'ഉർവശിക്ക് പകരം ​ഗോഡ്ഫാദറിലെത്തി, സെറ്റിലെ പെരുമാറ്റം; അമ്മയുടെ മരണത്തോട് കനകയ്ക്ക് സംഭവിച്ചത്'

​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനം നേടിയ നടിയാണ് കനക. മലയാളത്തിൽ പിന്നീട് കുറച്ച് സിനിമകളേ കനക ചെയ്തിട്ടുള്ളൂ. എങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരുടെത്താൽ അവരിൽ കനകയുമുണ്ട്. സിനിമയേക്കാൾ നാടകീയമായാണ് കനകയുടെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്.

അമ്മ ദേവികയുടെ മരണം കനകയെ പിടിച്ചുലച്ചു. കനക മലയാളത്തിലേക്ക് വരുന്നത് ​ഗോഡ്ഫാദർ എന്ന ഹിറ്റ് സിനിമയിലൂടെയാണ്. കനകയെക്കുറിച്ച് ഈ സിനിമയുടെ സംവിധായകൻ അന്തരിച്ച സിദ്ദിഖ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ഉർവശിയെയാണ്. ചില സാങ്കേതിക പ്രശ്നങ്ങളാൽ ഉർവശിക്ക് അഭിനയിക്കാൻ വരാൻ പറ്റാതായി. പകരം വന്നതാണ് കനക. അന്ന കനക കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് കഴിഞ്ഞിട്ടേയുള്ളൂ. ആ സിനിമ വലിയ ഹിറ്റായിരുന്നു. കനകയുടെ എൻട്രിയും ​ഗോഡ്ഫാദറിന് ​ഗുണം ചെയ്തു. തമിഴിലേത് പോലെ കനകയുടെ ആദ്യത്തെ മലയാള സിനിമയും ബ്ലോക്ബസ്റ്ററായി.

Kanaka

കനക വളരെ പാവം കുട്ടിയാണ്. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമാണ്. കനകയുടെ അമ്മ ദേവിക വലിയ നടിയാണ്. കനകയ്ക്ക് ഭക്ഷണം വരെ വാരിക്കൊടുത്തിരുന്നത് അമ്മയാണ്. അത്രയും നിഷ്കളങ്കയാണ് ആ കുട്ടി. അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചു. പെട്ടെന്ന് തന്നെ സംരക്ഷിച്ച് നിർത്തിയ ആൾ ഇല്ലാതായപ്പോൾ കനക വല്ലാതെ ഒറ്റപ്പെട്ടു. വളരെ അപ്സെറ്റായിരുന്നു കനക. അത്രയും അമ്മയെ ആശ്രയിക്കുന്ന ആളായിരുന്നു. ഒരുപാട് ദുരന്തങ്ങളിലൂടെ പോയ കുട്ടിയാണ് കനക എന്നും സിദ്ദിഖ് പറഞ്ഞു.

കനകയുടെ ഇന്നത്തെ ജീവിതം

സിനിമാ രം​ഗത്ത് നിന്നും കനക മാറി നിൽക്കുകയാണ്. വർഷങ്ങളോളം കനകയുടെ ഒരു വിവരവും ഇല്ലായിരുന്നു. ചെന്നെെയിൽ തന്റെ വീട്ടിനുള്ളിലേക്ക് കനക ഒതുങ്ങി. അമ്മയുണ്ടായിരുന്ന കാലത്തെ വീടാണിത്. ഒറ്റയ്ക്കാണ് കനകയുടെ ജീവിതം. അയൽപ്പക്കത്തുള്ളവരുമായി പോലും ബന്ധമില്ല. എല്ലാവരിൽ നിന്നും അകന്ന് തന്റേതായ ജീവിതം നയിക്കുന്നു. ദേവദാസ് എന്നാണ് കനകയുടെ പിതാവിന്റെ പേര്. ഇദ്ദേഹം ജീവിച്ചിരിപ്പുണ്ട്.

എന്നാൽ കനകയുമായി അകൽച്ചയിലാണ്. കനക കുട്ടിയായിരുന്നപ്പോഴേ ​ദേവദാസും ദേവികയും അകന്നതാണ്. അമ്മയെക്കുറിച്ച് അനാവശ്യം പറഞ്ഞയാളാണ് അച്ഛനെന്നും തനിക്ക് ഒരു ബന്ധവും ഇയാളുമായി ഇല്ലെന്നും കനക ഒരിക്കൽ പറഞ്ഞിരുന്നു. കനകയെ താൻ സാധാരണ ജീവിതത്തിലേക്ക് വരാൻ ഉപദേശിച്ചിട്ടും നടന്നില്ലെന്നും തന്റേതായ മനക്കോട്ടയിലാണ് കനകയെന്നും ദേവദാസ് ഒരിക്കൽ തുറന്നടിച്ചിരുന്നു.

നടി കുട്ടി പത്മിനി അടുത്ത കാലത്ത് കനകയെ നേരിൽ ചെന്ന് കണ്ട് സംസാരിക്കുകയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കുകയും ചെയ്തു. ഒറ്റയ്ക്ക് ജീവിക്കാനാണ് കനകയിന്ന് താൽപര്യപ്പെടുന്നതെന്നും കനക സന്തോഷത്തോടെയാണ് കഴിയുന്നതെന്നും കുട്ടി പത്മിനി പറഞ്ഞു. അമ്മയുടെ സമ്പാദ്യമുള്ളതിനാൽ കനകയ്ക്ക് സാമ്പത്തിക പ്രശ്നങ്ങളില്ല. തന്റേതായ ലോകത്ത് ജീവിക്കുന്ന കനകയെ നിർബന്ധിച്ച് പുറത്തേക്ക് കൊണ്ട് വരാൻ പറ്റില്ലെന്നും അവർ സ്വയം വിചാരിക്കണമെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.

More from Filmibeat

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X