For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംയുക്തയെ കാണാൻ വന്നപ്പോൾ ബിജു മേനോനുണ്ടായ ടെൻഷൻ; താര ദമ്പതികളെക്കുറിച്ച് കമൽ പറഞ്ഞത്

  |

  മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് സംയുക്ത വിവാഹം കഴിക്കുന്നതും സിനിമാ അഭിനയം നിർത്തുന്നതും. അപ്പോഴേക്കും ബിജു മേനോൻ സിനിമകളിലെ താരമായി വളർന്നു. ഇരുവർക്കും ഒരു മകനുമുണ്ട്.

  ഒരുമിച്ച് സിനിമകൾ ചെയ്യുന്ന കാലത്താണ് ബിജു മേനോനും സംയുക്തയും പ്രണയത്തിലാവുന്നത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‌‌

  സിനിമകളിൽ നിന്ന് വിട്ടു നിന്നതിനെ പറ്റി സംയുക്ത അടുത്തിടെ സംസാരിച്ചിരുന്നു, സിനിമ തനിക്ക് അമ്മയുടെ വീട് പോലെ ആണ്. എപ്പോഴും അവിടെ ഒരു സ്ഥാനം ഉണ്ടെന്നാണ് സംയുക്ത പറഞ്ഞത്. പഴശ്ശിരാജ ഉൾപ്പെടെയുള്ള സിനിമകളിൽ നിന്ന് ഓഫർ വന്നിരുന്നെങ്കിലും നടി ഇത് സ്വീകരിച്ചിരുന്നില്ല.

  Also Read: 'കളരിയിൽ‌ ട്രീറ്റ്മെന്റിന് വന്നതായിരുന്നു, അ‍ഞ്ച് മാസം കൊണ്ട് പ്രണയത്തിലായി'; അഭിയുടെ ഇംഗ്ലീഷുകാരൻ ഭർത്താവ്!

  പ്രണയകാലത്ത് സംയുക്തയുടെ വീട്ടുകാർ ആദ്യം എതിർത്തിരുന്നെങ്കിലും പിന്നീടിവർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹ ശേഷം യോ​ഗയിൽ പരിശീലനം നേടിയ സംയുക്ത യോ​ഗയെ പറ്റി ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടാറുണ്ട്. വളരെക്കാലങ്ങൾക്ക് ശേഷം അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബ ജീവിതത്തെ പറ്റി സംയുക്ത സംസാരിച്ചിരുന്നു.

  മുമ്പൊരിക്കൽ സംവിധായകൻ കമലും ബിജു മേനോൻ-സംയുക്ത വർണ പ്രണയത്തെ പറ്റി സംസാരിച്ചിരുന്നു. മധുരനൊമ്പരക്കാറ്റ് എന്ന സിനിമയ്ക്കിടെയുള്ള സംഭവമാണ് കമൽ വിവരിച്ചത്. ജെബി ജം​ഗ്ഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  'അവർ ബസിൽ പോയിക്കൊണ്ടിരിക്കുന്ന സീൻ എടുക്കുകയാണ്. രണ്ട് പേരും സീറ്റിൽ ഇരിക്കുകയാണ്. അവർക്ക് വേണമെങ്കിൽ സംസാരിക്കാം. അവർ സംസാരിക്കുന്നില്ല. ഭയങ്കര എയർ പിടിച്ച് ഇരിക്കുകയാണ്. ഞാൻ ബിജുവിനോട് ചോദിച്ചു സംയുക്തമായി എന്തെങ്കിലും പിണക്കം ഉണ്ടോ, നിങ്ങൾ ഒന്നും സംസാരിക്കുന്നില്ലല്ലോ എന്ന്. ഒന്നുമില്ല ഞാൻ വേറെന്തൊക്കെയോ ആലോചിച്ച് ഇരിക്കുകയായിരുന്നെന്ന് പറഞ്ഞു. ഇതെന്തോ കുഴപ്പത്തിലേക്കാണെന്ന് അപ്പോൾ സുകു എന്നോട് പറഞ്ഞു'

  Also Read: ജാതകത്തില്‍ മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞു; മാധവിയുമായിട്ടുള്ള വിവാഹത്തിനൊരുങ്ങിയതിനെ പറ്റി അര്‍ജുന്‍

  ' കാറ്റടിക്കുന്ന ഒരു സീനുണ്ട് (മധുരനൊമ്പരക്കാറ്റിൽ). പ്രൊപ്പല്ലർ കൊണ്ട് വന്ന് കാറ്റടിപ്പിക്കുകയാണ്. പൊടിയൊക്കെ വാരി ഇടുന്നുണ്ട്. കാറ്റിനിടയിൽ സംയുക്ത ഓടുന്ന ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ്. ബിജു മേനോൻ പിറകിൽ നിൽക്കുന്നുണ്ട്. പൊടി വന്ന് മൂടിക്കഴിഞ്ഞപ്പോൾ. ഒന്നും കാണാൻ വയ്യ. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ കട്ട് പറഞ്ഞു'

  'കാറ്റ് നിൽക്കുന്നുമില്ല. സംയുക്ത വീണ് കിടക്കുകയാണ്. ഓടി ചെന്നപ്പോൾ സംയുക്തയ്ക്ക് പൊടി കയറി ശ്വാസം കിട്ടുന്നില്ല. ഇൻഹേലർ കൊണ്ട് വന്ന് അടിച്ച് കഴിഞ്ഞപ്പോഴാണ് സംയുക്തയ്ക്ക് ശ്വാസം കിട്ടുന്നത്. നേരെ ആശുപത്രിയിൽ കൊണ്ടു പോയി അഡ്മിറ്റ് ചെയ്തു'

  'വൈകീട്ട് സംയുക്തയെ കാണാൻ ചെല്ലുമ്പോൾ അകത്ത് സംയുക്തയും അമ്മയുമുണ്ട്. ഇപ്പുറത്ത് ബിജു മേനോനും സംയുക്തയുടെ അച്ഛനും കൂടി ഇരിക്കുന്നു. ബിജു ഭയങ്കര ടെൻഷനിലായി. ഒന്നുമില്ല സർ ഞാനിപ്പോ വന്നേ ഉള്ളൂ എന്ന് പറഞ്ഞു. ഞങ്ങളെ കണ്ടപ്പോൾ ബിജു ഒന്ന് പരിഭ്രമിച്ചു. അന്ന് ബിജു മേനോൻ കാണിച്ച ടെൻഷൻ ഉണ്ട്. സംയുക്തയ്ക്ക് എന്തെങ്കിലും സംഭവിച്ചോ, ഷൂട്ടിം​ഗ് മുടങ്ങുമോ എന്നൊക്കെ,' കമൽ പറഞ്ഞു.

  ബിജു മേനോൻ- സംയുക്ത പ്രണയത്തിന് പുറമെ ജയറാം-പാർവതി പ്രണയവും ദിലീപ്-മഞ്ജു വാര്യർ പ്രണയവും ഉടലെടുത്തത് കമലിന്റെ സിനിമകൾക്കിടെ ആണ്.

  Read more about: samyuktha varma biju menon
  English summary
  When Kamal Talked About Biju Menon Samyuktha Varma's Love Story; Director's Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X