ചേട്ടത്തി വീട്ടിൽ നിന്ന് പോകുമ്പോൾ; അമ്മയെ പോലെയാണ് കാണുന്നത്; കാർത്തിയുടെ വാക്കുകൾ

തമിഴകത്തെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. കാക്ക, കാക്ക, സില്ലിന് ഒരു കാതൽ തുടങ്ങി ഏഴോളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2006 സെപ്റ്റംബർ മാസമാണ് സൂര്യ-ജ്യോതിക വിവാഹം നടന്നത്. പ്രണയവിവാഹത്തിന് രണ്ട് പേരു‌ടെ വീട്ടുകാരും സമ്മതിച്ചു. വിവാഹശേഷം അഭിനയ രം​ഗത്ത് നിന്നും ജ്യോതിക മാറി നിന്നു.

കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് അന്ന് ജ്യോതിക. കു‌ടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ തീരുമാനിച്ച ജ്യോതിക പല വലിയ സിനിമകളോ‌ടും നോ പറഞ്ഞു. വർഷങ്ങൾക്കിപ്പുറം നടി അഭിനയ രം​ഗത്തേക്ക് തിരിച്ച് വരാൻ ആ​​ഗ്രഹിച്ചപ്പോൾ ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് സൂര്യയാണ്. 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക സിനിമാ ലോകത്ത് തിരിച്ചെത്തിയത്.

Karthi

2015 ൽ പുറത്തിറങ്ങിയ 36 വയതിനിലെ നിർമ്മിച്ചത് സൂര്യയുടെ പ്രൊഡക്ഷൻ ഹൗസായ 2 ഡി എന്റർടെയ്ന്റ്മേന്റ്സാണ്. അഭിനയ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് ജ്യോതിക. മലയാളത്തിൽ കാതൽ എന്ന സിനിമയിലും ന‌ടി അഭിനയിക്കുന്നുണ്ട്. അടുത്തിടെയാണ് ചെന്നെെയിൽ നിന്നും മുംബൈയിലേക്ക് സൂര്യയും ജ്യോതികയും മക്കളോടൊപ്പം താമസം മാറിയത്. മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായാണ് മുംബൈയിലേക്ക് മാറിയത്.

താമസം മാറ്റം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. സൂര്യയു‌‌‌‌ടെ കുടുംബവും ജ്യോതികയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നാണ് തമിഴ് മാധ്യമങ്ങളിൽ വന്ന അഭ്യൂഹം. ജ്യോതിക അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നതിൽ സൂര്യയുടെ പിതാവ് ശിവകുമാറിന് എതിർപ്പുണ്ടെന്നും ചില തമിഴ് ഫിലിം ജേർണലിസ്റ്റുകൾ വാദിച്ചു. എന്നാൽ ​ഗോസിപ്പുകളൊ‌‌ടൊന്നും താരകുടുംബം പ്രതികരിക്കാറില്ല.

Karthi

ജ്യോതികയെക്കുറിച്ച് സൂര്യയുടെ സഹോദരൻ നടൻ കാർത്തി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കോളേജിൽ പഠിക്കുമ്പോൾ സുഹൃത്ത് പറഞ്ഞത് എനിക്കോർമ്മയുണ്ട്. ചേട്ടത്തി എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ചപ്പോൾ നന്നായിരിക്കുന്നു എന്നവൻ പറഞ്ഞു. ചേട്ടത്തിയെന്നാൽ അമ്മയെ പോലെയാണെന്നും അവൻ പറഞ്ഞു. എനിക്കത് വളരെ ഇഷ്ടമായി. അമ്മയ്ക്കടുത്ത സ്ഥാനമായാണ് നമ്മൾ ചേട്ടത്തിയെ കാണുക. നടിയായി ഇതുവരെയും അവരെ ഞാൻ കണ്ടിട്ടില്ല.

ചേ‌‌ട്ടത്തി ബോംബെയിലോ മറ്റോ പോയാൽ വീട് കാലിയായത് പോലെയാണ്. അങ്ങനെ വീട്ടിൽ ഇരിക്കാൻ പറ്റില്ല. എല്ലാവരും ഒരുമിച്ചുണ്ടെങ്കിലേ സന്തോഷമായിരിക്കാൻ പറ്റൂ. കൂട്ടുകുടുബം അത്ര മനോഹരമാണ്. പ്രത്യേകിച്ചും കുട്ടികൾ വളരുന്നതിൽ. അണുകുടുംബത്തിൽ കുട്ടി അച്ഛനെയും അമ്മയെയും മാത്രമേ കാണുന്നുള്ളൂ. കൂട്ടുകു‌ടുംബത്തിൽ അങ്ങനെയല്ലെന്നും കാർത്തി വ്യക്തമാക്കി.

ബൃന്ദ എന്ന സഹോദരിയും കാർത്തിക്കും സൂര്യക്കുമുണ്ട്. നേരത്തെ സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജ്യോതിക സംസാരിച്ചിട്ടുണ്ട്. ബൃന്ദ അക്ക കാർത്തിയുമായി തർക്കിക്കുമെങ്കിലും സൂര്യയോ‌ട് ബഹുമാനം കൊണ്ടുള്ള ഭയമാണ്. ബൃന്ദ അക്കയ്ക്ക് വേണ്ടി സൂര്യ എന്തും ചെയ്യും. സഹോദരി എന്നാൽ ജീവനാണ്.

കാർത്തിയും ബൃന്ദയും വീട്ടിൽ എപ്പോഴും തമാശക്കാരാണെന്നും ജ്യോതിക അന്ന് പറഞ്ഞു. കം​ഗുവയാണ് സൂര്യ ആരാധകർ പ്രതീക്ഷയോ‌ടെ കാത്തിരിക്കുന്ന സിനിമ. മറുവശത്ത് പൊന്നിയിൻ സെൽവന്റെ വിജയത്തിളക്കത്തിലാണ് കാർത്തി. കാതൽ ഉൾപ്പെടെയുള്ള ജ്യോതിക സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: karthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X