For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുടി പോയപ്പോൾ ഐശ്വര്യം പോയി എന്നൊക്ക പറയാറുണ്ട്, എനിക്കും വലിയ വിഷമമാണ്, കാവ്യ പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയുടെ മുൻനിര നായികയായി മാറുകയായിരുന്നു. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ. സിനിമയിൽ നായികയായി ചുവട് വയ്ക്കാൻ തുടങ്ങിയപ്പോൾ മുതൽ വീട്ടിലെ കുട്ടി എന്ന ഇമേജ് ആയിരുന്നു നടിക്ക്. ഇന്ന് സിനിമ വിട്ട് മാറി നിൽക്കുമ്പോഴും കാവ്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി തന്നെയാണ്.

  'മോനേ' എന്ന് വിളിച്ചില്ല, സെറ്റിൽ മോഹൻലാൽ ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി പൃഥ്വിരാജ്

  kavya madhvan

  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കാവ്യ മാധവന്റെ ഒരു പഴയ അഭിമുഖമാണ്. ഒരു കാലത്ത് നടിയുടെ മേക്കോവർ വലിയ ചർച്ചയായിരുന്നു. നീണ്ട മുടി മുറിച്ച് കാവ്യ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പ്രേക്ഷകരിൽ ഏറെ സങ്കടം സൃഷ്ടിച്ചിരുന്നു. നിരാശ പ്രകടിപ്പച്ച് ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. മുടി മുറിക്കാനുണ്ടായ കാരണവും നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത കാവ്യയുടെ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും നടി അഭിമുഖത്തിൽ പറയുന്നു. കൈരളിയ്ക്ക് നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്.

  കഷ്ടകാലം തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ് സിദ്ധാർത്ഥ്, ഇനി സുമിത്രയുടെ ആവശ്യം വരും,കുടുംബവിളക്ക് എപ്പിസോഡ്...

  നടിയുടെ വാക്കുകൾ ഇങ്ങനെ... '' പൊതുവെ ഒരു പാവം പെണ്‍കുട്ടി ഇമേജാണുള്ളത്. എന്നാല്‍ താന്‍ അങ്ങനെ പാവത്താനൊന്നുമല്ല. താൻ എത്ര മാത്രം ബോള്‍ഡാണെന്നൊന്നും അറിയില്ല. എന്നാല്‍ പല കാര്യങ്ങള്‍ക്കും വ്യക്തതയുണ്ട്. കാര്യങ്ങളെക്കുറിച്ചൊക്കെ അറിയാം. എന്നാൽ മുന്‍പൊന്നും അങ്ങനെ ആയിരുന്നില്ല. ആ അങ്ങനെ തന്നെ അങ്ങ് പോവാമെന്നായിരുന്നു മുന്‍പ്.

  ചെറുപ്പം മുതലെ അച്ഛനേയും അമ്മയേയും ആശ്രയിച്ചായിരുന്നു ഞാൻ ജീവിച്ചത് പിന്നെ എനിക്ക് ചുറ്റിലും നിൽക്കുന്നവരുമായും ഞാൻ വേഗം ഡിപ്പെൻഡ് ആകും. അത് ചെറുപ്പം മുതലെ അങ്ങനെ ആയിരുന്നു. സ്വതന്ത്രമായി ജീവിക്കാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചിരുന്നില്ല. ഡ്രൈവിംഗ് പഠിച്ചത് സ്വതന്ത്രമാവുക എന്ന ഉദ്യേശത്തോടെയാണ്. തനിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യമാണ് അതെന്നാണ് ആദ്യം കരുതിയത്. ഷീ ടാക്സി സിനിമ ചെയ്തപ്പോൾ അത് ഓകക്കെയായി.എന്നാൽ അമ്മയ്ക്കും അച്ഛനും ധൈര്യമില്ലായിരുന്നു. ധൈര്യമായി വണ്ടിയെടുത്ത് വരുമ്പോഴേക്കും അത് നിര്‍ത്തിക്കും. എനിക്ക് ധൈര്യമുണ്ടെങ്കിലും അവർക്ക് പേടിയായിരുന്നു.

  അച്ഛനും അമ്മയും തന്നോടൊപ്പം വണ്ടിയിൽ കയറില്ല. എത്രയോ കാലത്തെ ആഗ്രഹത്തിനൊടുവിലാണ് ഡ്രൈവിംഗ് പഠിച്ചത്.അത്യാവശ്യ ഘട്ടങ്ങളില്‍ ഞാന്‍ വണ്ടിയെടുക്കാമെന്ന് പറയുമ്പോള്‍ അത് അത്ര അത്യാവശ്യമില്ലെന്നാണ് അവരുടെ മറുപടി. നാളയെയാലും മതിയെന്നൊക്കെ പറയും. ജീവിതത്തില്‍ ഓരോ സന്ദര്‍ഭം വരുമ്പോഴാണ് നമ്മള്‍ മാറുന്നത്. പിന്നെ പ്രായം കൂടുമ്പോഴുള്ള മാറ്റമൊക്കെ വേണ്ടേ... കാവ്യ അഭിമുഖത്തിൽ പറയുന്നു.

  ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam

  മുടി മുറിച്ചതിനെ കുറിച്ചും നടി അഭിമുഖത്തിൽ പറയുണ്ട്. ഫാഷന് വേണ്ടിയൊന്നുമില്ല മുടി മുറിച്ചതെന്നാണ് കാവ്യ പറയുന്നത്. മുടി പോയത് സങ്കടകരമായ കാര്യമാണ്. എനിക്ക് ചേരുന്ന മാറ്റങ്ങൾ മാത്രമ വരുത്താറുള്ളൂ. എന്നാലും അത് പലർക്കും ഇഷ്ടമല്ല. മുടി പോയത് എനിക്ക് വലിയൊരു വിഷമമാണ്. മുടി പോയതോടെ ഇഷ്ടം പോയി, ഐശ്വര്യം പോയി എന്നൊക്കെയാണ് അമ്മമാര്‍ പറയുന്നത്. മനപ്പൂർവ്വം മുറിച്ചതല്ല. പോയപ്പോൾ അത് ഭംഗിയായി വെട്ടിയതാണ്.
  എപ്പോഴും ഓരോന്നായി ചെയ്തുകൊണ്ടിരിക്കുകയല്ലേ. ട്രെന്‍ഡിയായി ഇരിക്കാനൊന്നും തനിക്ക് പറ്റില്ല. പറ്റുന്ന മാറ്റങ്ങള്‍ പരീക്ഷിക്കാറുണ്ട്, കാവ്യ അഭിമുഖത്തിൽ പറഞ്ഞു.

  Read more about: kavya madhvan കാവ്യ
  English summary
  When Kavya Madhavan Opens Up About Her Hair Fall Issue, Old interview Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X