ദിലീപേട്ടനെക്കാൾ സപ്പോർട്ട് ചെയ്തത് മഞ്ജു ചേച്ചി: മടങ്ങിവന്ന കാവ്യ പറഞ്ഞത് ഇതാണ്

ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനും, മലയാള സിനിമയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട "പ്രണയ ത്രികോണം" ആണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപിന് നായികയില്ലാതെ വന്നപ്പോൾ, അന്ന് ഭാര്യയായിരുന്ന മഞ്ജുവാണ് കാവ്യ എന്ന ചെറിയ വേഷങ്ങൾ ചെയ്തിരുന്ന പെൺകുട്ടിയുടെ പേര് നിർദ്ദേശിക്കുന്നത്. അവിടെ നിന്നും മലയാളത്തിലെ പ്രശസ്ത താരമായി വളർന്ന നടി, ഇന്ന് ദിലീപിന്റെ ഭാര്യയാണ്. മഞ്ജുവാകട്ടെ, നടനുമായി വേർപിരിഞ്ഞ്, സിനിമയിലേക്ക് മടങ്ങിയെത്തി തന്റെ താര സിംഹാസനം തിരിച്ചു പിടിച്ചു.

നിഷാൽ ചന്ദ്രയെ വിവാഹം കഴിച്ചു സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും, അധികം വൈകാതെ വിവാഹമോചനം വാങ്ങി കാവ്യ മാധവൻ തിരികെയെത്തിയിരുന്നു. അന്ന്, മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ, ജോണി ലൂക്കോസിനോട് സംസാരിച്ച കാവ്യ, ദിലീപുമായി തന്റെ പേര് ചേർത്ത് പ്രചരിക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നു. നടനുമായി ചേർത്ത് ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ ദുഃഖമുണ്ടെന്നും, ഈ മടങ്ങി വരവിൽ തന്നെ ഏറ്റവും പിന്തുണച്ച വ്യക്തിയാണ് മഞ്ജു വാര്യർ എന്നുമാണ് അന്ന് മീശ മാധവൻ നായിക അവകാശപ്പെട്ടത്.

Manju Warrier with Kavya Madhavan and Meenakshi Dileep

കാവ്യയുടെ വിവാഹമോചനത്തിൽ നടിക്ക് ദിലീപുമായുള്ള ബന്ധത്തിന് പങ്കുണ്ടെന്ന് പറയുന്നതിൽ സത്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ: "എനിക്ക് വളരെ വിഷമമുണ്ട്. പ്രത്യേകിച്ച് ദിലീപേട്ടന്റെ അതിൽ ഉൾപ്പെടുത്തുന്നതിൽ വളരെ വിഷമമുണ്ട്. അതിനുള്ള കാരണങ്ങളായി പലരും പലതും പറയുന്നുണ്ട്. പല സൈഡിൽ നിന്നും, കാരണങ്ങൾ തെളിവ് സഹിതം ഉണ്ടെന്നൊക്കെ പലരും പറയുന്നുണ്ട്. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് വിഷമമേ തോന്നിയിട്ടുള്ളൂ," എന്നായിരുന്നു മറുപടി.

"ദിലീപേട്ടൻ പോലെ ഒരാളെ അതിലേക്ക് വലിച്ചിഴച്ചത്തിലാണ് വിഷമം. കാരണം അദ്ദേഹം, ഞാൻ വീണ്ടും എന്റെ കരിയർ തുടങ്ങിയപ്പോൾ എന്നെ വളരെയധികം സപ്പോർട്ട് ചെയ്ത കൂട്ടത്തിൽ ഉള്ളവരാണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും. എനിക്ക് തോന്നുന്നു, ദിലീപേട്ടനെക്കാൾ ആ കാര്യത്തിൽ പറയേണ്ടത് മഞ്ജു ചേച്ചിയെ കുറിച്ചാണ്. എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്. "ദിലീപേട്ടനും അറിയാം നന്നായി, എന്റെ സ്വപ്നം എന്താണ് എന്നുള്ളത് ഇവർക്കൊക്കെ അറിയാവുന്നതാണ്," കാവ്യ മാധവൻ വിശദീകരിച്ചു.

Dileep and Kavya  Manju Warrier
Photo Credit: Kavya Madhavan, Manju Warrier / Instagram

കാവ്യയും ദിലീപും തമ്മിൽ വിവാഹശേഷം നടന്ന ചാറ്റുകളും, ഫോൺ കോളുകളും തന്റെ പക്കൽ തെളിവായി ഉണ്ടെന്ന്, നടിയുടെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര പറഞ്ഞിരുന്നു. എന്നാൽ, അതെല്ലാം നിഷേധിച്ച നടി, വിവാഹമോചന സമയത്ത് നിഷാലിനെതിരെ ഗാർഹിക പീഡനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആ സമയത്ത് കാവ്യയ്ക്ക് തുണയായി നിന്ന മഞ്ജു വാര്യർ, നടിയുടെ മടങ്ങി വരവിന് നിമിത്തമായ ഗദ്ദാമ എന്ന സിനിമയുടെ ലോഞ്ച് പരിപാടിയിൽ മുഖ്യതിഥിയായി എത്തിയിരുന്നു. അന്ന് മഞ്ജുവിനൊപ്പം ഉറ്റ സുഹൃത്ത് സംയുക്ത വർമ്മയും ഉണ്ടായിരുന്നു.

എന്നാൽ, ഗോസിപ്പുകൾ ശക്തമായത് കാവ്യയും നിഷാൽ ചന്ദ്രയും തമ്മിലുള്ള വിവാഹ സമയത്തായിരുന്നു. നടിയോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ദിലീപ്, വിവാഹ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിന്നത്, ആരാധകർക്കും മാധ്യമങ്ങൾക്കും സംശയമുണ്ടാക്കി. മഞ്ജു വാര്യരാകട്ടെ, ദിലീപ് ഇല്ലാതെ, മകൾ മീനാക്ഷിയ്ക്കൊപ്പമാണ് കാവ്യയുടെയും നിഷാലിന്റെയും വിവാഹ റിസപ്ഷൻ ചടങ്ങിന് എത്തിയത്.

എന്തായാലും, 2013ൽ കാര്യങ്ങൾ അറിഞ്ഞ മഞ്ജു വീട് വിട്ടു പോവുകയും, 2014ൽ ദിലീപുമായി വിവാഹമോചനം നേടുകയും ചെയ്തു. 2016ൽ കാവ്യയെ ദിലീപ് വിവാഹം കഴിച്ചു. ഇന്ന് ഇരുവർക്കും ഒരു മകൾ ഉണ്ട്. മഞ്ജുവിന്റെയും ദിലീപിന്റെയും മകളായ മീനാക്ഷിയും ഇന്ന് നടനും കാവ്യയ്ക്കും ഒപ്പം ചെന്നൈയിൽ ആണ് താമസം. സിനിമയിൽ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന മഞ്ജു, ഇന്ന് തന്റെ അമ്മയ്ക്കും കുടുംബത്തിനൊപ്പം തൃശ്ശൂരിലാണ് താമസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X