഞാല്‍ വല്ലപ്പോഴും വരുന്നൊരു ഷോട്ടാണ്. മോഹന്‍ലാല്‍ അടക്കമുളള രംഗങ്ങള്‍. ഞാനന്ന് എണ്ണിയിരുന്നു അമ്പതൊന്ന് ആര്‍ട്ടിസ്റ്റുകളായിരുന്നു ആ അവസാന സീനിലുണ്ടായിരുന്നത്. അപ്പോ അത്രയും ആര്‍ട്ടിസ്റ്റുകള്‍ ആ സീനില്‍ ഉണ്ട്. ജയറാമിന്റെ ഒരു ഷോട്ട് വരുന്നത് വൈകുന്നേരമായിരിക്കും.

പക്ഷേ രാവിലെ തന്നെ എല്ലാ ആര്‍ട്ടിസ്റ്റുകളും വരുന്നത് പോലെ വളരെ നേരത്തെ തന്നെ സെറ്റിലെത്തും. കല്യാണ ഡ്രസ് ഇട്ടിട്ട് രാവിലെ മുതല്‍ ജയറാം സെറ്റിലുണ്ടാവും. വൈകുന്നേരം ഷോട്ട് എടുത്താലും ഒരു പരാതിയും പറയാത്ത ഒരു നടനായിട്ടാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ അഭിനയിച്ചത്. ഇന്നും അതുപോലെ തന്നെയാണ് ജയറാം. എന്റെ സിനിമകളിലൊക്കെ ഒരു പരാതിയും ഇല്ലാതെ വര്‍ക്ക് ചെയ്തിട്ടുളള ഒരാളാണ് ജയറാം.

പിന്നെ മമ്മൂക്കയെകുറിച്ച് എല്ലാവരും പറയാറുണ്ട് മമ്മൂക്ക ചൂടാവും സമയത്തു വരില്ലെ എന്നൊക്കെ. പക്ഷേ എന്റെ സിനിമകളിലൊന്നും ഇതുവരെ അങ്ങനെയുണ്ടായിട്ടില്ല. അദ്ദേഹം സമയത്ത് വരികയും അഭിനയിക്കുകയും ചെയ്യും. പിന്നെ ദിലീപ്. എല്ലാ സെറ്റുകളിലും വൈകി വരുന്ന ആളാണ് ദിലീപെന്ന് പറയാറുണ്ട്, ഒരിക്കലും സമയത്തിന് വരില്ല.

പക്ഷേ എന്നെ പേടിച്ചിട്ടാണെന്ന് തോന്നുന്നു. ഒന്നോ രണ്ടോ ദിവസം വൈകി വന്നപ്പോ ഞാന്‍ പറഞ്ഞു ഞാന്‍ മുഖം കറുപ്പിച്ച് പറഞ്ഞു. ദിലീപ് എന്റെ സെറ്റില്‍ എന്നും ആദ്യം എത്തുന്ന ആളായിരുന്നു പണ്ട്. അങ്ങനത്തെ ഒരു ദിലീപ് തന്നെയായിരിക്കണം എന്നും എന്ന്. പിറ്റേദിവസം മുതല്‍ ദിലീപ് കൃത്യസമയത്ത് വരാന്‍ തുടങ്ങി.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം
-
'കണ്ണിലേക്കാണ് അതിന്റെ വളർച്ച എത്തി നിൽക്കുന്നത്, കാഴ്ച എപ്പോൾ വേണമെങ്കിലും നഷ്ടമാകാം; രോഗാവസ്ഥയെ പറ്റി കിഷോർ!
-
'ഒരുപാട് ഓഡിഷനുകൾക്ക് പോയി റിജെക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്; ബിഗ് ബോസിലെ പ്രകടനം കണ്ടാണ് അമൽ നീരദ് വിളിച്ചത്!'
-
'പെറ്റമ്മമാരേക്കാൾ നന്നായി ആ കുഞ്ഞിനെ ശോഭന വളർത്തി; ഷൂട്ട് കഴിഞ്ഞ് വന്നും നിർത്താതെ നൃത്തം ചെയ്യുന്നവൾ'