ആ ശാപം അവൾക്ക് വേണോ എന്ന് ചിന്തിച്ചിരുന്നു; ഇന്ന് ഒരമ്മയെ പോലെ സന്തോഷം; കുട്ടി പത്മിനി പറഞ്ഞത്

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നയൻതാരയെ പോലെ വാർത്താ പ്രാധാന്യം നേടിയ നടിമാർ ചുരുക്കമാണ്. കരിയറും ജീവിതവും ഒരുപോലെ വിവാദങ്ങളിൽ അകപ്പെട്ട ഒരു കാലം നയൻതാരയ്ക്കുണ്ടായിരുന്നു. ​ഗോസിപ്പുകൾ തുടരെ വന്ന നയൻതാരയുടെ പഴയ കാലം ഇന്നും ചർച്ചയാകാറുണ്ട്. ചിമ്പുവുമായുള്ള പ്രണയം, ഇരുവരുടെയും ചുംബന ഫോട്ടോ ലീക്കായ സംഭവം, പ്രഭുദേവയുമായുള്ള പ്രണയവും ബ്രേക്കപ്പും, സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കൽ, ശക്തമായ തിരിച്ച് വരവ് തുടങ്ങി പല സംഭവങ്ങൾ നയൻതാരയുടെ ജീവിതത്തിൽ നടന്നു.

വ്യക്തി ജീവിതത്തെക്കുറിച്ച് തുടരെ ​ഗോസിപ്പുകൾ വരുന്നതിനെതിരെ വർഷങ്ങൾക്ക് മുമ്പ് നടി സംസാരിച്ചിട്ടുമുണ്ട്. അനാവശ്യ വാർത്തകൾ പ്രചരിപ്പിച്ച് തന്നെ പ്രകോപിപ്പിക്കാൻ പറ്റില്ലെന്നും ഇവ അവ​ഗണിക്കുന്നെന്നുമാണ് നടി പറഞ്ഞത്. അതേസമയം ഇത്തരം വാർത്തകൾ തന്റെ കുടുംബത്തെ വിഷമിപ്പിക്കുന്നുണ്ടെന്നും അന്ന് നയൻതാര തുറന്ന് പറഞ്ഞു. പ്രഭുദേവയുമായുള്ള പ്രണയകാലത്താണ് നടിക്ക് രൂക്ഷമായ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നത്.

Nayanthara

പ്രഭുദേവയുടെ ആദ്യ ഭാര്യ നയൻതാരയ്ക്കെതിരെ രം​ഗത്ത് വന്നതാണ് ഇതിന് പ്രധാനമായും കാരണമായത്. ഒരു കുടുംബ ജീവിതം നശിപ്പിച്ചെന്ന പഴി താരത്തിന് കേൾക്കേണ്ടി വന്നു. നയൻതാരയുടെ കോലം കത്തിക്കുന്ന സാഹചര്യം വരെയുണ്ടായി. പ്രഭുദേവയുമായി വിവാഹ ജീവിതത്തിലേക്ക് കടക്കാനും സിനിമാ രം​ഗം വിടാനുമായിരുന്നു നയൻതാരയുടെ തീരുമാനം. എന്നാൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും പിന്നീട് നടന്നു. പ്രഭുദേവയും നയൻതാരയും തമ്മിൽ അസ്വാര്യങ്ങൾ ഉടലെടുത്തു.

ഈ ബന്ധം അവസാനിക്കുകയും ചെയ്തു. അപ്പോഴേക്കും നയൻതാരയുടെ പഴയ താരത്തിളക്കം നഷ്ടപ്പെട്ടിരുന്നു. എന്നാൽ 2013 ൽ രാജ റാണി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താൻ നടിക്ക് കഴിഞ്ഞു. പിന്നീടിങ്ങോട്ട് ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയിലേക്ക് നയൻതാര കുതിച്ചു. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻതാര വിവാഹം ചെയ്തത്. നയൻതാരയുടെ കാര്യത്തിൽ തോന്നിയ ആശങ്കയെക്കുറിച്ച് നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Kutty Padmini, Nayanthara

'കരിയറിലെ പീക്കിൽ വെച്ച് നടി വിവാ​ഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ (പ്രഭുദേവയെ) എന്തിനാണ് ഇത്ര ധൃതിയെന്ന് തനിക്ക് തോന്നി. അതേ ടോപ്പിലാണ് നദിയയും ഉണ്ടായിരുന്നത്. പക്ഷെ നദിയ കറക്ടായ തീരുമാനമെടുത്തു. കല്യാണം കഴിഞ്ഞ് കുട്ടികൾ പിറന്നു. പിന്നീട് സിനിമയിലേക്ക് തിരിച്ച് വന്നു. എന്നാൽ നയൻതാര വിവാഹമെന്ന തീരുമാനമെടുത്തപ്പോൾ അത് തെറ്റാണെന്ന് തനിക്ക് തോന്നി. പ്രഭുദേവ നേരത്തെ കല്യാണം കഴിഞ്ഞയാളാണ്'

'ഒരു വിവാഹബന്ധം നശിപ്പിച്ച് വിവാഹം ചെയ്യണോ, ആ ശാപം ഇവൾ വാങ്ങണോ എന്നൊക്കെ ആലോചിച്ചിരുന്നു,' കുട്ടി പത്മിനി തുറന്ന് പറഞ്ഞു എന്നാൽ പിന്നീട് നയൻതാരയുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ തനിക്ക് ഒരു അമ്മയെ പോലെ സന്തോഷം തോന്നി. നല്ല വ്യക്തിക്കൊപ്പമാണ് നയൻതാര ഇന്നുള്ളതെന്നും കുട്ടി പത്മിനി പറഞ്ഞു. പ്രഭുദേവയുമായി അകന്ന ശേഷം കരിയറിലേക്ക് ശ്രദ്ധ നൽകിയ നയൻതാര നാനും റൗഡി താൻ എന്ന സിനിമയ്ക്കിടെയാണ് സംവിധായകൻ വിഘ്നേശ് ശിവനുമായി പ്രണയത്തിലായത്.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഉയിർ, ഉലകം എന്നീ ഇരട്ടക്കുഞ്ഞുങ്ങളും ദമ്പതികൾക്ക് പിറന്നു. കഴിഞ്ഞ ദിവസം കു‍ഞ്ഞുങ്ങളുടെ മുഖം ആദ്യമായി നയൻതാര ആരാധകരെ കാണിക്കുകയും ചെയ്തു.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X