കുട്ടികളില്ല, കോടികളുടെ സ്വത്തുക്കൾ ആർക്കാണ്, നീ നല്ല ജീവിതം നയിക്കെന്ന് പറഞ്ഞു, കനകയുടെ പ്രതികരണം

ഏറെക്കാലമായി ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കുകയാണ് നടി കനക. ചെന്നെെയിലെ വീട്ടിൽ ആരുമായും അധികം സമ്പർക്കമില്ലാതെ കനക ഒറ്റപ്പെട്ട് കഴിയുന്നു. കനകയ്ക്ക് സഹായം വേണമെങ്കിൽ ചെയ്യാൻ ആളുകളുണ്ട്. എന്നാൽ കനക തന്റെ ഒറ്റപ്പെട്ട ജീവിതമാണ് ഇഷ്ടപ്പെടുന്നത്. ഏറെക്കാലത്തിന് ശേഷം കനകയുടെ ഫോട്ടോ പുറത്ത് വന്നത് നടി കുട്ടി പത്മിനിയുടെ യൂട്യൂബ് ചാനലിലൂടെയാണ്. കനകയുടെ അമ്മ നടി ദേവിക കുട്ടി പത്മിനിക്ക് അടുത്തറിയാവുന്ന ആളായിരുന്നു. ഈ പരിചയം വെച്ചാണ് കാണാൻ പോയത്.

അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാനെപ്പോൾ പോയാലും ആ വീട് പൂട്ടിയിട്ടിരിക്കുകയായിരിക്കും. അതും അരുന്ധതി സിനിമയിലേത് പോലെ പൂട്ടിയിട്ടുണ്ടാകും. ഉള്ളിൽ നായയുണ്ടോ എന്ന് അറിയില്ല. വളരെ പഴകിയ വീടാണ്. ഫാൻസ് നിരന്തരം ആവശ്യപ്പെട്ടിട്ടാണ് കണ്ടേ തീരൂ എന്ന് തീരുമാനിച്ച് ഇത്തവണ പോയത്. അടുത്തുള്ളവരോട് ചോദിച്ചപ്പോൾ അവർ എപ്പോൾ വരും പോകും എന്നൊന്നും അറിയില്ല, കാണാറേ ഇല്ലെന്ന് പറഞ്ഞു. എനിക്കെന്തോ അവിടെ നിന്നും പോകാൻ തോന്നിയില്ല. ഒരു മണിക്കൂർ കാറിൽ‌ ഇരുന്നു.

Kanaka

ഞാൻ ഡ്രെെവറോട് സംസാരിച്ചിരിക്കെ പിറകിൽ ഒരു ഓട്ടോ വന്നു. അതിൽ കനകയായിരുന്നു. ഞങ്ങൾ സംസാരിച്ചു. നമുക്ക് അടുത്തെവിടെയെങ്കിലും പോയി സംസാരിക്കാമെന്ന് ഞാൻ പറഞ്ഞു. അവർ കാറിൽ കയറി. നിങ്ങളാരാണ്, എനിക്ക് വരാൻ പറ്റില്ലെന്ന് വേണമെങ്കിൽ കനകയ്ക്ക് പറയാം. എന്നാൽ കനക സ്വീറ്റായി പെരുമാറി.

കോഫി ഷോപ്പിൽ ഇരുന്ന് ഞങ്ങൾ സംസാരിച്ചു. നിന്റെ അമ്മ എത്ര കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കളാണിത്. ഇന്ന് ആ സ്വത്തുക്കൾക്ക് 13 കോടിയോളം വില വരും. ആരെയെങ്കിലും കണ്ട് അവരിൽ നിന്നും ഭം​ഗിയുള്ള ഒരു ഫ്ലാറ്റ് വാങ്ങെന്ന് ഞാൻ പറഞ്ഞു. അവൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാവുന്നതാണ്. ബാലൻസുള്ള തുക ഫിക്സഡ് ഡെപ്പോസിറ്റായി ഇടാം. ഫ്ലാറ്റിലാകുമ്പോൾ സെക്യൂരിറ്റി ഉണ്ടാകും. കല്യാണം കഴിച്ചിട്ടില്ല, കുട്ടികളുമില്ല. ആർക്ക് കൊടുക്കാനാണ് ഈ സ്വത്തുകളെന്നും നീ നല്ല ജീവിതം നയിക്കെന്നും ഞാൻ പറഞ്ഞു. യെസ് ആന്റീ, ഞാൻ ചെയ്യാം ആന്റീ എന്നാണ് കനക പറഞ്ഞത്.

Kanaka

സർക്കാരിൽ നിന്നും നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്നും കനക പറഞ്ഞു. അവളുടെ സ്വത്തുക്കൾ റോഡിന് വേണ്ടിയെടുത്തിട്ടുണ്ട്. ആ പണം ലഭിക്കാനുണ്ട്. എല്ലാ സഹായവും ഞാൻ ചെയ്യാമെന്ന് പറഞ്ഞതാണ്. സംസാരിച്ച് വന്നെങ്കിലും പിന്നീട് തന്റെ മെസേജുകൾക്ക് കനക മറുപടി നൽകുന്നില്ലെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.

ഒരു നല്ല ബിൽഡറെ കണ്ട് നല്ലൊരു ഫ്ലാറ്റ് വാങ്ങിക്കൊടുക്കാൻ പറ്റും. ബാക്കിയുള്ള തുക അക്കൗണ്ടിലിട്ട് പ്രശ്നങ്ങളൊന്നുമില്ലാതെ എല്ലാ കാര്യങ്ങളും ശരിയാക്കി ഒരു പുതിയ ജീവിതം കനകയ്ക്ക് നയിക്കാം. നമ്മുടെ അന്തരീക്ഷം നല്ലതാണെങ്കിൽ മനസും നന്നാകും. എല്ലാം കുപ്പയും അലങ്കോലവുമായാൽ എന്തായിരിക്കും അവസ്ഥ. അമ്മയുമായി കനക വളരെ ക്ലോസ് ആയിരുന്നു. അമ്മയില്ലാതായപ്പോൾ കനകയുടെ ലോകമില്ലാതായെന്നും കുട്ടി പത്മിനി പറഞ്ഞു.

More from Filmibeat

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X