എത്രയോ വലിയവർക്ക് പോലും അങ്ങനെ സംഭവിച്ചു; ഏത് ഫീൽഡായാലും കുടുംബം വേണം; കാർത്തിക അന്ന് പറഞ്ഞത്

വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി കാർത്തിക നായർ. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് വെച്ച് ന‌ടന്ന വിവാഹ ച‌ടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തു. എൺപതുകളിലെ തിരക്കേറിയ നടിയായിരുന്ന രാധയുടെ മകളാണ് കാർത്തിക. രാധയുടെ സഹപ്രവർത്തകരായിരുന്ന താരങ്ങളെല്ലാം വിവാഹ ചടങ്ങിന് എത്തി. തെലുങ്ക് സൂപ്പർതാരം ചിരിഞ്ജീവിയുൾപ്പെടെ വിവാഹത്തിൽ പങ്കെടുത്തു. തിരുവനന്തപുരം കവടിയാർ ഉദയ്പാലസ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. രോഹിത് മേനോനെയാണ് കാർത്തിക വിവാഹം ചെയ്തത്.

സിനിമാ രം​ഗത്ത് നിന്നും കഴിഞ്ഞ കുറച്ച് കാലമായി മാറി നിൽക്കുകയായിരുന്നു കാർത്തിക. കരിയറിൽ മികച്ച തുടക്കം ലഭിച്ച കാർത്തികയ്ക്ക് ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. തെന്നിന്ത്യൻ സിനിമാ രം​ഗത്തെ മുൻനിര താരമാകുമെന്നാണ് കരുതിയതെങ്കിലും തുടക്കകാലത്തെ വിജയം കാർത്തികയ്ക്ക് നിലനിർത്താനായില്ല. 2009 ൽ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാർത്തിക അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

Karthika Nair

നാ​ഗചൈതന്യയാണ് ചിത്രത്തിലെ നായകനായത്. തമിഴ് ചിത്രം കോ ആണ് രണ്ടാമത് ചെയ്ത സിനിമ, കെവി ആനന്ദ് സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. മലയാളത്തിൽ മകരമഞ്ഞ് എന്ന ലെനിൻ രാജേന്ദ്രൻ ചിത്രത്തിൽ മികച്ച പ്രകടനം കാർത്തിക കാഴ്ച വെച്ചു. പിന്നീട് ചെയ്ത കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രം പരാജയപ്പെടുകയാണുണ്ടായത്. 2015 ന് ശേഷം കാർത്തിക സിനിമ ചെയ്തിട്ടില്ല.

കരിയറിൽ സജീവമായിരുന്ന കാലത്ത് കാർത്തിക നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ ഏറ്റവും പ്രധാനം കുടുംബമാണെന്ന് കാർത്തിക അന്ന് വ്യക്തമാക്കി. എസിവി ചാനലിലാണ് നടി തന്റെ അഭിപ്രായം പങ്കുവെച്ചത്. ഏത് ഫീൽഡായാലും ഫാമിലിയില്ലെങ്കിൽ ഡിപ്രസ്ഡ് ആകും.

Karthika Nair

എത്രയോ വലിയ കലാകാരൻമാർ പോലും ആത്മഹത്യ ചെയ്യുന്നു. എത്ര ഫാൻസുണ്ട്, ഇത്രയും വലിയവരായിട്ടും എന്തിന് ആത്മഹത്യ ചെയ്യുന്നെന്ന് തോന്നും. പക്ഷെ ഇത്രയും കഷ്‌ടപ്പെട്ട് ഷൂട്ട് ചെയ്ത് വീ‌ട്ടിൽ പോകുമ്പോൾ ആരുമില്ലാത്തത് നരകമാണെന്നും കാർത്തിക ചൂണ്ടിക്കാട്ടി. സിനിമാ രം​ഗത്തെ പുതുതലമുറയെക്കുറിച്ചും കാർത്തിക അന്ന് സംസാരിച്ചു.

പഴയ കാലത്തെ പോലെ സ്വന്തം ജോലിയോട് ബഹുമാനം ഇല്ലെന്ന് കാർത്തിക ചൂണ്ടിക്കാട്ടി. സിനിമ തുടങ്ങുമ്പോൾ സംവിധായകന്റെ കാൽ തൊട്ട് വണങ്ങുന്നതും ക്യാമറ തൊഴുന്നതുമൊക്കെ അമ്മ പറഞ്ഞ് തന്നതാണ്. അതൊരു ബഹുമാനമാണ്. ഇക്കാലത്ത് സംവിധായകർ വരുമ്പോൾ നമ്മൾ സുഖമായിട്ട് കാലിൻമേൽ കാൽ കയറ്റി ഇരിക്കും. അത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. സീനിയറായവർ അവരുടെ കാലത്തെ രാജാവും രാഞ്ജിയുമായിരിക്കും. അവരോട് നല്ല രീതിയിൽ പെരുമാറേണ്ടതുണ്ടെന്നും കാർത്തിക നായർ ചൂണ്ടിക്കാട്ടി.

കാർത്തികയുടെ ഇളയ സഹോദരി തുളസി നായരും സിനിമാ രം​ഗത്ത് സാന്നിധ്യം അറിയിച്ചി‌ട്ടുണ്ട്. കാർത്തികയെ പോലെ തുളസിയും സിനിമാ രം​ഗത്ത് തു‌‌ട‌ർന്നില്ല. മണിരത്നത്തിന്റെ കടൽ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന തുളസി ആകെ രണ്ട് സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. അഭിനയം വിട്ട് നടി വിദേശത്തേക്ക് തു‌ടർ പഠനത്തിന് പോയി. ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറിനിൽക്കുകയാണ് തുളസി.

More from Filmibeat

Read more about: karthika nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X