'എന്റെ പ്രശ്നങ്ങൾ മഞ്ജു ചേച്ചിയോട് പറഞ്ഞതാണ്, എനിക്ക് പറ്റുന്നില്ലെങ്കിൽ അതിന് കാരണമുണ്ടെന്ന് അവർക്കറിയാം'
നടി കാവ്യ മാധവന്റെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത് വലിയ ചർച്ചയായതാണ്. ദിലീപുമായുള്ള ബന്ധമാണ് ഇതിന് കാരണമായതെന്ന് അന്ന് പരക്കെ ഗോസിപ്പുകൾ വന്നു. ദിലീപ് അന്ന് നടി മഞ്ജു വാര്യരുടെ ഭർത്താവാണ്. ഗോസിപ്പുകൾ കാവ്യ തള്ളിക്കളയുകയാണുണ്ടായത്. ദിലീപും മഞ്ജു വാര്യരും ആ വിഷമഘട്ടത്തിൽ തനിക്കൊപ്പമാണ് നിന്നതെന്ന് കാവ്യ അന്ന് മനോരമ ന്യൂസിൽ പറഞ്ഞു. നടിയുടെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വിവാഹമോചനത്തിന്റെ പേരിലുള്ള ഗോസിപ്പുകളിൽ ദിലീപേട്ടനെ ഉൾപ്പെടുത്തുന്നതിൽ വളരെയധികം വിഷമമുണ്ട്. അതിനുള്ള പല കാരണങ്ങൾ പലരും പറയുന്നുണ്ട്. എനിക്ക് വിഷമമുണ്ട്. ദിലീപേട്ടൻ ഞാൻ വീണ്ടും കരിയർ തുടങ്ങിയപ്പോൾ വളരെയധികം സപ്പോർട്ട് ചെയ്ത ആളാണ്. ദിലീപേട്ടനേക്കാളും മഞ്ജു ചേച്ചിയെയാണ് ഞാൻ പറയേണ്ടത്.

എന്റെ വിഷമങ്ങളും ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോട് തന്നെയാണ്. സിനിമയിൽ നിന്നുള്ള ഒരാളെന്ന നിലയിൽ. എന്റെ സ്വപ്നം എന്താണെന്ന് ദിലീപേട്ടനും ഇവർക്കൊക്കെയും അറിയാം. അവർക്കറിയുന്ന ഒരു കാര്യമുണ്ട്. ഞാൻ വളരെയധികം അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ്. ഞാൻ ഒരു സ്ഥലത്ത് പോയിട്ട് എനിക്ക് പറ്റുന്നില്ലെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് പറ്റാത്ത സ്ഥലമായിരിക്കും എന്ന് എന്നെ വളരെ നന്നായി അറിയുന്നവർക്കറിയാമെന്നും കാവ്യ മാധവൻ അന്ന് പറഞ്ഞു.
വിവാഹശേഷവും ദിലീപുമായി ചാറ്റിംഗുണ്ടായിരുന്നു എന്ന ഗോസിപ്പിനെക്കുറിച്ചും അന്ന് കാവ്യ മാധവൻ സംസാരിച്ചു. വേറൊരു സ്ഥലത്ത് പോയിട്ട് തെളിവൊക്കെ എടുക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുമോയെന്നായിരുന്നു കാവ്യയുടെ ചോദ്യം. വിവാഹമോചനത്തിന് ശേഷം ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന സിനിമയിലൂടെയാണ് കാവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. ദിലീപുമായി ചേർത്തുള്ള ഗോസിപ്പുകൾ നിലനിൽക്കെയായിരുന്നു ഇത്. ഗോസിപ്പുകൾക്ക് ഇത് ആക്കം കൂട്ടിയില്ലേ എന്ന് ചോദിച്ചപ്പോഴും കാവ്യ മറുപടി നൽകി.

പോസിറ്റീവായി ചിന്തിച്ചാൽ ദിലീപേട്ടന്റെ ധെെര്യത്തെയാണ് നമ്മളവിടെ പറയേണ്ടത്. ഇങ്ങനെയൊരു സംസാരമുള്ളപ്പോൾ അയ്യോ എന്റെ കുടുംബം എന്നാക്കെ ചിന്തിക്കുന്ന ആളാണെങ്കിൽ ഒരിക്കലും അതിന് മുതിരില്ലല്ലോ. അദ്ദേഹം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് കുടുംബത്തിനൊപ്പം തന്നെ പ്രാധാന്യം കൊടുക്കുന്ന ആളാണ്. എന്റെ സുഹൃത്തിനൊരു ആവശ്യം വന്നാൽ അത് ആണാണോ പെണ്ണാണോ എന്ന് ഞാൻ നോക്കാറില്ലെന്ന് ദിലീപേട്ടൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും കാവ്യ മാധവൻ പറഞ്ഞു.
2009 ലായിരുന്നു കാവ്യ മാധവന്റെ ആദ്യ വിവാഹം. 2011 ൽ ഈ ബന്ധം പിരിഞ്ഞു. ഇനിയൊരാൾക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നാണ് നിഷാൽ ചന്ദ്ര ഡിവോഴ്സിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് നിഷാൽ ചന്ദ്രയ്ക്കെതിരെ വ്യാപകമായ കുറ്റപ്പെടുത്തൽ വന്നിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലായിട്ടും സെലിബ്രിറ്റിയായ കാവ്യയുടെ ഭാഗം മാത്രമാണ് ആളുകൾ കേട്ടതെന്നും നിഷാൽ പറഞ്ഞു. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ മാത്രമേ ഇവർ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. വിവാഹമോചനത്തിന് ശേഷം കാവ്യ സിനിമാ രംഗത്ത് സജീവമായി. ദിലീപിന്റെ സിനിമകളിൽ കാവ്യ തുടരെ വേഷങ്ങൾ ചെയ്തു. 2015 ൽ ദിലീപ് മഞ്ജു വാര്യരുമായി വേർപിരിഞ്ഞു. 2016 ൽ നടൻ കാവ്യയെ വിവാഹവും ചെയ്തു.


Click it and Unblock the Notifications











