വേണമെന്ന് വെച്ച് ചെയ്തതല്ല; പഴയ ഇഷ്ടം പോയെന്ന് പലരും പറഞ്ഞു; ആരാധകരുടെ പരാതിയെക്കുറിച്ച് കാവ്യ പറഞ്ഞത്

മലയാള സിനിമാ ലോകത്തിന്റെ മുഖശ്രീയായി അറിയപ്പെട്ട കാവ്യ മാധവൻ ഏറെക്കാലമായി സിനിമാ രം​ഗത്ത് നിന്ന് മാറിനിൽക്കുകയാണ്. ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു കാവ്യ. ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ കാവ്യക്കുണ്ട്. മീശമാധവൻ, കൊച്ചിരാജാവ്, അനന്തഭദ്രം, തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കാവ്യയുടെ സ്ക്രീൻ പ്രസൻസാണ് ഏവരെയും ആകർഷിച്ചത്.

ശാലീന സുന്ദരിയായ കാവ്യയുടെ ആരാധകർ എടുത്ത് പറഞ്ഞു. നീളമുള്ള മുടിയായിരുന്നു കാവ്യയുടെ ഭം​ഗിയിലെ പ്രധാന ഘടകം. തുടക്കകാലത്ത് ചെയ്ത പല സിനിമകളിലും കാവ്യയുടെ മുടിയുടെ ഭം​ഗി എടുത്ത് കാണാം. എന്നാൽ പിന്നീ‌ട് തന്റെ മുടി മുറിക്കാൻ കാവ്യ തീരുമാനിച്ചു. ആരാധകർ അന്ന് വലിയ തോതിൽ നിരാശരായി. ഇതേക്കുറിച്ച് മുമ്പൊരിക്കൽ കാവ്യ സംസാരിച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

 Kavya Madhavan

മുടി പോയതിൽ ഇപ്പോൾ വിഷമം ഉണ്ട്. അന്നത്തെ പ്രായത്തിൽ അതിന്റെയൊന്നും വില അറിയില്ല. കൂടുതൽ മുടിയുണ്ടാകുമ്പോൾ ഇഷ്ടത്തിന് കെട്ടാൻ പറ്റുന്നില്ല, കുളിച്ചാൽ ഉണങ്ങില്ല. രാവിലെ കുളിച്ചാലും രാത്രി മുടിയുടെ ഉള്ള് ഉണങ്ങിയിട്ടുണ്ടാവില്ല. അന്നത്തെ എന്റെ ഹെയർഡ്രസസ് മുടിയുടെ ഉൾ‌ഭാ​ഗം വെട്ടിക്കളയട്ടേ എന്ന് ചോദിക്കും. മുടി കെട്ടാൻ പറ്റുന്നുണ്ടായിരുന്നു. മോഹിനിയാട്ടത്തിന് എന്റെ മുടി കെട്ടുമ്പോൾ മാഷ് മൂന്ന് പേരെ വിളിക്കുമായിരുന്നെന്നും കാവ്യ ഓർത്തു.

കെമിക്കൽ ‌ട്രീറ്റ്മെന്റുകൾ ചെയ്തതോടെയും ശ്രദ്ധ കുറഞ്ഞതോടെയും മുടിയുടെ പഴയ ഭം​ഗി നഷ്ടപ്പെടുകയായിരുന്നെന്നും കാവ്യ അന്ന് വ്യക്തമാക്കി. മുടി പോയതോടെ ഐശ്വര്യം പോയി, ഞങ്ങൾക്ക് ഇഷ്ടം പോയി എന്നൊക്കെ അമ്മമാർ പറയും. വേണമെന്ന് വെച്ച് മുറിച്ച് കളഞ്ഞതല്ല. മുടി പോയപ്പോൾ അത് ഭം​ഗിയാക്കി വെച്ചതാണെന്നും കാവ്യ അന്ന് ചൂണ്ടിക്കാട്ടി.

 Kavya Madhavan

2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ മാധവൻ അവസാനമായി അഭിനയിച്ചത്. ദിലീപ് നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് അടൂർ ​ഗോപാലകൃഷ്ണനാണ്. ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ മാധവൻ അഭിനയ രം​ഗം വിട്ടത്. മഹാലക്ഷ്മി എന്ന മകളും ദമ്പതികൾക്ക് പിറന്നു. ദിലീപിനൊപ്പം വിവാഹചടങ്ങിനും മറ്റുമെത്തുന്ന കാവ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കാവ്യ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

ബാലതാരമായാണ് കാവ്യ അഭിനയത്തിൽ തുടക്കം കുറിക്കുന്നക്. പൂക്കാലം വരവായി ആയിരുന്നു ആദ്യ സിനിമ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ നായികയായി തുടക്കം കുറിക്കുന്നത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ നായകൻ. കരിയറിൽ കാവ്യയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡി ദിലീപായിരുന്നു. മീശമാധവൻ എന്ന സിനിമയ്ക്ക് ശേഷമാണ് കാവ്യ-ദിലീപ് ജോഡി ജനശ്രദ്ധ നേടിയത്.

ഇരുവരും ജീവിതത്തിലും ഒരുമിച്ചത് സിനിമാ ലോകത്ത് വലിയ ചർച്ചയായി. രണ്ട് പേരുടെയും രണ്ടാം വിവാ​ഹമായിരുന്നു ഇത്. ഇത്. താര ദമ്പതികളെക്കുറിച്ച് നിരവധി ​ഗോസിപ്പുകൾ നേരത്തെ വന്നിട്ടുണ്ട്. ഇപ്പോഴും ഇത് തുടരുന്നു. എന്നാൽ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. ഏറെ നാളായി അഭിമുഖങ്ങൾ പോലും കാവ്യ നൽകാറില്ല.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X