​'ജ​ഗദീഷിന്റെ കുത്തിന് പിടിച്ച് കീരിക്കാടൻ ജോസ്; ദേഷ്യം വന്നാൽ അദ്ദേഹത്തെ നിയന്ത്രിക്കാൻ പറ്റില്ല'

മലയാള സിനിമാ ലോകത്തിന് പ്രിയപ്പെട്ട നടനാണ് ജ​ഗദീഷ്. നായകനായും കോമഡി നടനായുമെല്ലാം ജ​ഗദീഷ് പ്രേക്ഷകർക്ക് മുന്നിലെത്തി. ഇൻ ഹരിഹർ ന​ഗറിൽ നടൻ അവതരിപ്പിച്ച അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. അന്നും ഇന്നും ജ​ഗദീഷ് ചെയ്യുന്ന കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. ഏത് തരത്തിലുള്ള വേഷവും നടന്റെ കൈയിൽ ഭദ്രമാണ്.

സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്യുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ ജ​ഗദീഷ് വളരെ പക്വതയോടെ സംസാരിക്കുന്ന വ്യക്തിയാണ്. സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ ജ​ഗദീഷിനുമുണ്ട്. നടനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ.

Dinesh Panicker

ഇദ്ദേഹം നിർമ്മിച്ച ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് ദിനേശ് പണിക്കർ സംസാരിച്ചത്. ഇൻ ഹരിഹർ ന​ഗർ എന്ന സിനിമയ്ക്ക് ശേഷം താരമായി നിൽക്കുകയാണ് ജ​ഗദീഷ്. അദ്ദേഹം തന്നെ ചെപ്പു കിലുക്കണ ചങ്ങാതിയിലെ വേഷം ചെയ്യണമെന്ന് തോന്നി.

ജ​ഗദീഷ് എല്ലാവരോടും സഹകരിക്കുന്ന വ്യക്തിയാണ്. ആരുമായിട്ടും വഴക്കൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന്റെതായ ചില ആവശ്യങ്ങൾ ഉണ്ടാകും. സ്ക്രിപ്റ്റിലൊക്കെ ചിലപ്പോൾ കൈ കടത്തും. പക്ഷെ അദ്ദേഹം സിനിമയ്ക്ക് ​ഗുണം ചെയ്യുന്ന നിർദ്ദേശം പറയുന്ന നടനാണെന്ന് ദിനേശ് പണിക്കർ പറയുന്നു.

കീരിക്കാടൻ ജോസിനും സിനിമയിൽ ഒരു വേഷവും വേഷം ഉണ്ടായിരുന്നു. സിനിമയിൽ ക്ലെെമാക്സിൽ ഒരു ഫൈറ്റ് സീൻ ഉണ്ട്. ജ​ഗദീഷ്, മുകേഷ്, കീരിക്കാടൻ ജോസ് എന്നിവർ തമ്മിലുള്ള ഫൈറ്റാണ്. ജ​ഗദീഷാണ് വില്ലനായ കീരിക്കാടൻ ജോസിനെ കൂടുതൽ അടിക്കുന്നത്. അഞ്ച് അടി ഒരു ഷോട്ടിൽ കൊടുക്കാൻ പറഞ്ഞു. ആദ്യം ഒരു റിഹേഴ്സൽ ഉണ്ടാകും.

അടിക്കാൻ വേണ്ടി ഉപയോ​ഗിക്കുന്ന വടി ഡമ്മിയാണ്. അത് വെച്ച് സാധാരണ ​ഗതിയിൽ അടിച്ചാൽ വലിയ പെയിൻ ഒന്നും വരില്ല. പക്ഷെ മുറുക്കി അടിച്ചാൽ വേദന തോന്നും. ഷോട്ടിൽ ജ​ഗദീഷ് വടിയെടുത്ത് അടിച്ചു. കട്ട് പറയാത്തത് കൊണ്ട് തുരുതുരാ അടിച്ചു. അഞ്ചിന് പകരം പത്തോ പതിനഞ്ചോ അടിയായി.

Keerikkadan Jose,  Jagadish

കട്ട് പറഞ്ഞ സമയത്ത് കീരിക്കാടൻ ജോസിന്റെ മുഖത്ത് വന്ന ദേഷ്യം ഞാൻ കണ്ടു. അയാൾ അപ്പോൾ തന്നെ ജ​ഗദീഷുമായി വഴക്കിട്ടു. പക്ഷെ അവിടെ വെച്ച് ഞങ്ങളെല്ലാവരും കൂടെ പറഞ്ഞ് തീർത്തു. ഒറിജിനാലിറ്റിക്ക് വേണ്ടിയാണ് അടിച്ചതെന്നാണ് ജ​ഗദീഷ് പറഞ്ഞത്. പക്ഷെ കീരിക്കാടൻ ജോസിന് അതൊരു അപമാനമായി തോന്നിയെന്നും ദിനേശ് പണിക്കർ ഓർത്തു. പിന്നീട് നടന്ന സംഭവവും ഇദ്ദേഹം വിവരിച്ചു.

എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിലാണ് ഇവരെല്ലാം താമസിക്കുന്നത്. ജ​ഗദീഷ് മുറിയിരിക്കുമ്പോൾ ഒരു തട്ട് കേട്ടു. നോക്കുമ്പോൾ ആജാനുബാഹുവായ കീരിക്കാടൻ ജോസ് മുറിക്കകത്ത്. ഇത്രയും ശുദ്ധനായ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ ദേഷ്യം വന്നാൽ പുള്ളിക്ക് ചിലപ്പോൾ നിയന്ത്രിക്കാൻ പറ്റില്ല. ദേഷ്യത്തോടെയാണ് അദ്ദേഹം മുറിയിൽ വന്നത്. കയറി വന്ന് ഡോർ അടച്ചു. ജ​ഗദീഷിനെ കുത്തിന് പിടിച്ച് പൊക്കി. ജ​ഗദീഷ് ബഹളം വെച്ചു. തൊട്ടപ്പുറത്ത് ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു.

ഓടിച്ചെല്ലുമ്പോൾ ഞങ്ങൾ കാണുന്നത് ഒരു നിയന്ത്രണവുമില്ലാതെ നിൽക്കുന്ന കീരിക്കാടൻ ജോസിനെയാണ്. കിരീടത്തിലെ വില്ലനായി പുള്ളി മാറി. അടിയിൽ നിന്ന് ജ​ഗദീഷ് രക്ഷപ്പെട്ടു. പക്ഷെ ജ​ഗദീഷിന് എല്ലാത്തിനും ഒരു മിടുക്കുണ്ട്. അദ്ദേഹം ചിരിച്ച് പുള്ളിയെ സമാധാനിപ്പിച്ചെന്നും ദിനേശ് പണിക്കർ ഓർത്തു. 1991 ലാണ് ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമ റിലീസ് ചെയ്തത്. മുകേഷും ജ​ഗദീഷുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

Read more about: jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X