twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകളുടെ വിവാഹത്തിന്റെ തലേ ദിവസവും ദിലീപ് പണവുമായി എത്തി; ദിലീപുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് ലളിത പറഞ്ഞത്

    |

    കെപിഎസി ലളിതയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് മലയാള സിനിമാലോകം. എല്ലായിടത്തും ലളിതയുടെ ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞു. പഴയ അഭിമുഖങ്ങളും ചിത്രങ്ങളും സിനിമയിലെ ഡയലോഗുകളുമൊക്കെ ഒഴുകി നടക്കുകയാണ്. ഇതിനിടയിലാണ് ദിലീപ് തനിക്ക് രക്ഷകനായി വന്നിരുന്ന കാലത്തെ കുറിച്ച് നടി പറഞ്ഞൊരു വീഡിയോ വൈറലാവുന്നത്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തന്റെ മകളുടെ വിവാഹത്തിന് വരെ ദിലീപിന്റെ സഹായം വന്നതിനെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത്.

    ചോദിക്കാതെ തന്നെ ദിലീപ് പൈസ തരുമെന്ന് കെപിഎസി ലളിത

    'ദേ പുട്ടിന്റെ ഉദ്ഘാടകയാണ് കെപിഎസി ലളിത ചേച്ചി. വേറെ എവിടെയും പോയി ഉദ്ഘാടനം ചെയ്യരുതെന്ന് ദിലീപ് സത്യം ചെയ്യിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ പലയിടങ്ങളിലും പോവാറുണ്ട്. അല്ലാതെ ജീവിക്കാന്‍ കുടുംബസ്വത്ത് ഒന്നുമില്ലെന്നാണ് നടി പറഞ്ഞത്. മറ്റെവിടെയും പോവേണ്ടെങ്കില്‍ പിന്നെ ദിലീപ് മാസം മാസം ഒരു രണ്ട് ലക്ഷം രൂപ ലളിത ചേച്ചിയുടെ അക്കൗണ്ടില്‍ ഇട്ട് തരണമെന്ന് ബ്രിട്ടാസ് പറഞ്ഞു. അങ്ങനെ തരുന്നില്ലെങ്കിലും എന്തൊരു അത്യാവശ്യം പറഞ്ഞാലും ദിലീപ് തരുമെന്നാണ് ലളിത പറഞ്ഞത്.

    മകളുടെ നിശ്ചയത്തിനും കല്യാണത്തിനും പൈസയുമായി എത്തി

    താന്‍ ഉള്ള കാര്യം പറഞ്ഞതാണ്. എന്തെങ്കിലും കാര്യത്തിന് എന്റെ മനസ് വേദനിക്കുകയോ കണ്ണ് നിറയുകയോ ചെയ്താല്‍ ആ നിമിഷം ദിലീപ് എന്നെ വിളിക്കും. എന്റെ മോളുടെ വിവാഹം ഓര്‍ത്ത് വെച്ച് നിശ്ചയത്തിന്റെ തലേ ദിവസം വന്നു. അന്ന് കൈയ്യില്‍ ഒരു പൈസയും ഇല്ലാതിരുന്ന സമയമാണ്. എന്റെ ഒരു സുഹൃത്തായ കസിനാണ് കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യുന്നത്. അവരൊരു മാല കൊണ്ട് വന്ന് കല്യാണനിശ്ചയത്തിന് ഇടാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. അന്ന് ദിലീപെനിക്ക് പൈസ കൊടുത്ത് അയച്ചു.

    ഇതുവരെ പൈസ തിരിച്ച് ചോദിച്ചതുമില്ല, ഞാൻ കൊടുത്തിട്ടുമില്ല

    ഞാന്‍ ചോദിക്കുകയോ ആരും പറയുകയോ ചെയ്തിട്ടില്ല. പൈസ കൊണ്ട് വന്ന് തന്നത് മേനകയുടെ ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷാണ്. അതുപോലെ തന്നെ കല്യാണത്തിന്റെ രണ്ട് ദിവസം മുന്‍പും വിളിച്ചു. കാശക്കൊ റെഡിയായോ മുതലാളി എന്ന് ചോദിച്ചു. ഒന്നും ആയില്ലെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ ഒരാള്‍ വരുമെന്ന് പറഞ്ഞു. പറയാന്‍ പറ്റാത്ത അത്രയും പൈസ എനിക്ക് കൊടുത്ത് അയച്ചിരുന്നു. ഈ കടമൊന്നും വീട്ടാന്‍ പറ്റിയിട്ടില്ല. എന്നോട് അത് ചോദിച്ചിട്ടുമില്ല, എനിക്കൊട്ട് കൊടുക്കാനും സാധിച്ചില്ല. വേണോന്ന് ഞാനിത് വരെ ചോദിച്ചിട്ടില്ല. കഴിഞ്ഞ ജന്മത്തെ സുഹൃതം ആണോന്ന് അറിയില്ല. എന്ത് കാര്യം ഉണ്ടെങ്കിലും വിളിച്ച് പറയും. ഞാനും അങ്ങനെ തന്നെയാണ്. എല്ലാ കാര്യങ്ങളും പറയും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ദിലീപിനെ വിളിച്ച് സംസാരിക്കാറുണ്ടെന്നാണ് കെപിഎസി ലളിത പറഞ്ഞത്.

    ലളിതയെ വിവാഹം കഴിച്ചിട്ടും ഭരതന്‍ പഴയ കാമുകിയെ തേടി പോയി; അന്ന് ഭര്‍ത്താവിനെ താന്‍ എതിര്‍ത്തില്ലെന്ന് നടിലളിതയെ വിവാഹം കഴിച്ചിട്ടും ഭരതന്‍ പഴയ കാമുകിയെ തേടി പോയി; അന്ന് ഭര്‍ത്താവിനെ താന്‍ എതിര്‍ത്തില്ലെന്ന് നടി

    Recommended Video

    മമ്മൂട്ടി KPAC ലളിതയുടെ അടുത്ത് ഹൃദയം തകർന്ന് നിൽക്കുന്നു.. ദൃശ്യങ്ങൾ
    ദിലീപ് ഒത്തിരി സഹായിച്ചവരിൽ ഒരാൾ

    ഇത്രയും നന്മയുള്ള മനസ് ദിലീപിന് ഉണ്ടെന്ന് അറിയുന്നത് ഇങ്ങനെയാണ്. അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ രക്ഷപ്പെട്ട് വരിക തന്നെ ചെയ്യണം. ഇത്രയും പ്രായമായ വളരെ കാലമായി സിനിമയില്‍ നിലനില്‍ക്കുന്ന ഇവര്‍ക്ക് കളവൊന്നും പറയേണ്ട കാര്യമില്ല ദിലീപിന്റെ നല്ല മനസിനെ പറ്റി തന്നെയാണ് അവര്‍ പറഞ്ഞത് ആ അമ്മയ്ക്കും ദിലീപിനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളുമുണ്ടാവട്ടെ. ദിലീപ് ഏട്ടന്‍, അന്നും ഇന്നും ഒത്തിരി ആളുകളെ സഹായിച്ചിട്ട് ഉണ്ട്. ലളിതാമ്മ പറയുന്നത് ദിലീപേട്ടനെ വെറുക്കുന്നവര്‍ കാണണം. നല്ലത് പറയാന്‍ ആര്‍ക്കും വയ്യല്ലോ. കുറ്റം കണ്ടു പിടിക്കാനും, പൊട്ട കമന്റ് ഇടാനും വലിയ ഉത്സാഹമാണ് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

    മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടെന്ന് മമ്മൂട്ടിയും; ലളിതയെ കുറിച്ച് താരങ്ങള്‍മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടെന്ന് മമ്മൂട്ടിയും; ലളിതയെ കുറിച്ച് താരങ്ങള്‍

    English summary
    When KPAC Lalitha Opens Up How Dileep Helped Her During Crisis
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X