പ്രഭാസുമായി ഞാന്‍ വഴക്ക് കൂടി; സ്വീറ്റ്‌സര്‍ലാന്‍ഡില്‍ വച്ച് കങ്കണയും ബാഹുബലി താരവും തമ്മിലെ വഴക്ക് നടന്ന കഥ

ബാഹുബലി എന്ന സിനിമയിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന നടനാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ട് ഭാഗവും വലിയ ഹിറ്റായത് മാത്രമല്ല നടനെന്ന നിലയില്‍ പ്രഭാസിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായിട്ടും ഈ ചിത്രം മാറി. അതേ സമയം വ്യക്തി ജീവിതത്തില്‍ വളരെ ശാന്തസ്വഭവമാണ് പ്രഭാസിന്റേതെന്ന് അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളില്‍ നിന്നും വ്യക്തമാണ്.

എന്നാല്‍ നടി കങ്കണ റാണവതും പ്രഭാസും തമ്മില്‍ വലിയൊരു വഴക്ക് നടന്ന കഥയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ച് പ്രഭാസുമായി താന്‍ വലിയ വഴക്കിട്ടെന്നും അത് കാരണം പിന്നീട് നടനുമായി മിണ്ടുന്നത് പോലും നിര്‍ത്തിയെന്നും കങ്കണ തന്നെയാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. നടിയുടെ അഭിമുഖം വീണ്ടും പ്രചരിച്ചതോടെ ഈ കഥ വീണ്ടും ചര്‍ച്ചയാവുകയാണ്.

പ്രഭാസും കങ്കണയും സിനിമയിൽ പ്രണയിക്കുകയാണ് ചെയ്തത്

2009 ലാണ് ഏക് നിരഞ്ജന്‍ എന്ന ചിത്രത്തില്‍ പ്രഭാസും കങ്കണയും നായിക-നായകന്മാരായി അഭിനയിച്ചത്. പൂരി ജഗന്നാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായിരുന്നു ഏക് നിരഞ്ജന്‍. എന്നാല്‍ പ്രഭാസവുമായി വഴക്കിട്ടതോടെ മിണ്ടാതെ ആവുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാഹുബലിയും തനു വേഡ്‌സ് മനു റിട്ടേര്‍ണ്‍സ്, എന്നീ സിനിമകള്‍ കണ്ടപ്പോള്‍ സന്തോഷമായെന്നും നടി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

 പിന്നെ ബാഹുബലി കണ്ടപ്പോള്‍ അതിശയം തോന്നി. അദ്ദേഹത്തിന്റെ ഈ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു

പ്രഭാസിനെ പറ്റി കങ്കണ പറഞ്ഞതിങ്ങനെയാണ്.. 'പ്രഭാസ് നന്നായി വളര്‍ന്ന് വന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സമയത്ത് പരസ്പരം വഴക്കിട്ടിരുന്നു. തമ്മില്‍ സംസാരിക്കുന്നത് പോലും നിര്‍ത്തുന്ന തരത്തില്‍ വലിയ വഴക്ക് ഉണ്ടായത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്.

പിന്നെ ബാഹുബലി കണ്ടപ്പോള്‍ അതിശയം തോന്നി. അദ്ദേഹത്തിന്റെ ഈ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരിക്കും തോന്നിയതെന്ന് എനിക്ക് ഉറപ്പുണ്ടെന്നും' കങ്കണ പറയുന്നു.

സിനിമയുടെ ഷൂട്ടിങ്ങ് സ്വീറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുമ്പോഴായിരുന്നു പ്രഭാസവും കങ്കണയും തമ്മില്‍ വഴക്ക് കൂടുന്നത്

ഏക് നിരഞ്ജന്‍ സിനിമയുടെ ഷൂട്ടിങ്ങ് സ്വീറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുമ്പോഴായിരുന്നു പ്രഭാസവും കങ്കണയും തമ്മില്‍ വഴക്ക് കൂടുന്നത്. എന്നാല്‍ അതിന്റെ കാരണമെന്താണെന്നുള്ളത് വ്യക്തമല്ലെങ്കിലും താരങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നം ഉടലെടുത്തിരുന്നു.

എന്നാല്‍ നടന്റെ സിനിമകളെയും അഭിനയത്തെയും വാഴ്ത്തി കൊണ്ട് കങ്കണ തന്നെ രംഗത്ത് വന്നതോടെ അവര്‍ക്കിടയില്‍ കാര്യമായ പ്രശ്‌നമില്ലെന്ന് വ്യക്തമായി. പിന്നീട് ഇരുവരും ഒരുമിച്ചൊരു സിനിമ വന്നില്ലെങ്കിലും പ്രേക്ഷകരും അതിനായി കാത്തിരിക്കുകയാണ്.

 ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ സിനിമകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്

ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ സിനിമകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വലിയ ഹൈപ്പിലുള്ള സിനിമകള്‍ ചെയ്യാനാണ് പ്രഭാസ് കാത്തിരിക്കുന്നതും. അതേ സമയം ബോളിവുഡില്‍ ഝാന്‍സി റാണിയെ അവതരിപ്പിച്ചും ശക്തമായ വേഷങ്ങളിലൂടെയും കങ്കണ എല്ലാവരുടെയും മനം കവര്‍ന്ന് കൊണ്ടിരിക്കുകയാണ്.

More from Filmibeat

Read more about: prabhas പ്രഭാസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X