ജോലിക്കാരില്ലാതെ വരുമ്പോൾ നോക്കാൻ പറ്റണം; കാവ്യ ആഗ്രഹിച്ചതിനപ്പുറം നൽകി ദിലീപ്; ശ്രദ്ധ നേടി വാക്കുകൾ
മലയാളത്തിന്റെ മുഖശ്രീയായി അറിയപ്പെട്ടിരുന്ന കാവ്യ മാധവൻ ഏറെക്കാലമായി അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയാണ്. 2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിന് ശേഷം മറ്റൊരു സിനിമയിലും നടി അഭിനയിച്ചിട്ടില്ല. അതേവർഷം തന്നെ നടിയുടെ വിവാഹവും കഴിഞ്ഞു. വിവാഹശേഷം കാവ്യ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. സിനിമകളിൽ കാണാറില്ലെങ്കിലും ഭർത്താവ് ദിലീപിനൊപ്പം പൊതുവേദികളിൽ കാവ്യ സാന്നിധ്യം അറിയിക്കാറുണ്ട്.
നീലേശ്വരം സ്വദേശിയായ കാവ്യ സിനിമാ താരമാതോടെ എറണാകുളത്തേക്ക് താമസം മാറുകയായിരുന്നു. ഇപ്പോൾ ദിലീപിനൊപ്പം ചെന്നെെയിലാണ് കാവ്യ താമസിക്കുന്നത്. നീലേശ്വരത്ത് സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന താൻ സിനിമാ താരമായ മാറുമെന്ന് പ്രതീക്ഷിരുന്നില്ലെന്ന് കാവ്യ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ബാലതാരമായി അഭിനയിച്ചെങ്കിലും കാവ്യയെ നായിക നടിയാക്കാൻ മാതാപിതാക്കൾക്കും താൽപര്യമുണ്ടായിരുന്നില്ല.

എന്നാൽ ഇവരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് മലയാളത്തിലെ താര റാണിയായി കാവ്യ മാധവൻ വളർന്നു. എന്നാൽ തിരക്കേറിയ നടിയായിരുന്നപ്പോഴും സിനിമയിലെ പ്രശസ്തി എന്നും ഒപ്പം ഉണ്ടാകില്ലെന്ന് കാവ്യക്ക് അറിയാമായിരുന്നു. പല അഭിമുഖങ്ങളിലും കാവ്യ ഇത് പറഞ്ഞിട്ടുമുണ്ട്. ആദ്യ വിവാഹത്തിന് ശേഷം സിനിമാ രംഗം വിടാൻ തീരുമാനിച്ച കാവ്യ ഭർത്താവിനൊപ്പം ഗൾഫ് രാജ്യത്തേക്ക് പോയതാണ്. എന്നാൽ കുറച്ച് കാലം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായുള്ളൂ.
സിനിമാ രംഗത്തേക്ക് മടങ്ങി വന്ന കാവ്യ വീണ്ടും അഭിനയത്തിൽ സജീവമായി. തീർത്തും സാധാരണക്കാരിയുടെ സ്വപ്നങ്ങളാണ് കാവ്യക്ക് ഒരു കാലത്തുണ്ടായിരുന്നത്. വിവാഹത്തിന് മുമ്പ് സിനിമകളിൽ സജീവമായിരുന്ന കാലത്ത് കാവ്യ നൽകിയ ഒരു അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സങ്കൽപ്പത്തിലുള്ള വീടിനെക്കുറിച്ചാണ് കാവ്യ അന്ന് സംസാരിച്ചത്.

രണ്ട് നിലയിലുള്ള വീടിനോടൊന്നും ഒട്ടും താൽപര്യമില്ലാത്ത ആളായിരുന്നു. ഒറ്റ നിലയിലുള്ള വീടാണ് ആഗ്രഹിച്ചത്. കുറച്ച് ഉള്ളിലോട്ട് ഗ്രാമാന്തരീക്ഷത്തിൽ ഒരുപാട് സ്ഥലത്ത് നല്ലൊരു വീട്. കുഞ്ഞ് വീടായിരിക്കണം. ജോലിക്കൊന്നും ആരെയും കിട്ടാത്ത സമയത്ത് നമുക്ക് തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്ന സൗകര്യമുള്ള വീട്. ഇത്തിരി പഴമ തോന്നിക്കുന്ന വീടായിരിക്കണം. ചുറ്റും വരാന്തകളൊക്കെയുള്ളത്. മഴയൊക്കെ പെയ്യുമ്പോൾ ആ വരാന്തയിൽ ഇരിക്കാൻ നല്ല രസമുണ്ടായിരിക്കണമെന്നും കാവ്യ അന്ന് പറഞ്ഞു.
എന്നാൽ ആഗ്രഹിച്ചതിനപ്പുറമുള്ള വീട്ടിലേക്കാണ് പിന്നീട് കാവ്യയെത്തിയത്. നടിയുടെ രണ്ടാം ഭർത്താവ് ദിലീപ് മലയാളത്തിലെ ഏറ്റവും വലിയ ധനികരായ നടൻമാരിലൊരാണ്. ആലുവയിലെ നടന്റെ ആഡംബര വീടിന്റെ വില കോടികളാണ്. ദിലീപ് ഏറെ ആഗ്രഹിച്ച് വാങ്ങിയ വീടാണിത്. അതേസമയം ഇന്ന് ചെന്നെെയിലാണ് കാവ്യക്കൊപ്പം ദിലീപ് താമസിക്കുന്നത്. സിനിമാ രംഗത്ത് നിന്നും കുറച്ച് കാലം മാറി നിന്നിരുന്ന ദിലീപ് ഇപ്പോൾ വീണ്ടും കരിയറിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.
വോയ്സ് ഓപ് സത്യനാഥൻ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ബാന്ദ്രയാണ്. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം നവംബർ 10 നാണ് റിലീസ് ചെയ്തത്. ദിലീപിന്റെ ഒന്നിലേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. അതേസമയം സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ കാവ്യ മാധവൻ ഇതുവരെ തയ്യാറായിട്ടില്ല. അഭിമുഖങ്ങൾക്ക് പോലും കാവ്യ ഇന്ന് മുഖം കൊടുക്കാറില്ല.


Click it and Unblock the Notifications