അടുത്ത ജന്മത്തില്‍ ആരാകണം എന്ന ചോദ്യത്തിന് അന്ന് എസ്പിബി പറഞ്ഞ മറുപടി കണ്ണു നനയ്ക്കും!
എസ് പി ബാലസുബ്രഹ്‌മണ്യം എന്ന മാന്ത്രിക ശബ്ദം ഇനിയില്ല എന്ന സത്യം അംഗീകരിക്കാന്‍ സമയമെടുക്കും. അന്‍പതിലേറെ വര്‍ഷങ്ങളായി അദ്ദേഹം പാടിയ പാട്ടുകള്‍ നമുക്കൊപ്പം തന്നെയുണ്ടാവും. ഇനിയും പാടി തീരാത്ത പാട്ടുകളുമായി എസ് പി ബി ലോകത്തോട് വിട പറഞ്ഞു.
പലരും എസ് പി ബിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍. ആത്മവിന് നിത്യശാന്തി നേര്‍ന്ന് സിനിമാ താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ എത്തി. അക്കൂട്ടത്തില്‍ ചിലര്‍ എസ് പി ബിയുടെ ചില പഴയ വീഡിയോകളും പങ്കുവച്ചു. അത്തരത്തില്‍ ഒരു വീഡിയോയില്‍ എസ് പി ബി തനിക്ക് അടുത്ത ജന്മത്തില്‍ ആരായി തീരണം എന്ന് പറഞ്ഞ ഒരു അഭിമുഖത്തിന്റെ ചെറിയ ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

സീ തമിഴ് ചാനലില്‍ കുശ്ബു അവതരിപ്പിയ്ക്കുന്ന ഒരു സെലിബ്രിറ്റി ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു എസ് പി ബി. അടുത്ത ജന്മത്തിലും പാട്ടുകാരനാവാന്‍ തന്നെയാണോ ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ മറുത്തൊന്ന് ആലോചിക്കാതെ എസ് പി ബി അതെ എന്ന് പറഞ്ഞു. പാട്ടിന് വേണ്ടി ഉഴിഞ്ഞുവച്ച ഈ ജീവിതത്തില്‍ അദ്ദേഹം എത്രമാത്രം സന്തോഷവും അഭിമാനവും അനുഭവിച്ചിരുന്നു എന്ന് ആ പറഞ്ഞ 'എസ്സി'ല്‍ നിന്നും വ്യക്തമായിരുന്നു.
മരണത്തോട് മല്ലിട്ട് കഴിഞ്ഞ ദിവസം ഉച്ചയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രുയില്‍ വച്ചായിരുന്നു എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ എസ് പി ബിയുടെ നില വഷളാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.
സംഗീത ലോകത്ത് അപൂര്‍വ്വ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഗായകനാണ് എസ് പി ബാലസുബ്രഹ്‌മണ്യം. പതിനാറ് ഭാഷകളിലായി നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. 12 മണിക്കൂറിനുള്ളില്‍ 21 ഗാനങ്ങള്‍ ആലപിച്ച ഗിന്നസ് റെക്കോര്‍ഡ് എസ് പി ബിയുടെ പേരിലാണ്. ഇത് കൂടാതെ തമിഴില്‍ ഒരു ദിവസം 19 പാട്ടുകളും ഹിന്ദിയില്‍ ഒരു ദിവസം 19 പാട്ടുകളും പാടിയ ഗായകനാണ്.
Recommended Video
ഗിന്നസ് റെക്കോര്‍ഡിന് പുറമെ പത്മശ്രീ, പത്മവിഭൂഷന്‍, തുടങ്ങിയ രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരങ്ങളും ആറ് ദേശീയ പുരസ്‌കാരങ്ങളും ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരവും എസ് പി ബി നേടിയിട്ടുണ്ട്.


Click it and Unblock the Notifications











