വീട്ടിൽ ഒരു പൈസയുമില്ല; ദിലീപിന്റെ കോൾ; എന്റെ കണ്ണ് നിറഞ്ഞാൽ അപ്പോൾ വിളിക്കും; കെപിഎസി ലളിത പറഞ്ഞത്
മലയാളികൾക്ക് മറക്കാനാവാത്ത നടിയാണ് അന്തരിച്ച കെപിഎസി ലളിത. വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമാ രംഗത്ത് ഏറെനാൾ സജീവമായി നിലനിന്ന കെപിഎസി ലളിതയുടെ അഭാവം ഇപ്പോഴും മലയാള സിനിമാ ലോകത്ത് പ്രകടമാണ്. സിനിമാ രംഗത്തെ മിക്കവർക്കും അമ്മയെ പോലെയും ചേച്ചിയെ പോലെയുമായിരുന്നു കെപിഎസി ലളിത. കരൾ രോഗത്തിന് ഏറെ നാൾ ചികിത്സയിലായിരുന്നു നടി. അവസാന നാളുകളിൽ അസുഖം നടിയെ വല്ലാതെ തളർത്തിയിരുന്നു. സിനിമാ രംഗത്ത് കെപിഎസി ലളിതയുമായി വലിയ ആത്മബന്ധമുണ്ടായിരുന്ന നടനാണ് ദിലീപ്.
അമ്മയെ പോലെയായിരുന്നു കെപിഎസി ലളിതയെന്ന് ദിലീപ് മുമ്പ് പറഞ്ഞിട്ടുണ്ട്. കെപിഎസി ലളിതയുടെ മരണം ദിലീപിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ദിലീപ് ചെയ്ത സഹായത്തെക്കുറിച്ച് കെപിഎസി ലളിത മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.

'എന്തെങ്കിലും അത്യാവശ്യം പറഞ്ഞാൽ ദിലീപ് തരും. എന്തെങ്കിലും കാര്യത്തിന് എന്റെ കണ്ണ് നിറയുകയോ മനസ് വിഷമിക്കുകയോ ചെയ്താൽ അപ്പോൾ വിളിക്കും ദിലീപ്. മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേദിവസം വീട്ടിൽ ഒരു പൈസയുമുണ്ടായിരുന്നില്ല. എന്റെ കസിനാണ് കാര്യങ്ങൾ അറേഞ്ച് ചെയ്യുന്നത്. അവളുടെ മാല കൊണ്ട് വന്ന് ഇടാമെന്ന് പറഞ്ഞതായിരുന്നു. അന്നാണ് ദിലീപ് പൈസ കൊടുത്തയച്ചത്. മേനകയുടെ ഭർത്താവ് സുരേഷാണ് കൊണ്ട് തന്നത്'
മകളുടെ കല്യാണം ഓർത്ത് വെച്ചു. കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വിളിച്ച് കാശൊക്കെ റെഡിയായോ മുതലാളി എന്ന് ചോദിച്ചു. ഒന്നും ആയില്ല ദിലീപേ എന്ന് പറഞ്ഞു. ഇപ്പോൾ അങ്ങോട്ട് വരും ഒരാളെന്ന് ദിലീപ്. പറയാൻ പറ്റാത്തത്ര പൈസ എനിക്ക് കൊടുത്തയച്ചു. എന്നോടത് ചോദിച്ചിട്ടുമില്ല. ഞാനിതുവരെ കൊടുത്തിട്ടുമില്ല. വേണമോയെന്ന് ഞാനും ചോദിച്ചിട്ടില്ല. കഴിഞ്ഞ ജൻമത്തെ സുകൃതമാണോ എന്നറിയില്ല. എന്തുണ്ടെങ്കിലും എന്നോട് വിളിച്ച് പറയും. ഞാനും ആഴ്ചയിലൊരിക്കലെങ്കിലും ദിലീപിനെ വിളിക്കുമെന്നും കെപിഎസി ലളിത അന്ന് പറഞ്ഞു.

സിനിമാ രംഗത്തെ നിരവധി പേർ ദിലീപിന്റെ നല്ല മനസ്സിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ദിലീപ് വിവാദത്തിലാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിചേർക്കപ്പെട്ടത് മുതൽ നടന് കരിയറിലും ജീവിതത്തിലും തിരിച്ചടിയാണ്. വർഷങ്ങളായി കേസിന്റെ വിചാരണ തുടർന്ന് വരികയാണ്. ദിലീപിനെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം വാദിക്കുന്നത്. ദിലീപ് നിരപരാധിയാണെന്ന് വാദിക്കുന്നവരും ഉണ്ട്.
മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം, കാവ്യയുമായുള്ള രണ്ടാം വിവാഹം തുടങ്ങി പല കാര്യങ്ങൾ ദിലീപ് ഗോസിപ്പ് കോളങ്ങളിലും സ്ഥിരം വിഷമാവാൻ കാരണമായി. ആദ്യ വിവാഹത്തിലെ മകൾ മീനാക്ഷി ഇപ്പോൾ ദിലീപിനൊപ്പമാണുള്ളത്. കാവ്യയിൽ മഹാലക്ഷ്മി എന്ന മകളും ദിലീപിന് ജനിച്ചു. പറക്കും പപ്പൻ, ബാന്ദ്ര തുടങ്ങി ഒരുപിടി സിനിമകൾ ദിലീപിന്റേതായി പുറത്തിറങ്ങാനുണ്ട്. വിവാദങ്ങൾക്കിടെ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് ദിലീപ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ സിനിമാ രംഗത്ത് നിന്നും വിട്ട് നിൽക്കുകയാണ്.
മറുവശത്ത് ആദ്യ ഭാര്യ മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചെത്തുകയും തിരക്കേറിയ നടിയായി മാറുകയും ചെയ്തു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറായാണ് മഞ്ജു വാര്യർ ഇന്ന് അറിയപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴിലും നടി സാന്നിധ്യമറിയിക്കുന്നു. തുനിവാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ. അജിത്ത് നായകനായ സിനിമ വൻ ഹിറ്റായിരുന്നു.


Click it and Unblock the Notifications