For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു 100 രൂപ താ... എനിക്ക് വിഷം വാങ്ങണം'; തന്നെ ഒഴിവാക്കാൻ നോക്കിയ ഭർത്താവ് ഭരതനോട് കെപിഎസി ലളിത പറഞ്ഞത്!

  |

  മഹേശ്വരി അമ്മ എന്ന കെപിഎസി ലളിത എന്നോ തുടങ്ങി നമ്മുടെയെല്ലാം വീട്ടിലെ ഒരു അംഗം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ വേർപാട് അടുത്ത ഒരു ബന്ധുവിനെയോ ഒരു ചേച്ചിയേയോ അമ്മായിയേയോ നഷ്ടപ്പെട്ട പ്രതീതി ആണ് ഉണ്ടാക്കുന്നത്. ജന്മനാ നടി എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹയായ അഭിനേത്രിയാണ് കെപിഎസി ലളിത. അവരുടെ ആദ്യകാല സിനിമകളായ വാഴ് വേ മായം, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയിൽ തന്നെ ലളിതയുടെ പ്രതിഭ പ്രകടമായിരുന്നു. പക്ഷെ നമ്മുടെ സിനിമയിൽ അന്ന് നിലനിന്നിരുന്ന നായികാ സങ്കൽപങ്ങൾ ലളിതയെ വളരെ വേഗം അമ്മ വേഷങ്ങളിലേക്ക് തരംതിരിച്ചു.

  Also Read: 'സുന്ദറിനെ വിവാഹം ചെയ്തത് ഒട്ടും ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു'; വിവാഹ ജീവിതത്തെ കുറിച്ച് ഖുശ്ബു!

  അതിനുശേഷം എത്രയോ അമ്മ, അമ്മായിയമ്മ, മരുമകൾ, ചേച്ചി, അനിയത്തി, അമ്മൂമ്മ, മുത്തശ്ശി കഥാപാത്രങ്ങൾക്ക് അവർ ജീവൻ നൽകി. സ്വാഭാവിക അഭിനയത്തിന്റെ ഒരു സർവകലാശാല തന്നെയായിരുന്നു ഈ നടി. വിവാഹം കഴിക്കുന്നതിന് മുമ്പും ശേഷവും ഭരതൻ്റ സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു. നിദ്രയും രതിനിർവേദവും റീമേക്ക് ചെയ്തപ്പോൾ രണ്ടിലും വീണ്ടും കണ്ടു ലളിതയെ. ലളിതയുടെ നല്ല ഒഴുക്കുള്ള ഓണാട്ടുകര സംഭാഷണ ശൈലിയുടെ സൗന്ദര്യമാവണം നാരായണിക്ക് ആ ശബ്ദം കൊടുക്കാൻ അടൂരിനെ പ്രേരിപ്പിച്ചത്. സ്വയംവരം മുതൽ ലളിത അടൂർ സിനിമകളുടെ ഭാഗമായി. മണിച്ചിത്രത്താഴിലും അല്പനേരം ശബ്ദം മാത്രം കൊണ്ട് അരങ്ങ് തകർക്കുന്നുണ്ട് ലളിത.

  Also Read: 'ലാലേട്ടന്റെ രോമാഞ്ചം വരുന്ന സീനുകളുണ്ട്, സിദ്ദിഖും പൊളിച്ചു'; ആറാട്ടിനെ കുറിച്ച് ബഷീർ ബഷിയും കുടുംബവും!

