അമ്മയുടെ വാക്ക് പാലിക്കാനാണ് അന്ന് ശ്രീദേവി വന്നത്; ഭര്‍ത്തവിന്റെ സിനിമയിലെ പിന്നണി കഥ പറഞ്ഞ് കെപിഎസി ലളിത

സ്‌ക്രീനിനു മുന്നില്‍ ജീവിച്ചു കാണിച്ചു മലയാള പ്രേക്ഷകരെ ആവേശം കൊള്ളിച്ച നടി കെപിഎസി ലളിതയെ കേരളക്കര യാത്രയാക്കുകയാണ്. ഔദ്യോഗിക ബഹുമതികളോടെ കൂടിയാണ് നടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്. അതേസമയം സോഷ്യല്‍ മീഡിയ പേജുകളിലൂടെ നടിയുടെ പല വിശേഷങ്ങളും തരംഗമായി കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ പല അഭിമുഖങ്ങളിലൂടെയുമായി നടി പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്.

ഇതിനിടെ കെ പി എസി ലളിതയുടെ ഭര്‍ത്താവും സംവിധായകനുമായിരുന്ന ഭരതന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ദേവരാഗം എന്ന സിനിമയെ പറ്റി നടി പറഞ്ഞതും ശ്രദ്ധേയമായിരുന്നു. നടി ശ്രീദേവിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ പിന്നണിയിലെ അറിയാക്കഥകളാണ് ഒരിക്കല്‍ കെപിഎസി ലളിത തുറന്നു പറഞ്ഞത്. അന്ന് നടി പറഞ്ഞ വാക്കുകളിങ്ങനെ...

ആദ്യമായി ഭരതനാണ് ശ്രീദേവിയുടെ ഫോട്ടോസ് എടുത്തത്

ദേവരാഗം സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് ശ്രീദേവി ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു. അന്ന് തന്റെ ഭര്‍ത്താവും സംവിധായകനുമായ ഭരതന് ശ്രീദേവിയുടെ അമ്മ നല്‍കിയ വാക്ക് കാരണം മാത്രമാണ് നടി ആ ചിത്രത്തില്‍ അഭിനയിച്ചതെന്നാണ് ലളിത പറയുന്നത്. ഭരതന്റെ ക്യാമറയ്ക്ക് മുന്നിലാണ് ശ്രീദേവി ആദ്യമായി എത്തുന്നതെന്ന കാര്യവും ലളിത വെളിപ്പെടുത്തിയിരുന്നു. ശ്രീദേവിക്ക് മൂന്നര വയസ്സുള്ള സമയത്താണ് ഇത് നടക്കുന്നത്. ഒരു സോപ്പിന്റെ പരസ്യത്തില്‍ കൃഷ്ണന്റെ വേഷത്തിലാണ് ശ്രീദേവി എത്തിയത്. അന്ന് ഭരതനാണ് ശ്രീദേവിയുടെ ഫോട്ടോസ് എടുത്തത്.

ശ്രീദേവിയുടെ അമ്മയ്ക്ക് ആളെ മനസ്സിലായിമമമ

അതിനുശേഷം അവര്‍ തമ്മില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ദേവരാഗം എന്ന സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. ശ്രീദേവിയെ കുറിച്ച് അറിഞ്ഞതിനുശേഷം അവരുടെ വീട്ടില്‍ പോയിരുന്നു. ഞാന്‍ ഭരതന്‍ ആണെന്ന് പരിചയപ്പെടുത്തുന്നത് മുന്‍പ് തന്നെ ശ്രീദേവിയുടെ അമ്മയ്ക്ക് ആളെ മനസ്സിലായി. നിങ്ങള്‍ ആദ്യമായി അവളുടെ ഫോട്ടോ എടുത്തതിനു ശേഷം പിന്നീട് ഇങ്ങോട്ട് അവള്‍ക്ക് തിരക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് അമ്മ പറഞ്ഞത്.

ശ്രീദേവിയുടെ അമ്മ അസുഖ ബാധിതയായ നാളുകൾ

അവള്‍ എന്തായാലും നിങ്ങളുടെ പ്രോജക്ടില്‍ വന്ന് അഭിനയിക്കുമെന്ന് ശ്രീദേവിയുടെ അമ്മ വാക്ക് നല്‍കി. ശ്രീദേവി കരിയറില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. പ്രതിഫലവും അതിനനുസരിച്ച് ഉയര്‍ന്നതാണ്. അതുകൊണ്ടു തന്നെ ശ്രീദേവി മലയാള സിനിമയെ മറന്നു കഴിഞ്ഞിരുന്നു. മലയാളത്തിൽ നിന്ന് പ്രോജക്ട് എടുക്കാതെ തമിഴിലായിരുന്നു സജീവം. എന്നാല്‍ അമ്മയുടെ വാക്ക് അനുസരിച്ച് നടി ദേവരാഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായി. ആ സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് ശ്രീദേവിയുടെ അമ്മയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നത്. അവര്‍ സര്‍ജറിക്കു വേണ്ടി യുഎസില്‍ പോവുകയും ചെയ്തു. ഇതോടെ ശ്രീദേവിയും സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത് യുസി ലേക്ക് പോയി. അവിടെ നിന്നും അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഭരതൻ്റെ മൂവിയില്‍ അഭിനയിക്കാന്‍ വീണ്ടും എത്തിയത്.

Recommended Video

KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam
അമ്മയുടെ വാക്ക് കേട്ട് ശ്രീദേവി തിരിച്ച് വന്നു

അന്ന് സെറ്റിലുണ്ടായിരുന്ന താൻ നടിയുടെ അമ്മയുടെ അസുഖ വിവരത്തെ കുറിച്ച് ചോദിച്ചു. അമ്മയുടെ ഓര്‍മ്മകള്‍ മാഞ്ഞു പോവുകയാണെന്നും പത്ത് വര്‍ഷത്തിന് മുന്‍പുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മയിലുള്ളതെന്നും പറഞ്ഞു. മാത്രമല്ല ഭരതൻ്റെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞോന്നും അമ്മ ചോദിച്ചിരുന്നതായി ശ്രീദേവി പറഞ്ഞു. അമ്മയുടെ അവസ്ഥ ഓര്‍ത്ത് ഷൂട്ടിങ്ങിനിടയിൽ ശ്രീദേവി വേദനിച്ചിരുന്നു. എന്നാൽ അതൊന്നും അഭിനയത്തിലേക്ക് വരുമ്പോള്‍ അതൊന്നും കാണിക്കില്ല. അങ്ങനെയാണ് നല്ല താരങ്ങളെന്നും ശ്രീദേവിയെ കുറിച്ചുള്ള ഓർമ്മയായി കെപിഎസി ലളിത പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X