വിവാഹം കഴിക്കാത്തതിന് കാരണം; തീരുമാനം കുടുംബത്തിന് വേണ്ടിയോ?; കോവെെ സരള പറഞ്ഞത്
തമിഴ് സിനിമാ രംഗത്ത് കോമഡി വേഷങ്ങളിൽ ശ്രദ്ധ നേടിയ നിരവധി നടൻമാരുണ്ട്. ഗൗണ്ടമണി, വടിവേലു, വിവേക്, സന്താനം തുടങ്ങിയവരെല്ലാം ഇതിനുദാഹരണമാണ്. നടിമാർക്കിടയിൽ കോമഡി താരമെന്ന നിലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ താരമാണ് കോവൈ സരള. തമിഴകത്ത് ഒരു കാലത്ത് സജീവ സാന്നിധ്യമായിരുന്നു കോവൈ സരള. മികച്ച ഹാസ്യനടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ഒന്നിലേറെ തവണ നേടിയ കോവൈ സരള തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മറുഭാഷകളിലാണ് പ്രശസ്തയായതെങ്കിലും കോവൈ സരള മലയാളിയാണ്. കോയമ്പത്തൂരിൽ ഒരു മലയാളി കുടുംബത്തിലാണ് നടി ജനിച്ചത്. 9ാം ക്ലാസിൽ പഠിക്കുമ്പോൾ വെള്ളിരഥം എന്ന സിനിമയിലൂടെയാണ് കോവെെ സരള അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ചെറിയ പ്രായത്തിൽ തന്നെ മുതിർന്ന സ്ത്രീ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചു.

മുന്താണി മുടിച്ച് എന്ന സിനിമയിൽ 32 കാരിയായ ഗർഭിണിയെ അവതരിപ്പിക്കുമ്പോൾ പത്താം ക്ലാസുകാരിയാണ് കോവൈ സരള. പിന്നീട് ചിന്നവീട് എന്ന ചിത്രത്തിൽ 65 കാരിയുടെ കഥാപാത്രവും കോവ സരള ചെയ്തു. 2000ത്തിന്റെ തുടക്ക വർഷങ്ങളിലാണ് കോമഡി നടിയെന്ന നിലയിൽ കോവൈ സരള വൻ ജനപ്രീതി നേടുന്നത്.
61 കാരിയാണ് കോവൈ സരള. വിവാഹം വേണ്ടെന്ന് വെച്ച സരള ഒറ്റയ്ക്കാണ് ജീവിക്കുന്നത്. മക്കളില്ലാത്ത നടി ബന്ധുക്കളുടെ മക്കളെ സ്വന്തം മക്കളെ പോലെ കാണുന്നു. വിവാഹിതയാകാത്തതിനെക്കുറിച്ച് മുമ്പൊരിക്കൽ കോവൈ സരള സംസാരിച്ചിട്ടുണ്ട്. കല്യാണം കഴിക്കാമായിരുന്നെന്ന് ഒരിക്കലും തനിക്ക് തോന്നിയിട്ടില്ലെന്ന് കോവൈ സരള പറയുന്നു.

എങ്ങനെയായാലും മനുഷ്യർ ഒറ്റയ്ക്ക് ജീവിക്കണം. കല്യാണം കഴിഞ്ഞാലും നമ്മൾ വിട വാങ്ങുമ്പോൾ ഭർത്താവിന്റെ കൈ പിടിച്ച് പോകാൻ പറ്റുമോ. ഇപ്പോൾ കല്യാണം കഴിഞ്ഞവരെ കാണുമ്പോൾ അയ്യോ, പാവം കഷ്‌പ്പെടുന്നല്ലോ എന്നെനിക്ക് തോന്നും. ചെറുപ്പത്തിലേ ലക്ഷ്യ ബോധത്തോടെയാണ് താൻ വളർന്നതെന്നും വിവാഹമെന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും കോവൈ സരള വ്യക്തമാക്കി.
കുടുംബത്തിലെ മൂത്ത മകളാണ് കോവൈ സരള. നാല് സഹോദരിമാരുൾപ്പെടുന്ന കുടുംബത്തിന്റെ താങ്ങായ കോവൈ സരള ഇവരെയെല്ലാം വിവാഹം ചെയ്തയച്ചു. ഇവരുടെ മക്കളുടെ കാര്യങ്ങളിലും നടി ശ്രദ്ധ പുലർത്തി. കോവൈ സരള വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലുവും മുമ്പ് സംസാരിച്ചിട്ടുണ്ട്.
കുടുംബത്തെ നോക്കാൻ വേണ്ടിയാണ് സരള വിവാഹം വേണ്ടെന്ന് വെച്ചതെന്ന് ചെയ്യാറു ബാലു അന്ന് പറഞ്ഞു. വലിയെ കുടുംബവമാണ് കോവൈ സരളയുടേത്. നടിയാണ് ആ കുടുംബത്തിന്റെ ആശ്രയമെന്നും ചെയ്യാറു ബാലു അന്ന് വ്യക്തമാക്കി.
കരിയറിൽ പഴയത് പോലെ സജീവമല്ല ഇപ്പോൾ കോവൈ സരള. കഴിഞ്ഞ വർഷം സെമ്പി എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തെയാണ് കോവൈ സരള അവതരിപ്പിച്ചത്. നടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് സെമ്പി വിലയിരുത്തപ്പെട്ടത്. പഴയത് പോലെ കോമഡി വേഷങ്ങൾ മാത്രം ചെയ്യാൻ കോവൈ സരള ഇന്ന് താൽപര്യപ്പെടുന്നില്ല.


Click it and Unblock the Notifications