  ലളിതയുടെ ഏതെങ്കിലും ഒരു പ്രകടനം മാത്രമായി എടുത്ത് പറയാൻ പ്രയാസമാണ്. പത്മരാജന്റെ പെരുവഴിയമ്പലത്തിലെ ദേവയാനിയെ ലളിത ചെയ്തപ്പോൾ നിമിഷങ്ങൾകൊണ്ട് ആ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. സത്യൻ്റേയും പ്രിയദർശൻ്റേയും സിബിയുടെയുമെല്ലാം സിനിമകളിൽ പ്രഗത്ഭർക്കൊപ്പം നിറഞ്ഞാടിയ എത്രയോ വേഷങ്ങൾ ലളതി ചെയ്തു.. സ്ഫടികം, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങിയ തിലകൻ കോമ്പോ, ഇന്നസെൻ്റിനൊപ്പം പൊൻമുട്ട, ഗജകേസരിയോഗം, സസ്നേഹം, മണിച്ചിത്രത്താഴ് പോലെ എത്രയോ.. വേണുവിന്റെ അമ്മ, ഭാര്യ, മരുമകൾ, മകൾ അങ്ങനെ പല വേഷങ്ങൾ... കോട്ടയം കുഞ്ഞച്ചനിലെ ഉപ്പുകണ്ടം ഏലിയാമ്മയും പവിത്രത്തിലെ പുഞ്ചിരിച്ചേച്ചിയും മനസ്സിനക്കരെയിലെ കുഞ്ഞുമേരിയും, അമരത്തിലെ ഭാർഗ്ഗവിയും, മാളൂട്ടി യിലെ അമ്മായിയമ്മയും പോലെ ലളിതക്ക് മാത്രം കഴിയുന്ന എത്രയോ വേഷങ്ങൾ...

  വെള്ളിമൂങ്ങയിലേതുപോലെ പേരില്ലാത്ത എത്രയോ അമ്മമാർ, എത്രയോ കണ്ണീരൊഴുക്കുന്ന അമ്മമാരുടെ പ്രതിനിധിയായ ശാന്തത്തിലെ നാരായണി, അനിയത്തിപ്രാവിൽ ശ്രീവിദ്യക്കൊപ്പം കത്തിക്കയറിയ കൊണ്ടുപൊയ്ക്കോ ക്ലൈമാക്സ്, കനൽക്കാറ്റിൽ മമ്മൂട്ടിക്കും, മാടമ്പി, കന്മദം മോഹൻലാലിനും മുഖചിത്രത്തിൽ ജഗതിക്കും പലപ്പോഴും മേലെനിൽക്കുന്ന പ്രകടനങ്ങൾ അവസാനം തട്ടീം മുട്ടീം പോലെ സീരിയലുകളിലും... തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ലളിതയോടൊപ്പം ഒരുപാട് മാനറിസങ്ങളും അരങ്ങൊഴിഞ്ഞു. ഭർത്താവ് ഭരതനെ കുറിച്ച് മകൻ സിദ്ധാർഥിനോട് പറയുന്ന കെപിഎസി ലളിതയുടെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഭരതനോട് പിണങ്ങി വിഷം വാങ്ങി കഴിക്കാൻ പോയതിനെ കുറിച്ചാണ് ലളിത മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. 'തകര സിനിമയ്ക്ക് ഫിലിം ഫെയർ അവാ‍ർഡ് കിട്ടി. അവാർഡിന് മുമ്പ് ഒരു ​ഗെറ്റ് ടു​ഗെദർ ഉണ്ടാകാറുണ്ട്. ചുരുക്കം ചില ആളുകൾ മാത്രം പങ്കെടുക്കുന്ന സൽക്കാര ചടങ്ങ് ഹോട്ടൽ‌ താജിലാണ് നടന്നത്. അദ്ദേഹം എന്നെയും പരിപാടിയിൽ പങ്കെടുക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ റെഡിയായി. അ​ദ്ദേഹം റെ‍ഡിയാകാൻ റൂമിൽ കേറി.'

