അവളോ‌ട് ഞാനെന്ത് ചെയ്തെന്ന് ജയപ്രദ ചോദിച്ചു; ശ്രീദേവിക്ക് ജയയെ ഇഷ്‌ടമല്ലായിരുന്നു; കുട്ടി പത്മിനി

സിനിമാ ലോകത്ത് ഒരുകാലത്ത് വൻ തരം​ഗം സൃഷ്ടിച്ചവരാണ് ജയപ്രദയും ശ്രീദേവിയും. തെന്നിന്ത്യയിലെ വിജയങ്ങൾക്ക് പിന്നാലെ ബോളിവുഡിലേക്കും രണ്ട് പേരും ക‌ടന്നു. ഒപ്പത്തിനൊപ്പം നിൽക്കുന്ന താരമൂല്യവും അഭിനയമികവും കാരണം അന്ന് രണ്ട് പേരെയും ആരാധകർ താരതമ്യം ചെയ്യുന്നത് പതിവായിരുന്നു. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മൾട്ടിസ്റ്റാർ ചിത്രങ്ങൾ പതിവായ അക്കാലത്ത് രണ്ട് നായകൻമാരു‌ടെ നായികമാരായി ആദ്യം പരി​ഗണിച്ചിരുന്നത് ശ്രീദേവിയെയും ജയപ്രദയെയുമാണ്.

കരിയറിന്റെ ഒരുഘട്ടത്തിൽ ജയപ്രദയേക്കാളും ഉയരത്തിലേക്ക് ശ്രീദേവിയുടെ താരമൂല്യം ഉയർന്നു. ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ശ്രീദേവിയും ജയപ്രദയും സുഹൃത്തുക്കളായിരുന്നില്ല.‌ രണ്ട് പേരും സെറ്റിൽ പരസ്പരം സംസാരിച്ചതും വിരളമായാണ്. ഇരുവരെയും അടുപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും അതൊന്നും ന‌ടന്നില്ല. അതേസമയം ചെറുപ്പത്തിന്റെ വാശിയെല്ലാം കളഞ്ഞ് രണ്ട് പേരും പിൽക്കാലത്ത് അടുത്തു.

Sridevi And Jaya Prada

ജയപ്രദ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നൽകിയ കാലത്ത് ശ്രീദേവി കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകി. ശ്രീദേവിയെയും ജയപ്രദയെയും കുറിച്ച് ഇരുവരുടെയും സുഹൃത്തായിരുന്ന നടി കു‌ട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. രണ്ട് പേരും തമ്മിൽ പണ്ട് ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു.

ജയപ്രദയെ ആദ്യം കണ്ടപ്പോൾ അവർ ഒരുപാ‌ട് നാൾ പരിചയമുള്ളത് പോലെ സംസാരിച്ചു. അപ്പോൾ തന്നെ ഞങ്ങൾക്കി‌ടയിൽ ഒരു സൗഹൃദം വന്നു. എവിഎം സ്റ്റുഡിയോയിൽ അഭിനയിക്കുമ്പോൾ ജയപ്രദ ബ്രേക്ക് സമയത്ത് ഞങ്ങളോടൊപ്പം വന്ന് സംസാരിക്കും. അടുത്തുള്ള സെറ്റിൽ ശ്രീദേവി വേറൊരു സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഞങ്ങരിക്കുന്ന മരച്ചുവടിനടുത്ത് കൂടെയാണ് മേക്കപ്പ് റൂമിലേക്ക് പേകേണ്ടത്.

Kutty Padmini

അ‌‌ടുത്ത് കൂടെ ക‌ടന്ന് പോകുമ്പോൾ ശ്രീദേവി ഞങ്ങളെ നോക്കില്ല. ജയപ്രദയുള്ളതിനാണ് കാണാത്ത പോലെ പോകും. നോക്കൂ, അവൾ എന്നെ കാണാത്തത് പോലെ പോകുകയാണ്, ഞാനെന്ത് ചെയ്തിട്ടാണ്. എന്തിനാണ് ഈ കോംപ്ലക്സ് എന്ന് ജയപ്രദ ഞങ്ങളോട് ചോദിക്കും. ശ്രീ വളരെ നല്ലയാളാണ്, പക്ഷെ ചില സമയത്ത് ഇൻസെക്യൂരിറ്റി ഉണ്ടാകും.

എന്താണെന്ന് അറിയില്ല പ്രൊഫഷണലായും പേഴ്സണലായും ജയപ്രദയെ ശ്രീദേവിക്ക് ഇഷ്ടമായിരുന്നില്ല. കല്യാണത്തിന് പോകുമ്പോഴൊക്കെ ചിരിക്കും, പക്ഷെ അതിനപ്പുറം ഒരു സംഭാഷണം അവർ തമ്മിലുണ്ടായില്ല. 12 സിനിമകളിലോളം ശ്രീദേവിയും ജയപ്രദയും സഹോദരിമാരായി അഭിനയിച്ചു. കെട്ടിപ്പിടിച്ച് അഭിനയിക്കുമെങ്കിലും ഷോട്ട് കഴിഞ്ഞാൽ പരസ്പരം നോക്കുക പോലും ചെയ്യാതെ രണ്ടിടങ്ങളിൽ പോയി ഇരിക്കും.

എനിക്കിത് ആശ്ചര്യമായി. എങ്ങനെ ഇത് സാധിക്കുന്നു എന്ന് ചോദിക്കുമ്പോൾ ജയപ്രദ ചിരിക്കുമായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു. മുമ്പൊരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് കുട്ടി പത്മിനി പങ്കുവെച്ചത്.

സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുന്ന ജയപ്രദ രാഷ്ട്രീയത്തിലാണ് ശ്രദ്ധ നൽകുന്നത്. 2018 ലാണ് ശ്രീദേവി മരിച്ചത്. മരിച്ചിട്ട് അഞ്ച് വർഷങ്ങൾ പിന്നി‌‌ട്ടിരിക്കെയും താരത്തെ സിനിമാലോകം ഓർക്കുന്നു. നടിയുടെ മൂത്ത മകൾ ജാൻവി കപൂർ ബോളിവുഡിലെ മുൻനിര താരമാണ്. ഇളയമകൾ ഖുശി കപൂറും അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ജയപ്രദയ്ക്ക് ശേഷം മാധുരി ദീക്ഷിത് ഉൾപ്പെടെയുള്ള നടിമാരാണ് ശ്രീദേവിയുമായി മത്സരിച്ചത്. എന്നാൽ അപ്പോഴേക്കും സിനിമാ ലോകത്ത് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ശ്രീദേവി നേടിയിട്ടുണ്ട്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X