For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാണ് ​ഗൃഹനാഥൻ എന്നതാണ് ചോദ്യം; ഞാനൊരു കാര്യമാണ് മക്കളോട് പറഞ്ഞിട്ടുള്ളത്; കൃഷ്ണകുമാർ

  |

  പ്രേക്ഷകർക്ക് സുപരിചിതമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. ഒരു കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ താരങ്ങളാവുന്ന കാഴ്ചയും നടന്റെ കുടുംബത്തിലാണ്. സോഷ്യൽ മീഡിയയുടെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞവരിൽ പെടുന്നവരാണ് കൃഷ്ണ കുമാറിന്റെ മക്കൾ. നടന്റെ മക്കൾ എന്ന നിലയിൽ സിനിമയിലേക്ക് വരുന്ന സ്വാഭാവിക കരിയർ ​​ഗതിയെ അല്ല നാല് മക്കളും തെരഞ്ഞെടുത്തത്.

  സോഷ്യൽ മീഡിയ വഴി തങ്ങളുടേതായ ഒരു മേഖല കണ്ടെത്തിയ നാല് പേർക്കും ഇന്ന് ഒരു സിനിമാ താരത്തോളം തന്നെ പ്രശസ്തിയുമുണ്ട് കൃഷ്ണ കുമാറിൻ‍റെ മൂത്ത മകൾ അ​ഹാന കൃഷ്ണ മാത്രമാണ് സിനിമാ നടി എന്ന ലേബലിൽ അറിയപ്പെടുന്നത്. മറ്റ് മൂന്ന് പേരും സോഷ്യൽ മീഡി ഇൻഫ്ലുവേഴ്സ് ആയി അറിയപ്പെടുന്നു.

  Also Read: ഒന്നിച്ച് ഒരു മുറിയില്‍ കിടന്നുറങ്ങിയവരാണ് മോഹന്‍ലാലും ഞാനും; ചാന്‍സ് ചോദിച്ചിട്ടും തന്നില്ലെന്ന് സംവിധായകന്‍

  കുടുംബത്തിന്റെ വിശേഷങ്ങളും ഡ‍ാൻസും പാട്ടുകളും എല്ലാം യൂട്യൂബ് ചാനലിലൂടെ താര കുടുംബം പങ്കുവെക്കാറുണ്ട്, കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ട ഘട്ടത്തിലും അഹാനയും സഹോദരിമാരും ഇതിനെ അവ​ഗണിച്ച് തങ്ങളുടെ തിരക്കുകളിലേക്ക് നീങ്ങി. താരകുടുംബത്തിന്റെ വിദേശ യാത്ര ചിത്രങ്ങൾ സോഷ്യൽ‌ മീഡിയയിൽ വൈറലാവാറുണ്ട്.

  Also Read: ഒരുപാട് കഷ്ടപ്പെട്ടിട്ടാകും മക്കളെ ഇവിടെവരെ എത്തിച്ചത്, ബാബുരാജിനെ പോലെ അവർക്കും കയ്യടിക്ക് അർഹതയുണ്ട്!, ചർച്ച

  ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ച് കൃഷ്ണ കുമാർ മുമ്പൊരിക്കൽ കൗമുദി മൂവീസിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
  ​ഗൃഹനാഥനെന്ന നിലയിൽ സ്വയം എത്ര മാർക്ക് നൽകുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

  'ഇപ്പോഴത്തെ വിഷയം എന്നത് നാഥൻ ആരാണെന്നാണ്. എല്ലാവരെയും ദൈവം സൃഷ്ടിക്കുന്നതാണല്ലോ. എല്ലാവർക്കും അവരവരുടേതായ കഴിവുകൾ ഉണ്ട്'

  'ചിലപ്പോൾ അവർ കാണാൻ ചെറുപ്പമായിരിക്കും. പക്ഷെ ചിന്തകൾ വലുതാണ്. ഇന്നത്തെ കുട്ടികൾ ഇന്റർനെറ്റിന് ഹൈലി എക്സ്പോസ്ഡ് ആണ്. ഇന്നെല്ലാവരും സോഷ്യൽ മീഡിയക്കകത്താണ്. ഇന്ന് എല്ലാ വീട്ടിലും അങ്ങനെയാണ്. വീട്ടിലെ മുതിർന്നവർ കുട്ടികളിൽ നിന്നാണ് പലതും പഠിക്കുന്നത്'

  'ഞാനെപ്പോഴും പറഞ്ഞ് കൊടുക്കുന്നത് ഇതൊരു വിർച്വൽ വേൾഡ് അല്ല. അതിനകത്ത് നിന്ന് വെളിയിലോട്ടും വരണം, എന്നിട്ട് മനുഷ്യരോടും സംസാരിക്കണം. രണ്ടും കൂടി മിക്സ് ചെയ്ത് പോവുന്നതാണ് നല്ലത്'

  'അച്ഛനും അമ്മയ്ക്കും അവരുടേതായ സ്ഥാനം ഉണ്ട്. മക്കൾ ഇന്ന് വരെ നല്ല സ്നേഹത്തിലാണ്. ചെറിയ തോതിൽ ഒരു സക്സസ്ഫുൾ ​ഗൃഹനാഥനാണെന്ന് തോന്നുന്നു,' കൃഷ്ണ കുമാർ പറഞ്ഞതിങ്ങനെ.

  കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ പശ്ചാത്തലം മൂലം മക്കൾക്കെതിരെയും പലപ്പോഴും സൈബർ ആക്രമണങ്ങൾ വരാറുണ്ട്. അഹാനയുടെ കരിയറിനെ തന്നെ ഇത്തരം ആക്രമണങ്ങൾ ബാധിക്കുന്നെന്നും അഭിപ്രായമുണ്ട്.

  എന്നാൽ നടി, ​ഗായിക തുടങ്ങിയ നിലകളിലെല്ലാം അഹാന ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സിനിമകളിലും സീരിയലിലും ഒരു കാലത്ത് സജീവമായിരുന്ന കൃഷ്ണ കുമാർ ഇന്ന് കൂടുതൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കാണ് കൃഷ്ണ കുമാർ പ്രാധാന്യം നൽകുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും സോഷ്യൽ മീഡിയയിൽ താരമാണ്. മക്കൾക്കൊപ്പം എല്ലാം ആഘോഷങ്ങളിലും പങ്കെടുക്കുന്നവരാണ് ഇവർ.

  അടുത്തിടെ മക്കൾക്കൊപ്പമുള്ള ഇവരുടെ വിദേശ യാത്ര യൂട്യൂബിൽ ശ്രദ്ധ നേടിയിരുന്നു. നാല് പേരെയും സ്വയം പര്യാപ്തരായ പെൺകുട്ടികളാണ് വളർത്തിയതിൽ സിന്ധുവിന് പലപ്പോഴും അഭിനന്ദനങ്ങളും ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സ്റ്റെെൽ ഐക്കണുകളായും അഹാനയും സഹോദരിമാരും അറിയപ്പെടുന്നു.

  Read more about: krishna kumar
  English summary
  When Krishna Kumar Revealed How Good He As A Family Man; Actors Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X