ജീവിതത്തിൽ ഒരിക്കലും നിന്നെ മറക്കില്ലെന്ന് ഗീതു മോഹൻദാസ്; എനിക്ക് അഭിമാനമല്ലേ തോന്നേണ്ടത്: കാവ്യ പറഞ്ഞത്
മലയാളത്തിലെ തിരക്കേറിയ നടിയായിരുന്നു ഒരു കാലത്ത് കാവ്യ മാധവൻ. സൂപ്പർഹിറ്റുകൾ തുടരെ കാവ്യക്ക് ലഭിച്ചു. എന്നാൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ കുറവായിരുന്നു. പെരുമഴക്കാലം എന്ന കമൽ ചിത്രത്തിൽ കാവ്യക്ക് മികച്ച വേഷം ലഭിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും കാവ്യ സ്വന്തമാക്കി. അന്ന് ഗീതു മോഹൻദാസുമായി അവാർഡ് പങ്കിടുകയായിരുന്നു കാവ്യ. ഇതേക്കുറിച്ച് ഒരിക്കൽ കാവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഗീതു ചേച്ചി എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത്, ജീവിതത്തിൽ ഒരിക്കലും എനിക്ക് നിന്നെ മറക്കാൻ പറ്റില്ല, ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം ഞാൻ പങ്കിട്ടത് നീയുമായാണ്. അങ്ങനെ പറയാൻ പറ്റുന്ന ആളാണ് ഓപ്പോസിറ്റ് നിൽക്കുന്നത്. എനിക്ക് അഭിമാനമല്ലേ തോന്നേണ്ടത്. അങ്ങനെ പോസിറ്റീവായി ചിന്തിക്കുന്ന ഒരു നടിയുമായല്ലേ ഞാൻ അവാർഡ് ഷെയർ ചെയ്തത്. അപ്പോൾ അവാർഡിന് ഒന്ന് കൂടെ മൂല്യം കൂടുകയാണ് ചെയ്തതെന്നും കാവ്യ അന്ന് പറഞ്ഞു.

പെരുമഴക്കാലത്തിൽ മുഴുനീള കഥാപാത്രമായിരുന്നില്ല കാവ്യയുടേത്. മീര ജാസ്മിനായിരുന്നു കൂടുതൽ സ്ക്രീൻ സ്പേസ്. എന്നാൽ കാവ്യയുട പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ആർട്ടിസ്റ്റെന്ന നിലയിൽ മീരയുമായി ഒരിക്കലും താൻ താരമത്യം ചെയ്ത് നോക്കിയിട്ടില്ലെന്നും കാവ്യ പറഞ്ഞു. മീര ജാസ്മിൻ എന്ന നടിയുമായോ വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ. എനിക്ക് മീരയെ അങ്ങനെ അടുത്തറിയില്ലെങ്കിലും ഒരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാത്തിനോടും ഞങ്ങൾക്കുള്ള ആറ്റിറ്റ്യൂഡ് വ്യത്യാസമാണെന്നും കാവ്യ അന്ന് പറഞ്ഞു. സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് കാവ്യ മാധവൻ. കുടുംബ ജീവിതത്തിലേക്കാണ് ശ്രദ്ധ. മീര നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകൾ ചെയ്യുന്നുണ്ട്.
കാവ്യക്ക് പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് ഒരിക്കൽ മീര ജാസ്മിനും സംസാരിച്ചിട്ടുണ്ട്. കാവ്യ നന്നായിട്ട് പെർഫോം ചെയ്തിട്ടായിരിക്കും കാവ്യക്ക് കിട്ടിയത്. കൂടെയുള്ള നടിക്ക് അവാർഡ് ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. പടത്തിന് കിട്ടിയതും വലിയ കാര്യം. ഞാൻ അഭിനയിച്ച പടമാണല്ലോ. കാവ്യ അവാർഡ് അർഹിക്കുന്നു. ഞാൻ മാത്രം എല്ലാ അവാർഡും വാങ്ങിക്കണമെന്നില്ല. എല്ലാവരും ആർട്ടിസ്റ്റുകളാണ്. എല്ലാവരും കഷ്ടപ്പെടുന്നു. എനിക്ക് എന്നെക്കുറിച്ചുള്ള സ്വപ്നങ്ങളെ പോലെ അവർക്കും അവരെക്കുറിച്ച് സ്വപ്നങ്ങളുണ്ടെന്നും മീര ജാസ്മിൻ അന്ന് പറഞ്ഞു.
മീര ജാസ്മിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ കഥാപാത്രത്തിന് കുറച്ചേ അതിൽ അഭിനയിക്കാനുള്ളൂ. എന്നിട്ടും അവാർഡ് കിട്ടിയത് പോസിറ്റീവായി കാണുന്നെന്നാണ് കാവ്യ മാധവൻ മാധവൻ പറഞ്ഞത്. പിന്നീട് കമലിന്റെ തന്നെ ഗദ്ദാമ എന്ന സിനിമയിലൂടെയും കാവ്യ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വാങ്ങിയിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് കാവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അതിമനോഹരം ആണ് മീര ജാസ്മിന്റെ വരാനിരിക്കുന്ന സിനിമ. മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. ഏറെക്കാലത്തിന് ശേഷം മീരയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് അതിമനോഹരം.


Click it and Unblock the Notifications