കത്രീന കൈഫിന് മമ്മൂട്ടിയിൽ നിന്ന് അറിയേണ്ടിയിരുന്നത് ഇത് മാത്രമായിരുന്നു, മറുപടി നൽകാതെ താരം...

മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായിരിക്കുകയാണ്. രാജസ്ഥാനിലെ 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമായ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പഞ്ചാബി- ക്രിസ്തീയ ആചാരവിധി പ്രകാരമായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഉച്ചതിരിഞ്ഞായിരുന്നു വിവാഹം നടന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. കൂടാതെ വിക്കിപീഡിയയിലും ഇരുവരും പങ്കാളിയുടെ പേര് ആഡ് ചെയ്തിട്ടുണ്ട്.

നടി കത്രീന കൈഫിന് മലയാള സിനിമയുമായും മമ്മൂട്ടിയുമായി ഒരു ബന്ധമുണ്ട്. സിനിമ കോളങ്ങളിൽ നടി ചർച്ചയാകുമ്പോഴാണ് താരത്തിന്റ മെഗാസ്റ്റാറുമായുള്ള ബന്ധം വീണ്ടും ചർച്ചയാവുന്നത്. കത്രീന ആദ്യത്തെ മലയാള ചിത്രത്തിലെ നായികൻ മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിനോടുള്ള സ്നേഹവും ബഹുമാനവും നടി ഇന്നും സൂക്ഷിക്കുന്നുണ്ട്. നാല് വർഷം മുൻപുള്ള ഒരു പരിപാടിയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഏകദേശം 11 വർഷത്തിന് ശേഷമായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. ഇപ്പോഴിത താരങ്ങളുടെ പഴയ സംഭാഷണം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

വർഷങ്ങൾക്ക്  ശേഷമുള്ള  കണ്ടുമുട്ടൽ

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. കത്രീന കൈഫ്, മമ്മൂട്ടി, നിവിന്‍ പോളി, മഞ്ജു വാര്യര്‍, കാര്‍ത്തി, പ്രഭു, നാഗാര്‍ജ്ജുന, ജയറാം തുടങ്ങിയ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ വെച്ച് ഏറെ നാളുകൾക്ക് ശേഷം കത്രീനയും മമ്മൂട്ടിയും കണ്ടു മുട്ടുകയും ബന്ധം പുതുക്കുകയും ചെയ്തിരുന്നു. താരജാഡയില്ലാതെ കത്രീനയാണ് മമ്മൂട്ടിയോട് അങ്ങോട്ട് കയറി സംസാരിച്ചത്.

മമ്മൂട്ടിയോടുളള  ചോദ്യം

മമ്മൂട്ടിയെ കൈ കൂപ്പി തൊഴുത് ആണ് ബോളിവുഡ് താരസുന്ദരി സ്വീകരിച്ചത്. കത്രീന മെഗാസ്റ്റാറിനെ കണ്ടയുടനെ പറഞ്ഞത്, ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. മമ്മൂട്ടി സര്‍ ഇപ്പോഴും അത് പോലെ തന്നെ നില്‍ക്കുന്നു. സത്യത്തില്‍ പതിനൊന്ന് വയസ്സ് (അന്ന് സിനിമ റിലീസ് ചെയ്തിട്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞിരുന്നു) കുറഞ്ഞതെങ്കിലേ ഉള്ളൂ' എന്ന്. കത്രീനയുടെ വാക്കുകളെ നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു മെഗാസ്റ്റാർ കേട്ട് നിന്നത്. എഴുപതിലും തിളങ്ങുന്ന ഈ യവ്വൗനത്തിന്റെ രഹസ്യവും പലരും ചോദിച്ചെങ്കിലും, മമ്മൂട്ടി ചിരിച്ച് തള്ളുകയാണ് ചെയ്യാറുള്ളത്. കൃത്യമായ വ്യായാമവും ഭക്ഷണ രീതികളുമാണ് വാപ്പച്ചിയുടെ രഹസ്യം എന്ന് ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്.

മലയാള സിനിമ

2006 ല്‍ ആയിരുന്നു ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം റിലീസ് ചെയ്തത്. ഐവി ശശിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. മെഗാസ്റ്റാർ രണ്ട് ഗെറ്റപ്പിലായിരുന്നു ചിത്രത്തിൽ എത്തിയത്. ഒന്ന് ബൽറാം എന്ന പോലീസ് ഗെറ്റപ്പിലും മറ്റൊന്ന് താരദാസ് എന്ന അധോലോക രാജാവായിട്ടുമായിരുന്നു നടൻ എത്തിയത്. ചിത്രത്തില്‍ സുപ്രിയ മേനോന്‍ എന്ന കഥാപാത്രത്തെയാണ് കത്രീന കൈഫ് അവതരിപ്പിച്ചത്. താരദാസിന്‌റെ കാമുകി വേഷമായിരുന്നു. ഐവി ശശി മമമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന അതിരാത്രം എന്ന ചിത്രത്തിലെ താരാദാസ് എന്ന കഥാപാത്രത്തെ ഈ സിനിമയില്‍ റിക്രീയേറ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിവാഹം

വിക്കി കൗശൽ കത്രീന വിവാഹത്തിനോട് അനുബന്ധിച്ചാണ് ഈ പഴയ കൂടിക്കാഴ്ച വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിക്കി-കത്രീന വിവാഹം നടന്നിരിക്കുന്നത്. 2019 മുതലായിരുന്നു താരങ്ങളുടെ പ്രണയത്തെ കുറിച്ച് വാർത്ത പ്രചരിച്ചത്. ഒരു പുരസ്കാരദാന ചടങ്ങിൽ വെച്ച് തമാശരൂപേണെ വിക്കി കത്രീനയോട് പ്രണയാഭ്യത്ഥന നടത്തുകയായിരുന്നു. സൽമാൻഖാന്‌റെ മുന്നിൽ വെച്ചായിരുന്നു പ്രണയാഭ്യർത്ഥന നടത്തിയത്. അതിന് ശേഷം താരങ്ങൾ ഒന്നിച്ച് ഒരു പൊതുവേദികളിലും മറ്റും പ്രത്യപ്പെടാറുണ്ടായിരുന്നു വിക്കിയ്ക്കൊപ്പം അഭിനയിക്കാനുള്ള താൽപര്യവും കത്രീന ഒരു അഭിമുഖത്തിലൂടെ പ്രകടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X