twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവ് മരിക്കുമ്പോള്‍ 90 ലക്ഷത്തിന്റെ കടം; രണ്ട് മക്കളെ മാത്രം തന്ന് ഭരതന്‍ പോയതിനെ കുറിച്ച് കെപിഎസി ലളിത

    |

    മലയാള സിനിമയുടെ എല്ലാമെല്ലാമായ കെപിഎസി ലളിതയെ കേരളക്കര യാത്രയാക്കിയിരിക്കുകയാണ്. അസുഖബാധിതയായ കഴിഞ്ഞിരുന്ന നടി വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. ലളിതയുടെ വേര്‍പാട് ഉണ്ടായത് മുതല്‍ സിനിമയിലെ ഡയലോഗുകളും പഴയ അഭിമുഖങ്ങളുമൊക്കെ വീണ്ടും പുറത്ത് വന്നു. അതില്‍ നടി പറഞ്ഞിരിക്കുന്ന വെളിപ്പെടുത്തലുകള്‍ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍.

    ലളിതയെ വിവാഹം കഴിച്ചിട്ടും ഭരതന്‍ പഴയ കാമുകിയെ തേടി പോയി; അന്ന് ഭര്‍ത്താവിനെ താന്‍ എതിര്‍ത്തില്ലെന്ന് നടിലളിതയെ വിവാഹം കഴിച്ചിട്ടും ഭരതന്‍ പഴയ കാമുകിയെ തേടി പോയി; അന്ന് ഭര്‍ത്താവിനെ താന്‍ എതിര്‍ത്തില്ലെന്ന് നടി

    സംവിധായകനും തന്റെ ഭര്‍ത്താവുമായ ഭരതന്‍ മരിക്കുന്ന സമയത്ത് ഒരു കോടിയുടെ അടുത്ത് കടം ഉണ്ടായിരുന്നതായിട്ടാണ് കെപിസിസി ലളിത വെളിപ്പെടുത്തിയിരിക്കുന്നത്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഭര്‍ത്താവ് ഉണ്ടാക്കിയ കടങ്ങളെ കുറിച്ച് പറഞ്ഞത്. മാത്രമല്ല ആളുകള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കിയ നിമിഷം ഏതാണെന്നും നടി പറഞ്ഞരുന്നു. വായിക്കാം...

    കുടുംബത്തിൻ്റെ ഭാരം മുഴുവൻ തൻ്റെ തലയിലായി

    'തന്നെ കെപിഎസി യില്‍ എല്ലാവര്‍ക്കും എന്നെ ഇഷ്ടമായെന്ന് സുലോചന ചേച്ചിയാണ് ആദ്യമായി പറഞ്ഞത്. എന്നെ കൊണ്ട് എന്തും ചെയ്യിപ്പിക്കാം എന്നവര്‍ പറഞ്ഞതായി ചേച്ചി സൂചിപ്പിച്ചു. കെപിഎസിയുടെ എല്ലാമായി നില്‍ക്കണമെന്നും സൂചിപ്പിച്ചു. അതില്‍പരം വലിയൊരു സന്തോഷം ഇല്ല. എനിക്ക് ഡാന്‍സ് പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ പത്ത് വയസുള്ളപ്പോള്‍ എന്റെ കാലില്‍ അച്ഛന്‍ ചിലങ്ക കെട്ടിച്ചതാണ്. പതിനാറാമത്തെ വയസ് ആയപ്പോഴെക്കും എന്റെ അച്ഛന് സുഖമില്ലാതായി. മേലാല്‍ ഡാര്‍ക്ക് റൂമില്‍ വിടാനോ ഫോട്ടോ എടുക്കാനോ പാടില്ലെന്ന് പറഞ്ഞു.

