ജീവിതത്തിൽ മറക്കാനാകില്ലെന്ന് ​ഗീതു ചേച്ചി; കാവ്യ അതിന് അർഹയാണെന്ന് മീരയും; ആ സിനിമയ്ക്ക് പിന്നിൽ

മലയാള സിനിമാ രം​ഗത്ത് ഒരു കാലത്ത് ഏറ്റവും തിരക്കുള്ള നായിക നടിമാരായിരുന്നു കാവ്യ മാധവനും മീര ജാസ്മിനും. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ സൃഷ്ടിച്ച് മുന്നേറിയ രണ്ട് പേരും കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിമാരായിരുന്നു. കാവ്യ മലയാളത്തിൽ മാത്രം സജീവമായപ്പോൾ മീര മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചു. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് 2004 ൽ പുറത്തിറങ്ങിയ പെരുമഴക്കാലം. കാവ്യക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത് ഈ സിനിമയിലൂടെയാണ്.

​ഗീതു മോഹൻദാസുമായാണ് ആ വർഷം കാവ്യ അവാർഡ് പങ്കിട്ടത്. അകലെ, ഒരിടം എന്നീ സിനിമകളുടെ പ്രകടനത്തിനായിരുന്നു ​ഗീതുവിന് പുരസ്കാരം. പെരുമഴക്കാലത്തിൽ മുഴുനീള കഥാപാത്രമായിരുന്നില്ല കാവ്യയുടേത്. മീരയ്ക്കായിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ കാവ്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. തനിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് ഒരിക്കൽ കാവ്യ സംസാരിച്ചിട്ടുണ്ട്. ചെറിയൊരു കഥാപാത്രമാണത്.

Geethu Mohandas  Kavya Madhavan  Meera Jasmine

മീര ജാസ്മിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ കഥാപാത്രത്തിന് കുറച്ചേ അതിൽ അഭിനയിക്കാനുള്ളൂ. എന്നിട്ടും അവാർഡ് കിട്ടിയത് പോസിറ്റീവായി കാണുന്നെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കി. തനിക്ക് അവാർഡ് ലഭിക്കാതെ കാവ്യക്ക് ലഭിച്ചതിൽ മീര ജാസ്മിനും ഒരിക്കൽ പ്രതികരിച്ചിരുന്നു, കാവ്യ നന്നായിട്ട് പെർഫോം ചെയ്തിട്ടായിരിക്കും കാവ്യക്ക് കിട്ടിയത്. കൂടെയുള്ള നടിക്ക് അവാർഡ് ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. പടത്തിന് കിട്ടിയതും വലിയ കാര്യം.

ഞാൻ അഭിനയിച്ച പടമാണല്ലോ. കാവ്യ അവാർഡ് അർഹിക്കുന്നു. ഞാൻ മാത്രം എല്ലാ അവാർഡും വാങ്ങിക്കണമെന്നില്ല. എല്ലാവരും ആർട്ടിസ്റ്റുകളാണ്. എല്ലാവരും കഷ്ടപ്പെടുന്നു. എനിക്ക് എന്നെക്കുറിച്ചുള്ള സ്വപ്നങ്ങളെ പോലെ അവർക്കും അവരെക്കുറിച്ച് സ്വപ്നങ്ങളുണ്ടെന്നും മീര ജാസ്മിൻ അന്ന് ചൂണ്ടിക്കാട്ടി.

Geethu Mohandas  Kavya Madhavan  Meera Jasmine

ഒരുമിച്ച് അവാർഡ് വാങ്ങിയപ്പോൾ ​ഗീതു മോഹൻദാസ് തന്നോട് പറഞ്ഞ വാക്കുകളും കാവ്യ അന്ന് പങ്കുവെച്ചു. ​ഗീതു ചേച്ചി എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത്, ജീവിതത്തിൽ ഒരിക്കലും എനിക്ക് നിന്നെ മറക്കാൻ പറ്റില്ല, ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം ഞാൻ പങ്കിട്ടത് നീയുമായാണ് എന്നാണ്. അങ്ങനെ പറയാൻ പറ്റുന്ന ആളാണ് ഓപ്പോസിറ്റ് നിൽക്കുന്നത്. എനിക്ക് അഭിമാനമല്ലേ തോന്നേണ്ടത്.

അങ്ങനെ പോസിറ്റീവായി ചിന്തിക്കുന്ന ഒരു നടിയുമായല്ലേ ഞാൻ അവാർഡ് ഷെയർ ചെയ്തത്. അപ്പോൾ അവാർഡിന് ഒന്ന് കൂടെ മൂല്യം കൂടുകയാണ് ചെയ്തതെന്നും കാവ്യ അന്ന് വ്യക്തമാക്കി. ആർട്ടിസ്റ്റെന്ന നിലയിൽ മീരയുമായി ഒരിക്കലും താൻ താരമത്യം ചെയ്ത് നോക്കിയിട്ടില്ലെന്നും കാവ്യ പറഞ്ഞു. മീര ജാസ്മിൻ എന്ന നടിയുമായോ വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ.

എനിക്ക് മീരയെ അങ്ങനെ അടുത്തറിയില്ലെങ്കിലും ഒരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാത്തിനോടും ഞങ്ങൾക്കുള്ള ആറ്റിറ്റ്യൂഡ് വ്യത്യാസമാണെന്നും കാവ്യ അന്ന് പറഞ്ഞു. സിനിമാ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് കാവ്യ. മീര നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകൾ ചെയ്യുന്നുണ്ട്.

Read more about: kavya madhavan meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X