അഡ്ജസ്റ്റ്മെന്റുകൾ പഴയ കാലത്തുമുണ്ട്; പക്ഷെ അന്നത്തെ താരങ്ങളുടെ പ്രത്യേകത; തുറന്ന് പറഞ്ഞ് കുട്ടി പത്മിനി

സിനിമാ ലോകത്ത് കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും ദുരുപയോ​ഗങ്ങളെക്കുറിച്ചും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. മീ ടൂ തരം​ഗം അലയ‌‌ടിച്ച സമയത്താണ് ഇത്തരം നിരവധി ആരോപണങ്ങൾ വന്നത്. ഹോളിവുഡ് മുതൽ മോളിവുഡ് വരെ കോളിളക്കം സൃഷ്ടിച്ച പല തുറന്ന് പറച്ചിലുകളും ഉണ്ടായി. നിരവധി ഫിലിം മേക്കേർസും അഭിനേതാക്കളും ആരോപണ വിധേയരായി. ഇത്തരം ഇത്തരം ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ കാലത്ത് തുറച്ച് പറച്ചിലുകൾ വലിയ തോതിൽ ചർച്ചയാകുന്നു. അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമാ, സീരിയൽ രം​ഗത്ത് ഇത്തരം പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു. ബാലതാരമായി സിനിമയിലെത്തിയ കുട്ടി പത്മിനി പിന്നീട് നിരവധി സീരിയലുകൾ നിർമ്മിച്ചിട്ടുമുണ്ട്. അഡ്ജസ്റ്റ്മെന്റുകൾ പഴയ കാലത്തും ഉണ്ടായിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു. പക്ഷെ മുക്കാൽ ഭാ​ഗം ആർട്ടിസ്റ്റുകളും കല്യാണം കഴിഞ്ഞവരും പ്രായം കൂടിയവരാണ്. അവരു‌ടെ ഭാര്യമാരും സെറ്റിലെത്തും. അതിനാൽ തന്നെ തെറ്റായ പ്രവൃത്തികൾ അധികം നടന്നില്ല.

Kutty Padmini

1975 ന് ശേഷമാണ് സിനിമാ ലോകത്ത് മാറ്റം വരുന്നത്. പുതിയ ഫിലിം മേക്കേർസ് വന്നു. ഡിസ്ട്രിബ്യൂട്ടറുടെ ആധിക്യം വർധിച്ചു. അതിന് ശേഷമാണ് മാറ്റം വന്നത്. അതിന് പെൺകുട്ടികളും തയ്യാറായിരുന്നു. എന്തിന് അവരെ മാത്രം കുറ്റം പറയണം. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു പേടിയും ഇല്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

ഇപ്പോൾ ‌ടെലിവിഷൻ രം​ഗത്തും ഇത് വന്നു. ഞാൻ വളരെ ശ്രദ്ധാലുവാണ്. എന്റെ സീരിയലുകളിലേക്ക് ആരെയെങ്കിലും ബുക്ക് ചെയ്യുമ്പോൾ ഓഡിഷന് ശേഷം ഞാനാണ് ന‌ടിമാരെ തെരഞ്ഞെ‌ടുക്കാറ്. ആ അഞ്ച് പേരെയും ആരും മിസ് യൂസ് ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഞാൻ തന്നെ തീരുമാനം എടുക്കുന്നത്. അവരെ വിളിച്ച് എന്റെ ഫോൺ നമ്പർ കൊടുക്കും. സെറ്റിലെ ആരെങ്കിലും തെറ്റായ രീതിയിൽ നോക്കിയാൽ രാത്ര രണ്ട് മണിയായാലും ഫോൺ ചെയ്യും.

Kutty Padmini

ഫ്രണ്ട്ലിലായിരുന്നാൽ നാല് സീൻ എക്സ്ട്രാ ലഭിക്കുമെന്ന് കരുതരുത്, എന്റെ ഒപ്പ് ലഭിച്ചാലേ അടുത്ത ദിവസം ഷൂട്ട് നടക്കൂ എന്ന് നടിമാരോട് പറയും. ഏത് ആർട്ടിസ്റ്റ് സെറ്റിൽ വന്നു, എത്ര മണിക്ക് ഷൂട്ട് തുടങ്ങി, എത്ര സീനുകൾ എടുത്തു, ആരൊക്കെ വൈകിയെത്തി തുടങ്ങിയവയെല്ലാം എനിക്ക് അറിയാം. അതിനപ്പുറം ഷൂട്ടിം​ഗിന് പുറത്ത് ഇവർ എന്തെങ്കിലും ചെയ്താൽ ചോദിക്കാൻ താനാരുമല്ലെന്നും കു‌ട്ടി പത്മിനി വ്യക്തമാക്കി.

കോളിവുഡിലെ താര സംഘടനായ നടികർ സംഘത്തിന്റെ എക്സിക്യൂട്ടീവ് അം​ഗം, ബ്ലൂ ഏഷ്യൻ ഫിലിംസ് ആന്റ് ‌ടെലിവിഷൻ അക്കാദമി ഡയരക്ടർ തുടങ്ങി സ്ഥാനങ്ങൾ കുട്ടി പത്മിനി വഹിച്ചി‌‌ട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂട്യൂബ് ചാനലിലൂടെ കുട്ടി പത്മിനിയെ പ്രേക്ഷകർ കാണുന്നുണ്ട്. സിനിമാ ലോകത്തെ പഴയ താരങ്ങളുമായെല്ലാം അ‌ടുത്ത സൗഹൃദമുണ്ട്. ഇവരെക്കുറിച്ചുള്ള കഥകളെല്ലാം കു‌ട്ടി പത്മിനി പങ്കുവെക്കാറുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X