    സഹോദരങ്ങളെ വിവാഹം കഴിപ്പിച്ചത് മുതൽ താനാണ്

    അവിടം മുതലിങ്ങോട്ട് കുടുംബത്തിന്റെ ഭാരം മുഴുവന്‍ എന്റെ തലയിലായി. നാല് ഇളയപ്പിള്ളേര്‍ ഉണ്ടായിരുന്നു. രണ്ട് പേരുടെ കല്യാണം ഞാന്‍ കഴിപ്പിച്ചു. ഇളയസഹോദരിയെ ഡിഗ്രി വരെ പഠിപ്പിച്ചു. സ്ഥലം വാങ്ങി. എല്ലാം കെപിഎസിയില്‍ നിന്നാണ്. അന്നെനിക്ക് ശമ്പളം നൂറ് രൂപയായിരുന്നു. അതില്‍ നിന്നും മിച്ഛം പിടിച്ച് ഉണ്ടാക്കിയതാണ് അതെല്ലാം. കുടുംബസ്വത്ത് എന്ന് പറഞ്ഞ് ഒന്നും തന്നെ കിട്ടിയിരുന്നില്ല. ആകെ ഉണ്ടായിരുന്നത് അച്ഛന്‍ അനിയത്തിയ്ക്കാണ് കൊടുത്തതെന്നും ലളിത പറയുന്നു.

    ഭരതേട്ടന്‍ മരിക്കുന്പോൾ 90 ലക്ഷം കടമുണ്ടായിരുന്നു

    ഭരതേട്ടന്‍ മരിക്കുന്നതിന് മുന്‍പും കടമാണ് ബാക്കി വെച്ചത്. തൊണ്ണൂറ് ലക്ഷം രൂപ കടം ഉണ്ടായിരുന്നു. 90 ലക്ഷം കടത്തിനൊപ്പം പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയുമാണ് ഭരതേട്ടന്‍ ബാക്കി വെച്ചത്. സിദ്ധാര്‍ഥന് അന്ന് പതിനാല് വയസ് ഉണ്ട്. പത്താം ക്ലാസിലേക്ക് കയറി. ശ്രീക്കുട്ടി ബിബിഎ പഠിച്ചാല്‍ മതിയെന്ന് പറഞ്ഞ് അതില്‍ കൊണ്ട് ചേര്‍ത്തു. വേറെ ഒന്നും ഇല്ലായിരുന്നു എന്നാണ് കെപിഎസി ലളിത പറയുന്നത്. ആള്‍ക്കാര്‍ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് അറിയാം. അതെനിക്ക് ഏറ്റവും കൂടുതല്‍ മനസിലായത് എന്റെ മകന്‍ കിടപ്പിലായപ്പോഴാണ്.

    മകൻ വീണ് പോയ നിമിഷത്തെ കുറിച്ച് കെപിഎസി ലളിത

    എന്റെ വിളിയല്ല, എന്നെ ഇഷ്ടപ്പെടുന്നവരുടെ വിളിയുണ്ട്. അത് ചെറിയ വിളിയല്ല. അതിലാണ് എന്റെ മകന്‍ രക്ഷപ്പെട്ടത്. ഞാന്‍ അവന്റെ മുഖം ആദ്യമായി കാണുമ്പോള്‍ കണ്ണൊക്കെ നീല കളറിലാണ്. തലയുടെ സൈഡിലൊക്കെ മുറിവായിരുന്നു. അന്നേരം സര്‍ജറി വേണമെന്നാണ് അവര്‍ പറഞ്ഞത്. പിന്നെ ഞാന്‍ അവനെ കാണുന്നത് 48 മണിക്കൂറിന് ശേഷമാണ്. എന്റെ ജീവിതത്തിലെ ഒരോ കാര്യങ്ങളെ കുറിച്ചും ഓര്‍ക്കാത്ത ദിവസങ്ങളില്ല. ചിരിക്കുകയും വര്‍ത്തമാനവും പറയുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും എന്നും ഇതുപോലെ എന്നെ സ്‌നേഹിക്കുന്നവരുടെ മുന്നിലൂടെ നടക്കണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. വേറെ ഒന്നും സമ്പാദിക്കണമെന്നോ മറ്റോ ആഗ്രഹം തനിക്കില്ലെന്നും കെപിഎസി ലളിത പറയുന്നു.

    വിവാഹം കഴിച്ച സ്വന്തം ഭാര്യയെ വിട്ട് തരില്ലേ? കെപിഎസി ലളിതയെ വിട്ട് തരാന്‍ ഭരതന്‍ പറഞ്ഞു, ആ കഥയിങ്ങനെവിവാഹം കഴിച്ച സ്വന്തം ഭാര്യയെ വിട്ട് തരില്ലേ? കെപിഎസി ലളിതയെ വിട്ട് തരാന്‍ ഭരതന്‍ പറഞ്ഞു, ആ കഥയിങ്ങനെ

    English summary
    When KPAC Lalitha Opens Up The Debit Made By Her Husband Bharathan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X