മീര ജാസ്മിനുമായി മത്സരിക്കണമെന്ന് തോന്നിയിരുന്നു! പക്ഷേ, ആ സിനിമയില്‍ സംഭവിച്ചതിനെക്കുറിച്ച് കാവ്യ മാധവന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായിരുന്നു കാവ്യ മാധവന്‍. ബാലതാരത്തില്‍ നിന്നും നായികയായി മാറിയപ്പോള്‍ മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ദിലീപുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രി ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. തനി നീലേശ്വരം ഭാഷയില്‍ സംസാരിച്ചിരുന്ന കാവ്യയ്ക്ക് തുടക്കം മുതലേ ദിലീപ് പണി കൊടുത്തിരുന്നു. അന്ന് ദിലീപേട്ടനും, സലീമേട്ടനുമൊക്കെ എന്റെ സംസാരത്തെ കളിയാക്കുമായിരുന്നു. അവര്‍ പറഞ്ഞിരുന്ന പല കാര്യങ്ങളും വിശ്വസിച്ച് പോയിട്ടുമുണ്ട്. സൗഹൃദത്തിനെക്കാളും അപ്പുറത്തുള്ള ബന്ധമാണ് ദിലീപുമായി എന്ന് കാവ്യ പറഞ്ഞിരുന്നു. പില്‍ക്കാലത്ത് ഗോസിപ്പ് കോളങ്ങളിലും ചര്‍ച്ചയായി മാറുകയായിരുന്നു ഇവര്‍. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ എന്റെ പേരില്‍ ബലിയാടായ ആളെ തന്നെ വിവാഹം കഴിക്കാനായി തീരുമാനിക്കുകയായിരുന്നു എന്ന് ദിലീപ് പറഞ്ഞിരുന്നു.

വിവാഹ ശേഷവും അവസരങ്ങള്‍ വന്നുവെങ്കിലും കാവ്യ അതൊന്നും സ്വീകരിച്ചിരുന്നില്ല. ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനമൊന്നും ഇല്ല. ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. മഹാലക്ഷ്മിയുടെ പഠനമൊക്കെയായി തിരക്കിലാണ് കാവ്യ. വീട്ടിലെ കാര്യങ്ങളും, മോളെ പഠിപ്പിക്കുന്നതുമെല്ലാം കാവ്യയാണെന്ന് ദിലീപ് പറഞ്ഞിരുന്നു. മകളുടെ പഠനമൊക്കെയായി ചെന്നൈയിലേക്ക് മാറിയിരിക്കുകയാണ് ഇവര്‍. എംബിബിഎസ് കഴിഞ്ഞ് മീനാക്ഷി നാട്ടില്‍ ജോലിക്ക് കയറിയിരുന്നു. പിജി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അവള്‍ എന്ന് ദിലീപ് പറഞ്ഞിരുന്നു.

Kavya about Meera
Photo Credit: Facebook

കാവ്യ മാധവന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു പെരുഴക്കാലം. ഈ സിനിമയെക്കുറിച്ച് പറഞ്ഞുള്ള കാവ്യയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ സിനിമ ചെയ്യുന്ന സമയത്ത് ചെറിയൊരു മത്സരബുദ്ധിയൊക്കെ തോന്നിയിരുന്നു. അങ്ങോട്ടും, ഇങ്ങോട്ടും നന്നായി ചെയ്താലല്ലേ ശരിയാവൂ. ഒരാളെ മറികടക്കണമെന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ആരോഗ്യപരമായിട്ടുള്ളൊരു മത്സരബുദ്ധി നല്ലതാണ്. കാര്യം നന്നാവാന്‍ അത് ബെസ്റ്റാണ്. നല്ല എക്‌സ്പീരിയന്‍സായിരുന്നു ചിത്രത്തിലേത്. മീരയുമായിട്ടുള്ള കോമ്പിനേഷന്‍ ശരിക്ക് പറഞ്ഞാല്‍ ഒരുപാടൊന്നുമുണ്ടായിരുന്നില്ല.

എന്റേത് വേറൊരു സ്ഥലത്ത് നടക്കണ കഥ. മീരയുടേതും വേറൊരു സ്ഥലത്ത്. ഞങ്ങളൊരുമിച്ച് കാണുന്ന സിറ്റുവേഷന്‍ പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട രണ്ടുമൂന്ന് ഘട്ടങ്ങളിലായിരുന്നു. അത് ഗിവ് ആന്‍ഡ് ടേക്ക് പോലെ സംഭവിച്ചതാണ്. അറിയാതെ വന്നതാണ്. ഞങ്ങള്‍ പ്ലാന്‍ ചെയ്തതല്ല. ഞാന്‍ അത് ചെയ്യുമ്പോള്‍ നീ ഇങ്ങനെ ചെയ്യണേ എന്ന് പറയാതെ സംഭവിക്കുന്നൊരു കാര്യമുണ്ട്. അതാണ് ചില ആള്‍ക്കാര്‍ തമ്മിലൊരു കെമിസ്ട്രി ഫീല്‍ ചെയ്യുന്നു എന്നൊക്കെ നമ്മള്‍ പറയാറില്ലേ സ്‌ക്രീനില്‍ കാണുമ്പോള്‍, അതെനിക്ക് ഫീല്‍ ചെയ്തി്ട്ടുണ്ട്. എനിക്ക് കംഫര്‍ട്ടബിളില്ലായ്മയൊന്നും തോന്നിയിട്ടില്ല മീരയുടെ കൂടെ. ഞാന്‍ വളരെ കംഫര്‍ട്ടായിരുന്നു.

മീര ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ആര്‍ടിസ്റ്റാണ്. രണ്ടുപേരുടെയും മികച്ച കഥാപാത്രം കൂടിയായിരുന്നു ആ ചിത്രത്തിലേത്. അപ്പോള്‍ നന്നാക്കാനല്ലേ ശ്രമിക്കുള്ളൂ. അത് രണ്ടുപേര്‍ക്കും നല്ലതാണ്. ഒരാള്‍ താഴോട്ട് പോയിക്കഴിഞ്ഞാല്‍, ഓപ്പോസിറ്റ് നില്‍ക്കുന്നയാള്‍ എത്ര വലുതാണെങ്കിലും ബുദ്ധിമുട്ടാണ്. എപ്പോഴും അങ്ങോട്ടും, ഇങ്ങോട്ടും എറിഞ്ഞ് കൊടുക്കുക എന്ന് പറയും. ആ പടം ചെയ്യുന്ന സമയത്ത് എനിക്കത് ഫീല്‍ ചെയ്തിട്ടുണ്ട് എന്നുമായിരുന്നു കാവ്യ മാധവന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

More from Filmibeat

Read more about: kavya madhavan meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X