ദേഷ്യപ്പെ‌ടാത്ത അമ്മയ്ക്ക് അമ്മായിയമ്മ ആയപ്പോൾ ദേഷ്യം; വിവാഹത്തിന് അനുവാ​ദം ലഭിക്കാൻ അവർ കാത്തിരുന്നു; കാർത്തി

തമിഴ് സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് ജ്യോതികയും സൂര്യയും. വലിയ ആരാധകവൃന്ദമാണ് രണ്ട് പേർക്കുമുള്ളത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡികൾ ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. 2006 ലായിരുന്നു സൂര്യ, ജ്യോതിക വിവാഹം. വിവാഹത്തിലേക്ക് കടക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ജ്യോതികയുമായുള്ള സൂര്യയുടെ ബന്ധത്തിൽ നടന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ ജ്യോതികയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് തീരുമാനിച്ച സൂര്യ വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരുന്നു.

വിവാഹശേഷം ജ്യോതിക അഭിനയ രം​ഗം വിട്ടു. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ജ്യോതിക ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. യാരടീ നീ മോഹിനി ഉൾപ്പെടെയുള്ള സിനിമകൾ ജ്യോതിക വേണ്ടെന്ന് വെച്ചത് വിവാഹക്കാര്യം ചൂണ്ടിക്കാട്ടിയാണ്. സൂര്യയുടെ കൂട്ടുകുംടുംബത്തിലാണ് ജ്യോതിക പിന്നീട് ജീവിച്ചത്. അടുത്തിടെയാണ് താര ദമ്പതികൾ മുംബൈയിൽ വീടെടുത്തത്. താര ദമ്പതികളെക്കുറിച്ച് സൂര്യയുടെ അനിയൻ കാർത്തി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Suriya, Jyothika

ചേട്ടനും ഞാനും വളർന്ന സാഹചര്യങ്ങൾ വേറെയാണ്. ഞാൻ എഞ്ചിനീയറിം​ഗ് പഠിച്ചതാണ്. ജോലി ചെയ്ത ശേഷം പിന്നീ‌ട് അമേരിക്കയിൽ പോയി. ചേട്ടൻ കോളേജിൽ പഠിച്ച് കഷ്‌ടപ്പെ‌ട്ട് ഒരു കമ്പനിയിൽ മൂന്ന് വർഷം ജോലി ചെയ്തു. ഒരു മാനേജറായി മാറിക്കൊണ്ടിരിക്കെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം വരുന്നത്. അവരു‌ടെ സ്ട്ര​ഗിൾ വേറെ തരത്തിലായിരുന്നു. ചേ‌ട്ടത്തിയെ കണ്ടു. അവർ രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെട്ടു. അവരിൽ എനിക്ക് വളരെ ഇഷ്‌ടപ്പെ‌ട്ട കാര്യം എന്തെന്നാൽ അച്ഛന്റെയും അമ്മയുടെയും സമ്മതം കിട്ടാതെ വിവാഹം ചെയ്തില്ല.

അവരു‌ടെ അനുവാദത്തിനായി കാത്തിരുന്നു. എന്നിട്ടാണ് വിവാഹം വിവാഹം ചെയ്തത്. അപ്പോൾ അതിന്റെ മൂല്യം വളരെ വലുതാണ്. സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കാതെ മാതാപിതാക്കളു‌ടെ സമ്മതത്തോ‌‌ടെ വിവാഹം ചെയ്തു. മരുമക്കളും അമ്മയും തമ്മിൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ അത് മനോഹരമാണെന്നും കാർത്തി ചൂണ്ടിക്കാട്ടി. അമ്മയ്ക്ക് ദേഷ്യമേ വരാറില്ല, എന്നാൽ അമ്മായിയമ്മയുടെ സ്ഥാനത്ത് വന്നതോടെ അമ്മയ്ക്കും ദേഷ്യം വരുന്നെന്ന് പറഞ്ഞ് ഞാൻ കളിയാക്കാറുണ്ട്.

Karthi

രണ്ട് സ്ത്രീകൾ ഉണ്ടാകുമ്പോൾ അത്തരം വിഷയങ്ങൾ ഉണ്ടാകും. ഒരു കോളേജിൽ 70 ആൺകുട്ടികൾ ഉണ്ടെങ്കിൽ രണ്ട് ​ഗ്രൂപ്പുകളാണ് അവർക്കിടയിൽ ഉണ്ടാവുക. എന്നാൽ 15 പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരിൽ ഏഴ് ​ഗ്രൂപ്പുകൾ ഉണ്ടാകും. പക്ഷെ ചെറിയ പ്രശ്നങ്ങളുണ്ടാകുമെങ്കിലും അതിനൊരു ഭം​ഗിയുണ്ടെന്ന് കാർത്തി ചൂണ്ടിക്കാട്ടി.

അച്ഛൻ ജീവിതത്തിന്റെ വലിയാെരു കാലവും കരിയറിനായി മാറ്റി വെച്ചതാണ്. രാമായണമോ മഹാഭാരതമോ അല്ല സിനിമാ ലോകത്തെ കഥകളാണ് അച്ഛൻ കുട്ടിക്കാലത്ത് ഞങ്ങളോ‌ട് പറഞ്ഞിരുന്നതെന്നും കാർത്തി ഓർത്തു. രജിനി ചിന്നസ്വാമി എന്നാണ് കാർത്തിയുടെ ഭാര്യയുടെ പേര്. 2011 ലാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹ​മായിരുന്നു ഇത്.

ബൃന്ദ ശിവകുമാർ എന്ന സഹോദരിയും സൂര്യക്കും കാർത്തിക്കും ഉണ്ട്.​ ​ഗായിക, ഡബിം​ഗ് ആർ‌‌ട്ടിസ്റ്റ് എന്നീ നിലകളിൽ ബൃന്ദ പേരെ‌ടുത്തു. കരിയറിൽ നിന്നും വർഷങ്ങളോളം മാറി നിന്ന ജ്യോതിക 36 വയതിനിലെ എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് ശക്തമായ തിരിച്ച് വരവ് ന‌ടത്തി.

More from Filmibeat

Read more about: karthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X