  'കുറേ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരുന്നില്ല. ഞാൻ കേറി ചെല്ലുമ്പോൾ അദ്ദേഹം ഒരു പെ​ഗ് അടിക്കുവാണ്. അപ്പോൾ ഞാൻ ചോദ്യം ചെയ്തു. അവിടുന്ന് കുടിക്കാല്ലോ? പിന്നെന്തിനാണ് ഇവിടെ നിന്ന് തന്നെ കഴിക്കുന്നത് എന്ന്. അദ്ദേഹം അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ നിസാരവൽക്കരിച്ചു. പിന്നെ ഞങ്ങൾ കാറിൽ കയറി താജിലേക്ക് പോവുകയാണ്. അദ്ദേഹം പല തമാശകൾ പറയുന്നുണ്ടെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ദേഷ്യത്തിലിരുന്നു. എന്റെ മുഖഭാവം കണ്ട് അദ്ദേഹം വണ്ടി തിരിച്ച് വീട്ടിലേക്ക് വിട്ടു. എന്നെ അവിടെ ഇറക്കി അദ്ദേഹം പാർട്ടിയിൽ പങ്കെടുക്കാൻ‌ പോയി. നീ വന്നാൽ‌ ശരിയാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഒഴിവാക്കി പോയപ്പോൾ സങ്കടം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഇനി ജീവിക്കണ്ട... മരിച്ചാൽ മതി എന്നൊക്കെ എനിക്ക് തോന്നി തുടങ്ങി... കുറച്ച് നേരം കഴിഞ്ഞ് അകത്ത് കയറിപ്പോയി ഞാൻ ഒരു നൂറ് രൂപ എടുത്തു. എന്നിട്ട് ടാക്സി പിടിച്ച് താജിലേക്ക് പോയി. അവിടെ ചെന്നപ്പോൾ സെക്യൂരിറ്റി പാസ് ഇല്ലാത്തതിനാൽ അകത്തേക്ക് കയറ്റി വിട്ടില്ല. അങ്ങനെ സെക്യൂരിറ്റിയുമായി തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ ഭരതേട്ടനും തകരയുടെ നിർമാതാവ് ബാബുവും കൂടെ അവിടേക്ക് വന്നു.'

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  'എന്നിട്ട് എന്നോട് കാര്യം തിരക്കി. എന്റെ കൈയ്യിലുണ്ടായിരുന്ന നൂറ് ടാക്സിക്ക് കൊടുത്തിട്ട് തിരിച്ച് വന്ന് ഭരതേട്ടനോട് നൂറ് രൂപ ചോദിച്ചു. അപ്പോൾ‌ അദ്ദേഹം എന്തിനാണ് നൂറ് രൂപ എന്ന് ചോദിച്ചു. എനിക്ക് വിഷം മേടിക്കണം... എനിക്ക് ഇപ്പോ ചാകണം അതിനാണ് നൂറ് രൂപ എന്ന് ഞാൻ‌ പറഞ്ഞു. ഞാൻ പറയുന്നത് കേട്ട് അദ്ദേഹം എന്നോട് ചോദിച്ചു. ടാക്സിക്ക് കൊടുത്ത പൈസ ഉപയോ​ഗിച്ച് അവിടുന്ന് തന്നെ വിഷം മേടിച്ച് കഴിച്ചാൽ പോരായിരുന്നോ... പിന്നെന്തിനാണ് വിഷം മേടിക്കാൻ കാശ് ചോദിക്കാൻ നൂറ് രൂപ മുടക്കി ടാക്സി വിളിച്ച് ഇവിടെ വരെ വന്നത് എന്ന് ഭരതേട്ടൻ ചോദിച്ചു. എന്നിട്ട് എന്നെ ആശ്വസിപ്പിച്ച് പാർട്ടി നടക്കുന്നിടത്തേക്ക് കൂട്ടികൊണ്ടുപോയി. ആദ്യം ഒരുപാട് നേരം ഞാൻ കരഞ്ഞു. അത് മരിക്കുന്നവരെ പിള്ളേരോട് അദ്ദേഹം ഇടയ്ക്കിടെ എന്റെ ഈ കഥകളൊക്കെ പറയാറുണ്ടായിരുന്നു. അമ്മയുടെ ലീലാവിലാസങ്ങൾ ആയിരുന്നു ഇവർ അച്ഛനും മക്കൾക്കും എപ്പോഴും ചർച്ച ചെയ്യാനും സംസാരിക്കാനും ഉണ്ടായിരുന്നത്' കെപിഎസി ലളിത പറയുന്നു.

  Read more about: kpac lalitha
  English summary
  When KPAC Lalitha Opens Up A Funny Conversation Between Her Late Husband Bharathan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X