Don't Miss!
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
ഇനി അഭിനയിക്കില്ല എന്ന് മാഗസിനുകളോട് ചാക്കോച്ചൻ പറഞ്ഞു; ആ തീരുമാനത്തിന് കാരണം എന്തായിരുന്നെന്ന് നടൻ
മലയാളികൾക്ക് പ്രിയപ്പെട്ട നടൻ ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച കുഞ്ചാക്കോ ബോബന്റെ കരിയറിലെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു. കേരളത്തിൽ അന്ന് വൻ തരംഗമാണ് കുഞ്ചാക്കോ ബോബൻ ഉണ്ടാക്കിയത്. റൊമാന്റിക് ഹീറോ, ചോക്ലേറ്റ് ബോയ് എന്നീ വിളിപ്പേരുകളിൽ അറിയപ്പെട്ട ചാക്കോച്ചനെ തേടി നിരവധി അവസരങ്ങൾ വന്നു.
മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെ ഒപ്പവും കുഞ്ചാക്കോ ബോബൻ അക്കാലഘട്ടത്തിൽ പ്രവർത്തിച്ചു. അതേസമയം പിന്നീട് തിരിച്ചടികളും കുഞ്ചാക്കോ ബോബന്റെ കരിയറിൽ സംഭവിച്ചു. സ്ഥിരം പ്രണയ സിനിമകളിൽ എത്തിയതോടെ കുഞ്ചാക്കോ ബോബന്റെ നിരവധി സിനിമകൾ പരാജയപ്പെട്ടു.

ഒരു ഘട്ടത്തിൽ നടൻ സിനിമകളിൽ നിന്നും മാറി നിൽക്കുകയും ചെയ്തു. വ്യക്തിപരമായ പ്രശ്നങ്ങൾ മൂലവും മറ്റുമായിരുന്നു തീരുമാനം. സിനിമകളിൽ നിന്ന് മാറി നടൻ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് നാളുകൾക്ക് ശേഷമാണ് കുഞ്ചാക്കോ ബോബൻ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
രണ്ടാം വരവിൽ താരമൂല്യം ഇടിഞ്ഞെങ്കിലും വ്യത്യസ്തമായ സിനിമകളിലൂടെ കുഞ്ചാക്കോ ബോബൻ ശക്തമായി തന്റെ സാന്നിധ്യം അറിയിച്ചു. ഇന്ന് മലയാളത്തിൽ മുൻനിരയിലുള്ള നായക നടൻ ആണ് കുഞ്ചാക്കോ ബോബൻ.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. കെെരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയെത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. നടൻ ഹരിശ്രീ അശോകൻ ആണ് കുഞ്ചാക്കോ ബോബനെ പറ്റി ഷോയിൽ സംസാരിച്ചത്. ചാക്കോച്ചന്റെ ആദ്യ സിനിമ അനിയത്തി പ്രാവിൽ ഹരിശ്രീ അശോകനും അഭിനയിച്ചിരുന്നു.

'ചാക്കോച്ചനൊപ്പം ആദ്യം അഭിനയിക്കുന്ന സിനിമ അനിയത്തി പ്രാവ് ആണ്. അതൊരു ഗംഭീര സിനിമ ആയിരുന്നു. ചാക്കോച്ചൻ അഭിനയിക്കാനെത്തിയപ്പോൾ പല മാഗസിൻകാരും ആദ്യ സിനിമ എന്ന നിലയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു'
'ഞാൻ ഇനി അഭിനയിക്കുന്നൊന്നുമില്ല, എന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചതാണ് ഈ സിനിമ എനിക്കങ്ങനെ താൽപര്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ചാക്കോച്ചൻ പറഞ്ഞത്. മാഗസിൻകാർ എന്നോട് ഇതേ പറ്റി ചോദിച്ചു'

'ചാക്കോച്ചൻ അഭിനയിക്കുന്നില്ലെന്ന് പറയുന്നു അതേക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് . ഞാൻ പറഞ്ഞു എന്നെ സംബന്ധിച്ച് ചാക്കോച്ചൻ അഭിനയിക്കുന്നില്ല, ചാക്കോച്ചൻ ഈ കഥാപാത്രമായി ജീവിക്കുകയാണെന്ന്. അന്ന് ചാക്കോച്ചന് അഭിനയിക്കേണ്ട എന്നുണ്ടായിരുന്നോ, എങ്കിൽ എന്ത് കൊണ്ട് പിന്നെയും അഭിനയിച്ചു,' എന്നാണ് ഹരിശ്രീ അശോകൻ ജെബി ജംഗ്ഷനിൽ ചോദിച്ച ചോദ്യം.

'ഇതിന് കുഞ്ചാക്കോ ബോബൻ അന്ന് മറുപടിയും നൽകി. അഭിനയിക്കില്ല എന്ന് പറയുകയും പിന്നീട് മാറ്റം വന്നതിനും ഒരു പരിധി വരെ കാരണം അന്നത്തെ ജീവിത സാഹചര്യങ്ങൾ ആണ്. സാമ്പത്തികമായി സിനിമ കുഴപ്പമില്ലെന്ന് തോന്നി'
'അന്നത്തെ സെൻസേഷനിൽ ഞാൻ മതി മറന്നിട്ടില്ല. അതിന്റെ വലുപ്പം അന്ന് എനിക്ക് അറിയില്ലായിരുന്നു,' കുഞ്ചാക്കോ ബോബൻ പറഞ്ഞതിങ്ങനെ.
പാച്ചിക്ക (ഫാസിൽ) വന്ന് ചോദിച്ചപ്പോൾ നല്ല സിനിമ ആണ്, എന്നെ വെച്ച് അഭിനയിപ്പിച്ച് കുളമാക്കണോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹത്തിന് ആ സിനിമയിൽ നല്ല വിശ്വാസം ഉണ്ടായിരുന്നു എന്നും നടൻ അന്ന് പറഞ്ഞു.
-
മമ്മൂക്കയുടെ സ്ക്രിപ്റ്റ് സെലക്ഷന് ഭയങ്കരം, ലാലേട്ടന് പോരാ! മമ്മൂട്ടി ഒഴിവാക്കിയ ഹിറ്റുകള്‍ നിരത്തി ഒമര്‍
-
രജിനികാന്തിന്റെ മരുമകനാവാൻ ചിമ്പു ആഗ്രഹിച്ചു; എല്ലാം തകർത്ത ധനുഷ്; 'ഇന്നും ആ വൈര്യമുണ്ട്!'
-
ഭാര്യയും 4 മക്കളുമുള്ളപ്പോള്‍ നടിയെ കൂട്ടി വന്നു; ഒരു വീട്ടില്‍ രണ്ട് ഭാര്യമാരുമായി ജീവിച്ച കഥ പറഞ്ഞ് സലിം ഖാൻ