തിരിച്ചും മറിച്ചും ചിന്തിച്ചെടുത്ത തീരുമാനം, ദിലീപേട്ടന്റെ ധെെര്യം; ആദ്യ ബന്ധം വേർപിരിഞ്ഞപ്പോൾ: കാവ്യ പറഞ്ഞത്
ജീവിതത്തിൽ നാടകീയ ഘട്ടങ്ങൾ നേരിടേണ്ടി വന്ന നടിയാണ് കാവ്യ മാധവൻ. വിഷമ ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് വിവാഹ ജീവിതം നയിക്കുകയാണ് കാവ്യ. അഭിനയ രംഗത്ത് നിന്നും മാറിയിട്ട് വർഷങ്ങളായി. ആദ്യ വിവാഹ ബന്ധം തകർന്ന് കുറച്ച് വർഷങ്ങൾക്കിപ്പുറമാണ് കാവ്യ നടൻ ദിലീപിനെ രണ്ടാമത് വിവാഹം ചെയ്യുന്നത്. നിഷാൽ ചന്ദ്ര എന്നായിരുന്നു ആദ്യ ഭർത്താവിന്റെ പേര്. 2009 ൽ വിവാഹിതരായ ഇരുവരും 2011 ൽ വേർപിരിഞ്ഞു. പിരിഞ്ഞ ശേഷം ഒരു അഭിമുഖത്തിൽ കാവ്യ തുറന്ന് സംസാരിക്കുകയുണ്ടായി. നടിയുടെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയുള്ള ജീവിതമായിരുന്നു. അതിന് വേണ്ടിയാണ് ഞാൻ ജനിച്ചതെന്ന് പലപ്പോഴും തോന്നിയിരുന്നു. ചിലപ്പോൾ അങ്ങനെയൊരു യോഗം ഉണ്ടാകില്ല. ഭാഗ്യം കൊണ്ട് സിനിമാ രംഗത്തേക്ക് തനിക്ക് തിരിച്ച് വരാൻ സാധിച്ചെന്നും കാവ്യ മാധവൻ പറഞ്ഞു. വിവാഹം ചെയ്ത സമയത്ത് ഇനി സിനിമയിൽ അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടില്ല. ചിലപ്പോൾ ദെെവമായി എന്നെക്കൊണ്ട് പറയിപ്പിക്കാത്തതാവും. രണ്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം പഠിച്ച പാഠത്തെക്കുറിച്ചും കാവ്യ സംസാരിച്ചു.

ഇന്ന് കുറേക്കൂടി ആൾക്കാരെ മനസിലാക്കാൻ പറ്റുന്നുണ്ട്. മുമ്പ് ഒരാളുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ എനിക്ക് കുറേ കാലം വേണ്ടി വരുമായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. കല്യാണമാണ് ഏറ്റവും വലിയ കാര്യമെന്ന് ചിന്തിച്ചിരുന്നു. പക്ഷെ അതിനപ്പുറം ഒരു ജീവിതമുണ്ടെന്ന് ഇന്ന് മനസിലാക്കുന്നെന്നും കാവ്യ അന്ന് വ്യക്തമാക്കി.
വിഷമഘട്ടത്തിൽ ഒപ്പം നിന്നത് അച്ഛനും അമ്മയും ചേട്ടനും ബന്ധുക്കളുമാണ്. പിന്നെ എന്റെ സിനിമയിലുള്ള വളരെ കുറച്ച് സുഹൃത്തുക്കളും. കൂടെ പഠിച്ച സുഹൃത്തുക്കളും എന്നെ സ്നേഹിക്കുന്ന കുറേ ആളുകളും. ആ സമയത്ത് കൂടെ നിൽക്കാത്തവരെയും തിരിച്ചറിഞ്ഞു. എന്റെ വിളിച്ച് കൂടെ നിൽക്കുന്നത് പോലെ സംസാരിച്ച് അപ്പുറത്ത് മാറി നിന്ന് കുറ്റം പറഞ്ഞവർ എന്റെ ഫീൽഡിൽ തന്നെയുണ്ട്.

എനിക്കുണ്ടായ അനുഭവത്തേക്കാളും ഷോക്കിംഗ് അതായിരുന്നു. ഞാനെത്രയോ വർഷമായി സിനിമയിൽ വന്നിട്ട്. ഇത്രയും വർഷങ്ങൾ കണ്ട് കൊണ്ടിരുന്നവർ യഥാർത്ഥത്തിൽ ഇങ്ങനെയാണോ എന്ന് തോന്നി. വിഷമം വന്നാൽ എന്റെ കൂടെയുണ്ടെന്ന് വിശ്വസിച്ചവർ ഒപ്പമില്ല. ആ വിഷമത്തിൽ നിന്ന് കര കയറാനായിരുന്നു തനിക്ക് ബുദ്ധിമുട്ടെന്നും കാവ്യ മാധവൻ വ്യക്തമാക്കി. നല്ല സമയത്ത് ആര് നമ്മുടെ കൂടെയുണ്ടെന്നല്ല നോക്കേണ്ടതെന്നും കാവ്യ മാധവൻ ചൂണ്ടിക്കാട്ടി.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഞാൻ എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്താനായി. ദെെവം തന്നെയാണ് എന്നെ തിരിച്ച് അവരിലേക്ക് എത്തിച്ചത്. ഇനിയെന്ത് എന്ന വലിയ ചോദ്യം എന്റെ മുന്നിലുണ്ടായിരുന്നു. തിരിച്ചും മറിച്ചും ചിന്തിച്ചാണ് എന്റെ ജീവിതത്തിൽ വലിയൊരു തീരുമാനം എടുത്തത്. വീണ്ടും വന്നിട്ട് സിനിമയിൽ അഭിനയിക്കുകയെന്നത് എന്റെ മനസിലുണ്ടായിരുന്നില്ല.
അധികം പഠിച്ചിട്ടില്ല, വേറെ ജോലി ചെയ്യാനറിയില്ല എന്നൊക്കെയുള്ള ആശങ്ക തനിക്കുണ്ടായിരുന്നെന്നും കാവ്യ മാധവൻ അന്ന് തുറന്ന് പറഞ്ഞു. വിവാഹമോചനത്തിന് കാരണമായി ദിലീപിന്റെ പേര് ഗോസിപ്പുകളിൽ വന്നപ്പോൾ തനിക്ക് വിഷമം തോന്നിയിരുന്നെന്നും കാവ്യ പറയുകയുണ്ടായി. ഗോസിപ്പുകളുള്ളപ്പോഴും തിരിച്ച് വരവിൽ തനിക്ക് ആദ്യ സിനിമ നൽകിയത് പോസിറ്റീവായി ചിന്തിച്ചാൽ അദ്ദേഹത്തിന്റെ ധൈര്യത്തെയാണ് കാണിക്കുന്നതെന്നും കാവ്യ അന്ന് പറഞ്ഞു.


Click it and Unblock the Notifications