'കമൽ ഹാസന്റെ കൂടെ മാത്രം കനക അഭിനയിച്ചില്ല'; മകളെക്കുറിച്ച് നടിയുടെ അമ്മ ഭയന്നത്

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടി ആണ് കനക. തമിഴ്നാട്ടുകാരിയാണെങ്കിലും കനക മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിത ആണ്. ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ട് സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലെ നായിക നടി ആണ് കനക. കുസൃതി നിറഞ്ഞ കണ്ണുകളുമായി ബി​ഗ് സ്ക്രീനിലേക്കെത്തിയ കനകയെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.

കനക അന്ന് നായിക നിരയിൽ മലയാളത്തിൽ വിലപിടിപ്പുള്ള നായിക നടി ആയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കനക സജീവമായിരുന്നു. കനകാട്ടക്കാരൻ എന്ന തമിഴ് സിനിമയിലൂടെ ആണ് കനക അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് രജിനികാന്ത് ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ചു.

കനകയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മ ആയിരുന്നു

സിനിമയിലെ നായിക നടിക്ക് ജീവിതത്തിൽ പക്ഷെ ദുരിതങ്ങൾ ഏറെ ആയിരുന്നു. അമ്മ മരിച്ച ശേഷം കനക മാനസികമായി തളർന്നു. കനകയുടെ എല്ലാമായിരുന്നു അമ്മ ദേവിക. ആദ്യ കാല നടി ആയിരുന്നു ദേവികയും. കനകയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മ ആയിരുന്നു.

കനകയ്ക്ക് ​ഗോഡ്ഫാദർ സെറ്റിൽ ഭക്ഷണം പോലും വാരിക്കൊടുത്തിരുന്നത് അമ്മയായിരുന്നെന്നാണ് സംവിധായകൻ സിദ്ദിഖ് മുമ്പൊരിക്കൽ പറഞ്ഞത്.

അമ്മ ദേവികയുടെ സംരക്ഷണയിലാണ് കനക വളർന്നതെന്ന് ഇദ്ദേഹം

അമ്മയുടെ മരണ ശേഷമാണ് കനകയ്ക്ക് ജീവിതത്തിലും കരിയറിലും തിരിച്ചടികൾ വരുന്നത്. സിനിമകളിൽ നിന്നും പതിയെ അകന്ന കനക പിന്നീട് ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചത്. അടുത്തിടെ നടിയുടെ വീടിന് തീപിടിച്ച സംഭവം വലിയ വാർത്ത ആയിരുന്നു. നടിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് വരെ അഭ്യൂഹം ഉയരുന്നുണ്ട്.

ഇപ്പോഴിതാ താരങ്ങളെ പറ്റി വിവാദ​ പ്രസ്താവനകൾ നടത്തുന്ന തമിഴ് നടൻ ബയിൽവൻ രം​ഗനാഥൻ കനകയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമ്മ ദേവികയുടെ സംരക്ഷണയിലാണ് കനക വളർന്നതെന്ന് ഇദ്ദേഹം പറയുന്നു.

 മകളുടെ പേര് മോശമാവും എന്ന് അമ്മ ദേവിക കരുതി

ആദ്യ സിനിമ കനകാട്ടക്കാരൻ വലിയ ഹിറ്റ് ആയി. പിന്നീട് പ്രഭു കാർത്തിക്, രജനി തുടങ്ങിയ നടൻമാർക്കൊപ്പം കനക അഭിനയിച്ചു. പക്ഷെ കമൽ ഹാസന്റെ ഒരു സിനിമയിലും ജോലി ആയി അഭിനയിച്ചില്ല. നടന്റെ ജോഡി ആയി ബാലചന്ദറിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം വന്നു.

'എന്നാൽ കനക നിരസിച്ചു. കമൽഹാസന്റെ പടത്തിൽ ചുംബന രം​ഗത്തിൽ അഭിനയിക്കേണ്ടി വരും. മകളുടെ പേര് മോശമാവും എന്ന് അമ്മ ദേവിക കരുതി. അതിനാൽ കമൽഹാസന്റെ ജോഡി ആവാൻ മാത്രം ദേവിക സമ്മതിച്ചില്ല'

അത്രയും അടക്കിപ്പിടിച്ചാണ് കനകയെ വളർത്തിയിരുന്നത്

'ദേവിക തന്റെ ജീവൻ കനകയ്ക്ക് മേലാണ് വെച്ചിരുന്നത്. ഏക മകളാണ്. ദേവിക ഭർത്താവിനെ വിട്ട് നിൽക്കുന്നു. ഇതെല്ലാം മൂലം കനകയ്ക്ക് വേണ്ടി ആയിരുന്നു ​ദേവികയുടെ ജീവിതം. എല്ലാ സ്ഥലത്ത് ഷൂട്ടിം​ഗിനും കനകയ്ക്കൊപ്പം ദേവിക ഉണ്ടാവുമായിരുന്നു. ചെന്നെെയിലെ ഷൂട്ടിന് മാത്രമേ കനക മേക്ക് അപ്പ് വുമണിനാെപ്പം വന്നിട്ടുള്ളൂ. അത്രയും അടക്കിപ്പിടിച്ചാണ് കനകയെ വളർത്തിയിരുന്നത്'

ഒരിക്കൽ ഷൂട്ടിം​ഗിനിടെ ​ദേവികയെ കണ്ടപ്പോൾ

'കനക ആരെയും വിശ്വസിക്കില്ലായിരുന്നു. മാനേജരെ വെച്ചില്ല. അക്കൗണ്ടന്റിനെ വെച്ചില്ല,' ബയിൽവൻ രം​ഗനാഥൻ പറഞ്ഞു. ഒരിക്കൽ ഷൂട്ടിം​ഗിനിടെ ​ദേവികയെ കണ്ടപ്പോൾ മകൾ പറയുന്ന സമയത്ത് കല്യാണം കഴിപ്പിക്കുമെന്ന് അവർ പറഞ്ഞിരുന്നതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X