twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാക്കോച്ചന്‍-ശാലിനി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാല് സിനിമകളില്‍ പരാജയപ്പെട്ടത് ഒരേയൊരു ചിത്രം

    By Prashant V R
    |

    ഒരുകാലത്ത് മലയാള സിനിമയിലെ റൊമാന്റിക്ക് ജോഡികളായി തിളങ്ങിയ താരങ്ങളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരജോഡി തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. മോളിവുഡില്‍ തരംഗമുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ അനിയത്തി പ്രാവ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് വിജയം നേടുകയായിരുന്നു.

    അനിയത്തിപ്രാവിന്റെ വിജയത്തിലൂടെ മലയാളത്തില്‍ നിരവധി ആരാധകരെയും ചാക്കോച്ചനും ശാലിനിക്കും ലഭിച്ചിരുന്നു. 1997ലാണ് കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയായ അനിയത്തിപ്രാവ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

    അനിയത്തിപ്രാവിന് പിന്നാലെ

    അനിയത്തിപ്രാവിന് പിന്നാലെ നക്ഷത്രത്താരാട്ട്, പ്രേംപൂജാരി, നിറം തുടങ്ങിയ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. ഇതില്‍ എല്ലാ ചിത്രങ്ങളും ആരാധകരുടെ പ്രിയപ്പെട്ടവയാണെങ്കിലും മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് തിയ്യേറ്ററുകളില്‍ വിജയമായത്. അനിയത്തിപ്രാവിന് പിന്നാലെ 1998ലാണ് കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടില്‍ നക്ഷത്രത്താരാട്ട് പുറത്തിറങ്ങിയത്.

    എം ശങ്കര്‍ സംവിധാനം ചെയ്ത

    എം ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. നക്ഷത്രത്താരാട്ടില്‍ ചാക്കോച്ചനും ശാലിനിക്കുമൊപ്പം തിലകന്‍, ഭാരതി, ജഗദീഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ബോക്‌സോഫീസില്‍ വിജയമായതിനൊപ്പം തിയ്യേറ്ററുകളില്‍ 90ല്‍ അധികം ദിവസവും നക്ഷത്രത്താരാട്ട് പ്രദര്‍ശിപ്പിച്ചിരുന്നു.

    നക്ഷത്രത്താരാട്ടിന് പിന്നാലെ

    നക്ഷത്രത്താരാട്ടിന് പിന്നാലെ 1999ലാണ് ഇവരുടെ പ്രേംപൂജാരി, നിറം തുടങ്ങിയ സിനിമകള്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ഹരിഹരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രേംപൂജാരിയില്‍ പ്രേംജേക്കബ്, ഹേമ തുടങ്ങിയ കഥാപാത്രങ്ങളായിട്ടാണ് ചാക്കോച്ചനും ശാലിനിയും അഭിനയിച്ചത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ വിനീത്, ക്യാപ്റ്റന്‍ രാജു, ജഗതി ശ്രീകുമാര്‍, സുധീഷ്, സുകുമാരി, മയൂരി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

    1999 ഫെബ്രുവരി

    1999 ഫെബ്രുവരി ഒമ്പതിനായിരുന്നു പ്രേംപൂജാരി പുറത്തിറങ്ങിയത്. പ്രേംപൂജാരിയ്ക്ക് പിന്നാലെയാണ് കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നിറം പുറത്തിറങ്ങിയത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ നിറത്തില്‍ മികച്ച പ്രകടനമാണ് ചാക്കോച്ചനും ശാലിനിയും കാഴ്ചവെച്ചത്. എബി,സോന എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും ചിത്രത്തില്‍ അഭിനയിച്ചത്. വിദ്യാസാഗര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം അന്ന് വലിയ രീതിയില്‍ തരംഗമായി മാറിയിരുന്നു.

    അനിയത്തിപ്രാവ്, നക്ഷത്രത്താരാട്ട്

    അനിയത്തിപ്രാവ്, നക്ഷത്രത്താരാട്ട് തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ ചാക്കോച്ചന്‍ ശാലിനി കൂട്ടുകെട്ടില്‍ വലിയ വിജയമായി മാറിയ ചിത്രം നിറം ആണ്. നിറത്തിന് മുന്‍പ് തിയ്യേറ്ററുകളില്‍ എത്തിയ പ്രേംപൂജാരി പരാജയ പ്പെടുകയാണുണ്ടായത്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഹരിഹരന് പ്രേംപൂജാരിയുമായി എത്തിയപ്പോള്‍ വിജയം നേടാനായില്ല.

    പാട്ടുകള്‍ക്ക് വലിയ പ്രാധാന്യം

    പാട്ടുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമായിരുന്നു പ്രേംപൂജാരി. ചിത്രത്തില്‍ അതിഥി താരങ്ങളായി മമ്മൂട്ടി, ഖുശ്ബു, സുരേഷ് ഗോപി, സുകന്യ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഉത്തം സിംഗായിരുന്നു പ്രേംപൂജാരിയിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. എന്ന് സ്വന്തം ജാനകികുട്ടി എന്ന ചിത്രത്തിന് ശേഷമായിരുന്നു ഹരിഹരന്‍ ചാക്കോച്ചനെയും ശാലിനിയെയും വെച്ച് പ്രേംപൂജാരി അണിയിച്ചൊരുക്കിയത്.

    Read more about: kunchacko boban shalini
    English summary
    When Kunchacko Boban And Shalini Starrer Prem Poojari Becomes A Box-Office Flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X