മരിക്കുന്നതിന് മുമ്പ് വീട്ടിലുണ്ടായ വഴക്ക്; ചിത്രയുടെ രണ്ട് വളകൾ തന്നിട്ട് മകൾ പറഞ്ഞത്; കുട്ടി പത്മിനി
സിനിമാ പ്രേക്ഷകരുടെ മനസിൽ പതിഞ്ഞ മുഖമാണ് നടി ചിത്രയുടേത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്ര ഒരുകാലത്തെ തിരക്കേറിയ നടിയായിരുന്നു. നൂറിലേറെ സിനിമകളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്. . 2021 ൽ തന്റെ 56ാം വയസിലാണ് നടി ലോകത്തോട് വിട പറഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. ചിത്രയുടെ മരണം ഏവരെയും ഞെട്ടിച്ചു. സിനിമാ ലോകത്തെ നിരവധി പേർ ചിത്രയ്ക്ക് അനുശോചനം അറിയിച്ചു. സുഹൃത്തുക്കളായിരുന്ന സഹപ്രവർത്തകരിൽ ചിത്രയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്.
ചിത്രയുടെ അടുത്ത സുഹൃത്തായിരുന്നു നടി കുട്ടി പത്മിനി. ചിത്രയെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്ര മരിച്ച ദിവസമുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് നടി സംസാരിച്ചത്. ചിത്രയുടെ നമ്പറിൽ നിന്ന് എനിക്ക് കോൾ വന്നു. കോളെടുത്തപ്പോൾ ചിത്രയുടെ മകൾ കരയുകയാണ്. അമ്മ വീണു, പെട്ടെന്ന് വാ എന്ന് പറഞ്ഞു. ഞാൻ പതറിപ്പോയി. എന്റെ ഡ്രെെവർ രണ്ട് ദിവസത്തേക്ക് ലീവ് എടുത്തിരുന്നു. പേടിക്കേണ്ട, ഞാനിപ്പോൾ വരാമെന്ന് മകളോട് പറഞ്ഞ് ടാക്സി വിളിച്ചു.

ഉടനെ അവിടെയെത്തി. ശരണ്യ പൊൻവണ്ണനും അന്ന് കുറേ സഹായങ്ങൾ ചെയ്തു. പെട്ടെന്ന് ആംബുലൻസ് വിളിച്ചു. ഞാനും ശരണ്യയുമായിരുന്നു ചിത്രയുടെ അടുത്ത സുഹൃത്തുക്കൾ. പോകുന്ന വഴി തന്നെ ചിത്ര മരിച്ചിട്ടുണ്ട്. മകൾക്ക് അന്ന് പതിനെട്ട് വയസാണ്. ഹാൻഡ് ബാഗിൽ നിന്നും രണ്ട് വളയെടുത്ത് ആന്റി, രണ്ട് വള എന്റെ പക്കലുണ്ട്. അമ്മയ്ക്ക് എന്ത് പറ്റിയെന്ന് എങ്ങനെയെങ്കിലും ഒന്ന് നോക്കെന്ന് പറഞ്ഞു. അത് തനിക്ക് ഓർക്കാൻ പറ്റുന്നില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ചിത്രയുടെ വീട്ടിൽ നടന്ന സംഭവത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. പൂജ ചെയ്യുന്ന വെള്ളിത്തട്ട് കാണാതെ പോയി. അത് കാരണം അവൾക്ക് വളരെ ദുഖവും സമ്മർദ്ദവും ഉണ്ടായിരുന്നു. വഴക്കുണ്ടായി. ആരാണ് വെള്ളിത്തട്ട് എടുത്തതെന്ന് അവൾക്ക് മനസിലായി. കുടുംബത്തിലെ ഒരാളായിരുന്നു. ഇതിന്റെ പേരിലുണ്ടായ വഴക്ക് മാനസികമായി ചിത്രയ്ക്ക് സമ്മർദം ഉണ്ടാക്കിയിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

പൊൻവണ്ണം സാറോട് കോടാനുകോടി നന്ദി. അത്രയും നന്നായി ആ കുടുംബത്തിന് പിന്തുണ നൽകി. മെഡിസിൻ പഠിക്കണമെന്നാണ് ചിത്രയുടെ മകളുടെ ആഗ്രഹം. അവൾക്ക് കോളേജിൽ സീറ്റിനുള്ള ഏർപ്പാടുകൾ ചെയ്തു. ഇപ്പോൾ അവളുടെ ഗാർഡിയനായി ഞാൻ, പൊൻവണ്ണം സർ, ശരണ്യ പൊൻവണ്ണം എന്നിവരുണ്ട്. കല്യാണം വരെയും അവൾക്കൊപ്പമുണ്ടാകുമെന്ന് തീരുമാനിച്ചിട്ടുണ്ട്. തങ്ങൾക്ക് പറ്റുന്നത് പോലെ ചിത്രയുടെ മകളുടെ നോക്കുമെന്നും കുട്ടി പത്മിനി അന്ന്
വ്യക്തമാക്കി.
മഹാലക്ഷ്മി എന്നാണ് ചിത്രയുടെ മകളുടെ പേര്. ഭർത്താവ് വിജയരാഘവൻ. ചെന്നെെയിലാണ് ചിത്ര താമസിച്ചിരുന്നത്. 1990 ലായിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ചിത്രം പിന്നീട് മടങ്ങി വന്നു. മഴവില്ല്, സൂത്രധാരൻ തുടങ്ങിയവ തിരിച്ച് വരവിൽ ചിത്ര ചെയ്ത സിനിമകളാണ്. ബാലതാരമായാണ് ചിത്ര സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. 1975 ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന സിനിമയിലാണ് ചിത്ര ആദ്യമായി അഭിനയിക്കുന്നത്. കെ ബാലചന്ദറാണ് ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications











