എന്റെ ഭർത്താവ് എന്റേത് മാത്രം, പിന്നീട് ആ തെറ്റ് ഭാര്യ മനസിലാക്കി; പ്രിയക്ക് കുറ്റബോധമുണ്ട്: കുഞ്ചാക്കോ ബോബൻ

റൊമാന്റിക് ഹീറോയായി കുഞ്ചാക്കോ ബോബനോളം തരം​ഗം സൃഷ്‌ടിച്ച മറ്റൊരു നടൻ മലയാള സിനിമയിൽ ഇന്നുവരെ വന്നിട്ടില്ല. അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന കുഞ്ചാക്കോ ബോബന് അവസരങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്ന് കൊണ്ടിരുന്നു. എന്നാൽ ഒരേ തരത്തിലുള്ള സിനിമകൾ ചെയ്തതോടെ കുഞ്ചാക്കോ ബോബന്റെ മാർക്കറ്റ് ഇടിഞ്ഞു. ഇതിനിടെയായിരുന്നു വിവാഹം. 2005 ഏപ്രിൽ രണ്ടിനാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്.

വിവാഹ ശേഷം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന കുഞ്ചാക്കോ ബോബൻ ബിസിനസിലേക്ക് തിരിഞ്ഞു. ഭർത്താവ് സിനിമാ രം​ഗത്ത് തുടരുന്നതിൽ പ്രിയക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇതും മാറി നിൽക്കലിന് കാരണമായി. അക്കാലത്ത് പ്രിയക്ക് കുഞ്ചാക്കോ ബോബന്റെ ആരാധകരിൽ നിന്നും വ്യാപക വിമർശനം കേൾക്കേണ്ടി വന്നിരുന്നു. പിന്നീട് തന്റെ നിബന്ധനയിൽ പ്രിയക്ക് വിഷമം തോന്നിയിട്ടുമുണ്ട്.

Kunchako Boban Wife

ഏറെക്കാലത്തിന് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നു. വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റേത് മാത്രമായി ഭർത്താവായ സിനിമാ താരത്തെ പരിമിതപ്പെടുത്തണമെന്ന് ചിന്തിച്ചത് തെറ്റായിരുന്നെന്ന് പ്രിയ മനസിലാക്കിയെന്ന് കുഞ്ചാക്കോ ബോബൻ അന്ന് തുറന്ന് പറഞ്ഞു.

എന്റെ ഭാര്യ തന്നെ എന്നോട് പറഞ്ഞതാണ്. ഒരു പരിധിയിൽ കൂടുതൽ സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ ഭാര്യക്ക് അം​ഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു. അക്കാലത്ത് എനിക്ക് വന്ന സിനിമകളിൽ ക്ലാസ്മേറ്റ്സ്, മാടമ്പി തുടങ്ങിയ നല്ല സിനിമകൾ ചെയ്യാനായില്ല. അതിന്റെ പഴി പൂർണമായും ഭാര്യക്ക് അവകാശപ്പെട്ടതല്ല. അന്നത്തെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. ആൾക്കാർ എപ്പോഴും പ്രിയ കാരണമാണ് ഞാൻ മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുന്നതെന്ന് പറയുന്നു. ആൾക്കാർ എന്നെ അത്ര മാത്രം ഇഷ്ടപ്പെടുന്നത് കൊണ്ടാണെന്ന വസ്തുത ഭാര്യ മനസിലാക്കിയത് അടുത്ത കാലത്താണ്. അതിൽ എന്റെ ഭാര്യക്ക് ചെറിയ കുറ്റബോധമുണ്ട്.

ഭാര്യയുടെ നിയന്ത്രണത്തിനപ്പുറം തന്റെ ഭാ​ഗത്ത് നിന്നും അക്കാലത്ത് കരിയറിന് വേണ്ടിയുള്ള സമർപ്പണം ഉണ്ടായിരുന്നില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. എന്റെ ഭാ​ഗത്ത് നിന്നുള്ള ഇൻവോൾവ്മെന്റ് തുച്ഛമായിരുന്നു. ഞാൻ പൂർണമായും ഒരു സംവിധായകനെ വിശ്വസിച്ചാണ് അഭിനയിക്കുന്നത്. സ്ക്രിപ്റ്റിന്റെ ഡിസ്കഷനിലൊന്നും ഞാൻ ഭാ​ഗമായിരുന്നില്ലെന്നും കുഞ്ചാക്കോ ബോബൻ അന്ന് പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. കരിയറിൽ ഇന്ന് പഴയ ഇമേജിൽ അല്ല കുഞ്ചാക്കോ ബോബൻ അറിയപ്പെടുന്നത്. വ്യത്യസ്തമായ സിനിമകൾ താരം ചെയ്യുന്നു. പാട്രിയോട്, നേരെ ചൊവ്വെ തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്റെ വരാനിരിക്കുന്ന സിനിമകൾ.

More from Filmibeat

Read more about: kunchako boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X