പോകുന്നെങ്കിൽ പോകട്ടെ, ആ ഘട്ടത്തിൽ തിരിച്ച് വരും; മകളുടെ കാര്യത്തിൽ ലക്ഷ്മി പറഞ്ഞത് തന്നെ സംഭവിച്ചു
സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ലക്ഷ്മി. ഒരു കാലത്ത് നായിക നടിയായി തിളങ്ങിയ ലക്ഷ്മി പിന്നീട് ക്യാരക്ടർ റോളുകളും ചെയ്തു. 71 കാരിയായ ലക്ഷ്മി ഇന്നും തന്റെ കരിയറിന് വലിയ പ്രാധാന്യം നൽകുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് ലക്ഷ്മി ഇഷ്ടപ്പെടുന്നത്. ലക്ഷ്മിയുടെ മകളാണ് നടി ഐശ്വര്യ ഭാസ്കർ. ലക്ഷ്മിയുടെ ആദ്യ വിവാഹബന്ധത്തിൽ പിറന്ന മകളാണ് ഐശ്വര്യ. മകളും ലക്ഷ്മിയും തമ്മിലുണ്ടായ അകൽച്ച നേരത്തെ സിനിമാ ലോകത്ത് ചർച്ചയായതാണ്.
മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ കാണിക്കേണ്ട മനോഭാവത്തെക്കുറിച്ച് ലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മക്കൾ നമ്മളെ നോക്കുന്നില്ലെങ്കിൽ പോകുന്നെങ്കിൽ പോകട്ടെ. അവർ അവരുടെ ജീവിതം നയിക്കട്ടെ. നിങ്ങളിലൂടെ വന്നവരാണ്. നിങ്ങളിൽ നിന്ന് വന്നവരല്ല. 2025 വർഷം അവരെ നോക്കി ഭക്ഷണം കൊടുത്തെന്ന് കരുതി അവരോട് പ്രസവിച്ചതിന്റെയും വളർത്തിയതിന്റെയും കണക്ക് പറയരുത്. അവർ പറഞ്ഞിട്ടാണോ നിങ്ങൾ അവരെ പ്രസവിച്ചതും വളർത്തിയതും?.

കുട്ടികൾക്ക് മനസിലാവില്ല. നമ്മളും ആ പ്രായം കഴിഞ്ഞാണ് വരുന്നതെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി. ഒരു മക്കളും അച്ഛനും അമ്മയും പറയുന്നത് അനുസരിക്കില്ല. അനുസരിച്ചാൽ ആകാശം താഴെ വരും. ഇപ്പോൾ തീരെ കേൾക്കില്ല, കാരണം അവരുടെ കൈയിൽ ഗൂഗിളുണ്ട്. അതിനെയാണ് വിശ്വസിക്കുക. എല്ലാ കാലഘട്ടത്തിലും ഒരു ഘട്ടം കഴിയുമ്പോഴാണ് മക്കൾ നമ്മൾ പറയുന്നത് അനുസരിക്കുക. കാരണം അവർ അനുഭവിച്ച് വിഷമിച്ച് വരുമ്പോൾ നമ്മൾ പറയുന്നത് കേൾക്കുമെന്നും ലക്ഷ്മി വ്യക്തമാക്കി.
ലക്ഷ്മി പറഞ്ഞതാണ് നടിയുടെ മകൾ ഐശ്വര്യയുടെ ജീവിതത്തിലും സംഭവിച്ചത്. ഒരു ഘട്ടത്തിൽ അമ്മയിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു ഐശ്വര്യ ഭാസ്കരൻ. ഒരു അഭിമുഖത്തിൽ അമ്മയ്ക്കെതിരെ സംസാരിക്കുകയും ചെയ്തു. എന്നാൽ ലക്ഷ്മി ഇതിനൊന്നും മറുപടി നൽകിയില്ല. അടുത്തിടെ നൽകിയ അഭിമുഖത്തിൽ അമ്മയെക്കുറിച്ച് താൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് ഐശ്വര്യ ഭാസ്കരൻ തുറന്ന് സമ്മതിച്ചു.

ഒരു അഭിമുഖത്തിൽ പോലും അമ്മ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല,. കുറേ വർഷം മുമ്പ് ഞാൻ വ്യക്തിപരമായ കാര്യം ഒരു നാഷണൽ ടെലിവിഷനിൽ സംസാരിച്ചു. അത് എനിക്ക് മോശമായി തിരിച്ചടിച്ചു. അമ്മയെ അത് വല്ലാതെ വേദനിപ്പിച്ചു. അമ്മയോട് താൻ അന്ന് ക്ഷമ ചോദിച്ചെന്നും ഐശ്വര്യ ഭാസ്കരൻ തുറന്ന് പറഞ്ഞു. മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് മക്കൾ ചെയ്യുന്ന ഏറ്റവും മോശം കാര്യമാണെന്നും ഐശ്വര്യ ഭാസ്കരൻ വ്യക്തമാക്കി.
ഒരു സെലിബ്രിറ്റിയായി ഇരിക്കുമ്പോൾ നമ്മൾ തന്നെ നമ്മുടെ കുടുംബത്തെ ആക്ഷേപിച്ച് സംസാരിക്കുന്നത് മലർന്ന് കിടന്ന് തുപ്പുന്നത് പോലെയാണ്. പെൺകുട്ടികൾക്ക് അവരുടെ അമ്മയെ മനസിലാവില്ല. പ്രസവിച്ചതിന് ശേഷം മാത്രമേ അവർക്ക് അമ്മമാരെ മനസിലാവൂ. താൻ അമ്മയായ ശേഷമാണ് അമ്മയെന്താണെന്ന് ഞാൻ മനസിലാക്കുന്നത്. സ്വന്തം കുടുംബത്തെ വേദനിപ്പില്ലെന്ന് താൻ തീരുമാനമെടുത്തെന്നും ഐശ്വര്യ ഭാസ്കരൻ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











