twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ നിര്‍ബന്ധിച്ച് സിനിമയ്ക്ക് കൊണ്ടുപോയി,പക്ഷെ സിനിമ ആസ്വദിക്കാനായില്ല; ലക്ഷ്മി ഗോപാലസ്വാമി

    |

    അഭിനേത്രി എന്ന നിവലയിലും നര്‍ത്തകി എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തമിഴ്, മലയാളം, തെലുങ്ക്, കന്നട സിനിമകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന മുഖം. സിനിമ പോലെ തന്നെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കും ഇപ്പോഴും ലക്ഷ്മിയ്ക്ക് കുറവൊന്നുമില്ല. അങ്ങനെ ഒരു സ്‌റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ എത്തിയപ്പോഴാണ് പഴയ ഒരു കഥ ലക്ഷ്മി ഓര്‍ത്തെടുത്ത് പറഞ്ഞത്.

    ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ വന്ന് പറഞ്ഞു അടുത്തുള്ള തിയേറ്ററില്‍ ബ്രാഡ് പീറ്ററിന്റെ ഒരു ഇംഗ്ലീഷ് പടം ഓടുന്നുണ്ട്. അടിപൊളി സിനിമയാണ്. മുകേഷും വിനീതും വരുന്നുണ്ട് എന്ന് പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമിയെയും നിര്‍ബന്ധിച്ച് കൂട്ടി, നാല് പേരും സിനിമയ്ക്ക് പോയത്രെ. തിയേറ്ററിലെത്തി, സിനിമ തുടങ്ങി.. പക്ഷെ സിനിമ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് മുഖത്തോട് മുഖം നോക്കിയിരിക്കേണ്ടി വന്നു. കാരണം സിനിമ ജര്‍മന്‍ ഭാഷയിലായിരുന്നു. ചിരിയോടെ ലക്ഷ്മി ഗോപാല സ്വാമി ഓര്‍ത്തെടുത്തു.

    ആര്‍ക്കും ഒന്നും മനസ്സിലാകാതെ ഇരുന്നപ്പോള്‍ ലാലേട്ടന്‍ പോപ്‌കോണ്‍ കഴിച്ചുകൊണ്ട് സിനിമ ആസ്വദിച്ച് കാണുന്നു. വെറും ഏഴ് മിനിട്ട് കൊണ്ട് അത് തിന്നു തീര്‍ത്തു. പിന്നീട് ഓരോ സീന്‍ വരുമ്പോഴും മോഹന്‍ലാലും മുകേഷും ഉറക്കെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവര്‍ക്കൊപ്പം കൂടിയാല്‍ സമയം പോകുന്നത് അറിയില്ല. ഞങ്ങളെ അവിടെ ആര്‍ക്കും അറിയില്ലാത്തത് കൊണ്ട് ആ അവസരം നന്നായി ആസ്വദിക്കാന്‍ സാധിച്ചു - ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.

    mohanlal-lakshmi-

    പുതിയ പട്ടാള ചിത്രവുമായി മേജര്‍ രവി! ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍ പ്രഖ്യാപിച്ച് സംവിധായകന്‍പുതിയ പട്ടാള ചിത്രവുമായി മേജര്‍ രവി! ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍ പ്രഖ്യാപിച്ച് സംവിധായകന്‍

    മോഹന്‍ലാലിനൊപ്പം ഒത്തിരി സിനിമകള്‍ അഭിനയിച്ച അനുഭവം ലക്ഷ്മി ഗോപാല സ്വാമിയ്ക്കുണ്ട്. നായികയായി മൂന്ന് സിനിമകള്‍ മാത്രമേ ചെയ്തുള്ളൂ എങ്കിലും, മോഹന്‍ലാല്‍ നായകനായി എത്തിയ പത്തോളം സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളായി ലക്ഷ്മി ഗോപാല സ്വാമി അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല, ലാലിനൊപ്പം ഒത്തിരി സ്റ്റേജ് ഷോകളും ലക്ഷ്മി ഗോപാലസ്വാമി ചെയ്തു.

    1980 ല്‍ സിനിമാ ലോകത്തെത്തിയ ലക്ഷ്മി ഗോപാല സ്വാമി ഇന്നും അഭിനയത്തില്‍ സജീവമാണ്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇപ്പോള്‍ സെലക്ടീവാണെന്ന് മാത്രം. വിവാഹം പോലും കഴിക്കാതെ സിനിമയെ പ്രണയിച്ച ലക്ഷ്മി രണ്ട് തവണ കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ഒരു തവണ കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

    English summary
    When Lakshmi Gopala Swami went to watch a German movie with Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X