താലി കെട്ടിയ ബന്ധം മാത്രമേയുള്ളൂ! അര്‍ത്ഥം അറിയാതെയാണ് അന്ന് അതെല്ലാം പറഞ്ഞത്: കാവ്യ മാധവന്‍
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയവരേറെയാണ്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയതാണ് കാവ്യ മാധവന്‍. ഭാവിയില്‍ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം അന്ന് മനസിലുണ്ടായിരുന്നതായി കാവ്യ പറഞ്ഞിരുന്നു. സിനിമാജീവിതത്തെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം വാചാലയാവാറുണ്ട് കാവ്യ. നായികയായി അഭിനയിച്ച ആദ്യ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ അനുഭവങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കാറുണ്ട്. ആദ്യ സിനിമയിലെ നായകന്‍ പില്‍ക്കാലത്ത് ജീവിതനായകനായി മാറുകയായിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് കാവ്യ. അത് അവരായിട്ടെടുത്ത തീരുമാനമാണെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഇപ്പോഴും അവസരങ്ങള്‍ വരുന്നുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.
അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ സജീവമാണ് കാവ്യ. എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത്, ഇടവേള അവസാനിപ്പിക്കാറായില്ലേ എന്നുള്ള ചോദ്യങ്ങളുമായി ആരാധകരും വിടാതെ പിന്തുടരുന്നുണ്ട്. ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്തയാണെന്ന് കാവ്യ വ്യക്തമാക്കിയിരുന്നു. അത്രയേറെ ആഗ്രഹിച്ച് തുടങ്ങിയ ബിസിനസ് സംരംഭം ഇപ്പോള്‍ വീണ്ടും സജീവവുമാണ്. മീനാക്ഷിയും മഹാലക്ഷ്മിയുമെല്ലാം ഇടയ്ക്ക് മോഡലുകളാവാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായി കാവ്യ പങ്കിടുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

അഭിനയ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍. അന്നത്തെ അനുഭവങ്ങളെക്കുറിച്ച് വാചാലയായുള്ള കാവ്യയുടെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ഫാന്‍സ് പേജുകളിലൂടെയാണ് വീഡിയോ വീണ്ടും ചര്‍ച്ചയായത്.ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി നായികയായത്. വളരെ യാദൃശ്ചികമായി സംഭവിച്ചതാണ് അത്. ശാലിനി ചേച്ചി ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു അത്. വേറേതോ സിനിമയുമായി ക്ലാഷായി അവര്‍ക്ക് ഡേറ്റില്ലാതെ വന്നതോടെയാണ് എന്നിലേക്കെത്തിയത്. ഒരു ഹോട്ടല്‍ മുറിയില്‍ ബിജു ഏട്ടനുമായിട്ടുള്ള സീനായിരുന്നു ആദ്യം എടുത്തത്. വലിയ ഡയലോഗുകളൊന്നുമില്ലായിരുന്നു. വെറുതെ നോക്കുക, തലയാട്ടുക, അതൊക്കെയേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമൂന്ന് ദിവസം കഴിഞ്ഞിട്ടും ഇതേ അവസ്ഥയായപ്പോഴാണ് താന്‍ ലാലു ചേട്ടനോട് ഞാന്‍ ഡയലോഗില്ലേയെന്ന് ചോദിച്ചതെന്ന് കാവ്യ പറയുന്നു.
ഞാന്‍ വെറുതെ നില്‍ക്കുകയേ ഉള്ളോ, വര്‍ത്തമാനമൊന്നും ഇല്ലേയെന്ന് ചോദിച്ചപ്പോള്‍ ആഹാ, ഇങ്ങോട്ടേക്ക് ചോദ്യം വന്ന് തുടങ്ങിയല്ലേ, നാളെത്തന്നെ ശരിയാക്കിത്തരാമെന്നായിരുന്നു മറുപടി. പിറ്റേ ദിവസമായിരുന്നു ക്ലൈമാക്‌സ് ചിത്രീകരിച്ചത്. അവസാനം ദിലീപേട്ടന് അടുത്ത് പോയിട്ട് എനിക്ക് പഴയ രാധയാവണം, എന്നൊക്കെ പറയുന്ന രംഗമുണ്ടായിരുന്നു. പുതുമുഖമെന്ന നിലയില്‍ നല്ല ഹെവിയായിട്ടുള്ള സീനായിരുന്നു. താലിയൊക്കെ പിടിച്ചിട്ട് ഈ താലി കെട്ടിയ ബന്ധം മാത്രമേയുള്ളൂ എന്നുള്ള ഡയലോഗൊക്കെയുണ്ട്. അതൊക്കെ പറയുന്നുണ്ടെന്നല്ലാതെ, അതിന്റെ അര്‍ത്ഥമൊന്നും എനിക്ക് അറിയില്ലായിരുന്നു. അത് പെട്ടെന്ന് തന്നെ ഓക്കെയായിരുന്നു. അത് കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് ഞാനെന്താണ് അഭിനയിക്കുക, എന്നില്‍ രാധ ഓക്കെയായിരിക്കുമോ, അവര്‍ ചിന്തിച്ചത്. ശരിക്കും നല്ല റിസ്‌ക്കാണ്ശരിക്കും നല്ല റിസ്‌ക്കാണ് അവരെടുത്തത് എന്നുമായിരുന്നു കാവ്യ പറഞ്ഞത്.
ആ രംഗങ്ങളൊന്നും മറക്കാന്‍ പറ്റില്ല, രാധയായി മറ്റൊരാളെ സങ്കല്‍പ്പിക്കാനാവാത്ത വിധത്തില്‍ ആ കഥാപാത്രത്തെ മനോഹരമാക്കി. ഈ സിനിമയിലൂടെ മലയാളത്തിന് നല്ലൊരു നായികയെ കിട്ടി, തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.
പുതുമുഖ നായികയെന്ന നിലയില്‍ കാവ്യയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു അന്ന്. ദിലീപിനൊപ്പമുള്ള സ്‌ക്രീന്‍കെമിസ്ട്രിയും ചിത്രത്തിന് ഗുണകരമായിരുന്നു. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായി മാറുകയായിരുന്നു ഇവര്‍. നിരവധി അവസരങ്ങളാണ് കാവ്യ മാധവന് ലഭിച്ചതും. മനോഹരമായ ഗാനങ്ങളായിരുന്നു മറ്റൊരു പ്രത്യേകത. ബിജു മേനോന്‍, ലാല്‍, സംയുക്ത വര്‍മ്മ, എന്‍എഫ് വര്‍ഗീസ്, ഇന്ദ്രന്‍സ്, ഇന്നസെന്റ്, ജഗദീഷ്, സുകുമാരി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.


Click it and Unblock the Notifications











