മകളാണ് എല്ലാം! അന്ന് കിഡ്‌നി നല്‍കിയത് ഭാര്യ! അസുഖത്തെക്കുറിച്ച് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്

അഭിനേതാവും, പ്രൊഡക്ഷന്‍ കണ്‍ട്രോളറും, മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. കിഡ്‌സി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. സഹോദരനെ നഷ്ടമായ വേദന പങ്കുവെച്ച് മേജര്‍ രവിയും എത്തിയിരുന്നു. കുടുംബത്തെക്കുറിച്ചും, തന്റെ അസുഖത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭിമുഖങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിയാറ്റിന്‍ അളവില്‍ വേരിയേഷന്‍ കണ്ടിരുന്നു. പല തരത്തില്‍ ചികിത്സകള്‍ നോക്കിയിരുന്നു. ലാല്‍ സാര്‍ പറഞ്ഞാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് വരുന്നത്.

അദ്ദേഹത്തിന്റെ ഫ്രണ്ടാണ് അസാന്‍ ഡോക്ടര്‍. അവരുടെ നിര്‍ദേശപ്രകാരമായാണ് ട്രീറ്റ്‌മെന്റുകള്‍ തുടങ്ങിയത്. ട്രീറ്റ്‌മെന്റിലൂടെ പോവാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് കാലിലൊക്കെ നീര് വന്ന് നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നിര്‍ബന്ധിച്ചാണ് ഡോക്ടറെ കാണാന്‍ വന്നത്. ഇവിടെ വന്നപ്പോഴാണ് ഭയങ്കര സീരിയസാണ് എന്ന് പറഞ്ഞത്.

Kannan Pattambi about his family
Photo Credit: Kannan Pattambi / Facebook

പെട്ടെന്ന് തന്നെ എന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. 17 ദിവസത്തോളം ഇവിടെയായിരുന്നു. ആ സമയത്താണ് കിഡ്‌നി മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഭാര്യ കിഡ്‌നി തരാമെന്ന് പറഞ്ഞപ്പോള്‍, ചെറുപ്പമാണ്, വേണ്ട, നമുക്ക് പുറമെ നോക്കാം എന്ന് പറഞ്ഞിരുന്നു. വേണ്ടെന്ന് നിലപാടിലായിരുന്നു ഭാര്യ. അങ്ങനെ ടെസ്റ്റുകള്‍ ചെയ്തപ്പോള്‍ എല്ലാം ഓക്കെയായിരുന്നു. ഏപ്രില്‍ മാസത്തിലായിരുന്നു ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്തത്. ഞാന്‍ പ്രതീക്ഷിച്ചതിലും അധികം നല്ല മാറ്റങ്ങളുണ്ട്. എനിക്ക് പുതുജീവിതം തന്നത് ഈ ആശുപത്രിയാണെന്നുമായിരുന്നു അന്ന് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്.

സീ വിത്ത് എല്‍സ വ്‌ളോഗിലും, മറ്റ് യൂട്യൂബ് ചാനലിനുമൊക്കെയായി നല്‍കിയ അഭിമുഖങ്ങളിലെ വിശേഷങ്ങളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പ്രൊഡക്ഷന്‍ മാനേജറായി വന്ന് അഭിനേതാവായതാണ് കണ്ണന്‍ പട്ടാമ്പി. അസുരവംശമാണ് ആദ്യം എന്റെ പേര് വന്ന ചിത്രം. യാദൃശ്ചികമായാണ് അഭിനയിക്കാന്‍ തുടങ്ങിയത്. അഭിനതേവായതിന് ശേഷവും പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തിട്ടുണ്ട്. അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടം. ആളുകള്‍ നമ്മളെ അറിയുമല്ലോ. അതുപോലെ അധികം ടെന്‍ഷനില്ലാത്ത ജോലിയുമാണ്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. വെറുതെ ശുത്രുക്കളെ ഉണ്ടാക്കണ്ടല്ലോ. ഞങ്ങള്‍ രണ്ടുപേരാണ്. ഞാനും എന്റെ ചേട്ടനും. ചേട്ടനാണ് മേജര്‍ രവി. ചിലര്‍ക്ക് ഞങ്ങളെ മാറിപ്പോവാറുണ്ട്. എനിക്കൊരു മകളാണ്, സത്യഭാമ. അമ്മയുടെ പേരാണ് അവള്‍ക്ക് നല്‍കിയത്. അവള്‍ക്ക് സഭാകമ്പമൊന്നുമില്ല. സ്റ്റേജ് കണ്ടാല്‍ ഡാന്‍സ് ചെയ്യണം. അഭിനയിക്കാനൊക്കെ ഇഷ്ടമാണെന്നുമായിരുന്നു കണ്ണന്‍ പട്ടാമ്പി പറഞ്ഞത്.

ലാലേട്ടന്റെ ഫാമിലിയുമായി നല്ല അടുപ്പമുണ്ട്. പുനര്‍ജനിയുടെ സമയത്ത് പ്രണവിനെ ലൊക്കേഷനിലേക്ക് കൊണ്ടുവരുന്നതൊക്കെ ഞാനായിരുന്നു. അവനെപ്പോഴും എന്റെ കൂടെയായിരുന്നു. അന്നത്തെ ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. അതൊരിക്കലും ദുരുപയോഗം ചെയ്യാറില്ല. ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ആളാവാന്‍ വിളിക്കാറൊന്നുമില്ല. അമ്മയുണ്ടാക്കുന്ന അച്ചാര്‍ ഉണ്ടാക്കാനറിയോ എന്ന് ചോദിച്ച് ഇടയ്ക്ക് ലാല്‍ സാര്‍ വിളിച്ചിരുന്നു.

അമ്മയൊക്കെയായി അദ്ദേഹത്തിന് ഭയങ്കര അടുപ്പമായിരുന്നു. സത്യഭാമയെ മുരുകന്‍ എന്നാണ് ലാല്‍ സാര്‍ വിളിക്കുന്നത്. മോള്‍ ആദ്യം കണ്ടപ്പോള്‍ മുരുകന്‍ എന്നാണ് വിളിച്ചത്. സിനിമ കഴിഞ്ഞാല്‍ സാറിനെന്താണ് മറ്റ് ഹോബി എന്ന് ചോദിച്ചപ്പോള്‍ എന്റെ മോള്‍ എന്നായിരുന്നു കണ്ണന്‍ പട്ടാമ്പി പറഞ്ഞത്. ലൊക്കേഷനിലാണെങ്കിലും മോളെ കാണാനായി ഓടിയെത്തും. അവളും എപ്പോഴും വിളിക്കാറുണ്ട്. കാസര്‍കോടുകാരിയായ രമ്യയാണ് കണ്ണന്‍ പട്ടാമ്പിയുടെ സഹധര്‍മ്മിണി.

More from Filmibeat

Read more about: major ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X