ലളിതയെ വിവാഹം കഴിച്ചിട്ടും ഭരതന്‍ പഴയ കാമുകിയെ തേടി പോയി; അന്ന് ഭര്‍ത്താവിനെ താന്‍ എതിര്‍ത്തില്ലെന്ന് നടി
ഒരു സിനിമ ചെയ്യാന്‍ പറ്റുന്ന അത്രയും ജീവിതകഥകള്‍ ഉള്ള നടിയാണ് കെപിഎസി ലളിത. ചെറിയ പ്രായം മുതല്‍ ജീവിതത്തിലെ പല പ്രതിസന്ധികളെ തരണം ചെയ്ത് ഉയരങ്ങളിലേക്ക് എത്തിയ നടിക്ക് വ്യക്തി ജീവിതത്തിലും ദാമ്പത്യത്തിലും ഒക്കെ നേരിടേണ്ടി വന്നത് വേദന നിറഞ്ഞ അനുഭവങ്ങളായിരുന്നു. സംവിധായകന്‍ ഭരതന്‍ വിവാഹം കഴിച്ച നടി പിന്നീട് വിപ്ലവകരമായ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
ഭരതനില്‍ രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തു സന്തുഷ്ടയായി കഴിഞ്ഞിരുന്നെങ്കിലും ഇടക്കാലത്ത് ഭര്‍ത്താവ് മറ്റൊരു പ്രണയത്തിലേക്ക് പോയത് ലളിതയെ വല്ലാതെ തളര്‍ത്തി കളഞ്ഞിരുന്നു. നടി ശ്രീവിദ്യയുമായി ഭരതന് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കെപിഎസി ലളിത തന്നെ വെളിപ്പെടുത്തിയിരുന്നു. നടിയുടെ വിയോഗശേഷം ഈ കഥകള്‍ വീണ്ടും വൈറലാവുകയാണ്. വിശദമായി വായിക്കാം...

'ഭരതനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയത്തിലെ ഹംസമായി നിന്നത് ഞാനായിരുന്നു എന്നാണ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ കെപിഎസി ലളിത പറഞ്ഞിട്ടുള്ളത്. അവരുടെ ബന്ധം വീട്ടില്‍ എല്ലാവരും അറിഞ്ഞതോടെയാണ് ഞാന്‍ മീഡിയേറ്ററായി ഉണ്ടായിരുന്നത്. പരസ്പരം ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ വേണ്ടി ശ്രീവിദ്യ എന്റെ വീട്ടിലേക്കാണ് വന്നത്. പക്ഷേ അവര്‍ തമ്മില്‍ തെറ്റിയപ്പോള്‍ ഞാനും വഴക്ക് പറഞ്ഞിരുന്നു. ഇനി എന്റെ വീട്ടില്‍ കയറി പോവരുതെന്നും പറഞ്ഞു. എന്നാല്‍ എല്ലാം കറങ്ങി തിരിഞ്ഞ് വന്നതിനെ വിധി എന്നേ എനിക്ക് പറയാനുള്ളു.

ഈ ബന്ധം ശരിയാവില്ലെന്നും അദ്ദേഹം ഭയങ്കര സംശയാലുവാണെന്നും പറഞ്ഞാണ് ശ്രീവിദ്യ ആ ബന്ധം അവസാനിപ്പിച്ചത്. ശ്രീവിദ്യയുമായി കൂട്ടി ചേര്‍ക്കാന്‍ പറ്റാത്തത് പോലെ പിരിഞ്ഞ് പോയിരുന്നു. വിദ്യ പോയതോടെ അദ്ദേഹം കുറേ കാലം വിഷമിച്ച് നടന്നിട്ടുണ്ട്. അപ്പോഴൊക്കെ വേറെയും പ്രണയത്തില്‍ പോയി ചാടി. അതും എനിക്ക് അറിയാവുന്നതാണ്. അത് നടി ശാന്തി ആണെന്നൊണ് കെപിഎസി ലളിത പറയുന്നത്. പിന്നീട് 'രതി നിര്‍വ്വേദം സിനിമയുടെ സെറ്റില്‍ നിന്നാണ് ഭരതനും താനുമായി പ്രണയത്തിലാവുന്നത്.

ഞങ്ങള്‍ തമ്മില്‍ ഒന്നും ഇല്ലായിരുന്നു. ഞങ്ങളെ രണ്ടാളെയും ഒരുമിച്ച് ട്രെയിനില്‍ കണ്ടു എന്ന കഥ സുപ്രിയയുടെ ഒരു നിര്‍മാതാവ് ഉണ്ടാക്കിയതാണ്. അങ്ങനെ കൂപ്പ ലളിത എന്നുള്ള പേരും തനിക്ക് വീണു. പിന്നീട് കേട്ടതൊക്കെ സത്യമാക്കിക്കുടേ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനൊടുവില്‍ കളി തമാശയ്ക്ക് ഇല്ലെന്നാണ് താന്‍ പറഞ്ഞത്. എന്നിരുന്നാലും 1978 ല്‍ ഇരുവരും വിവാഹം കഴിച്ചു. സിദ്ധാര്‍ഥ്, ശ്രീക്കുട്ടി എന്നിങ്ങനെ രണ്ട് മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ മൂത്തമകന്‍ സിദ്ധാര്‍ഥ് ജനിച്ചതിന് ശേഷം ഭരതന്‍ വീണ്ടും ശ്രീവിദ്യയുമായി പ്രണയത്തിലായിരുന്നു.
Recommended Video

ഞാന്‍ എന്ത് ചെയ്യാനാണ് ചേച്ചീ ഒഴിഞ്ഞു മാറിയിട്ടും അദ്ദേഹം സമ്മതിക്കുന്നില്ലെന്ന് വിദ്യ എന്നോട് പറയുമായിരുന്നു. അന്ന് എനിക്ക് വിഷമം ഉണ്ടായിരുന്നു. പലപ്പോഴും പൊട്ടി കരഞ്ഞിട്ടുണ്ട്. പക്ഷെ എതിര്‍പ്പ് പറഞ്ഞിട്ടില്ല. അതാണ് ഇഷ്ടം എങ്കില്‍ ആയിക്കോളൂ, പക്ഷെ മറ്റൊരാള്‍ പറഞ്ഞ് ഞാന്‍ ഒന്നും അറിയാന്‍ പാടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. എന്ത് ഉണ്ടെങ്കിലും അത് എന്നോട് നേരിട്ട് തന്നെ പറയണമെന്ന് ഭര്‍ത്താവിനോട് താന്‍ പറഞ്ഞിരുന്നു. അതോടെ എല്ലാം തുറന്ന് പറയാന്‍ തുടങ്ങി. മകന്‍ സിദ്ധാര്‍ത്ഥിനെ ശ്രീവിദ്യയും ഭരതനും കൊണ്ടു പോകാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. ശ്രീവിദ്യയില്‍ നിന്ന് തന്നെയാണ് സാറിനെ ഞാന്‍ എടുത്തത്. പക്ഷെ മകനെ തരില്ലെന്ന് കെപിഎസി ലളിത ഉറപ്പിച്ച് പറഞ്ഞിരുന്നു.


Click it and Unblock the Notifications