ഒരു അച്ഛന്റെ ആധിയാണത്; മനസ്സിലാക്കാവുന്നതേയുള്ളൂ, പക്ഷെ....; ദിലീപ്-മഞ്ജു പ്രണയത്തെക്കുറിച്ച് ലാൽജോസ്

സിനിമാ ലോകത്ത് ഇന്നും ഇടയ്ക്ക് ചർച്ചാ വിഷയമാവുന്ന സംഭവമാണ് ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയവും വിവാഹവും വേർപിരിയലും. മഞ്ജു എന്ന വലിയാെരു താരത്തിന്റെ കരിയറിലെ മികച്ച വർഷങ്ങൾ നഷ്ടമാക്കിയ വ്യക്തിയെന്ന പഴി ദിലീപിനിപ്പോഴും കേൾക്കുന്നുണ്ട്. ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു അഭിനയം വേണ്ടെന്ന് വെക്കുന്നത് കരിയറിൽ ഒട്ടനവധി അവസരങ്ങൾ വന്നു കൊണ്ടിരിക്കെയാണ്.

ഫ്രണ്ട്സ്, ചന്ദ്രലേഖ തുടങ്ങിയ സിനിമകൾ ഇതോടെ മഞ്ജുവിന് നഷ്ടപ്പെട്ടു. വിവാഹ ശേഷം അഭിനയത്തിലേക്കില്ലെന്ന തീരുമാനത്തിലായിരുന്നു മഞ്ജു. മഞ്ജു തുടർന്ന് അഭിനയിക്കുന്നതിനോട് ദിലീപിന് താൽപര്യമില്ലായിരുന്നു.

അക്കാലത്ത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയം. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ദിലീപിനെ നടി ഭർത്താവായി സ്വീകരിക്കുന്നത്. ദിലീപ്, മഞ്ജു പ്രണയത്തെ മഞ്ജുവിന്റെ പിതാവ് എതിർത്തതിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മറവത്തൂർ കനവ് എന്ന തന്റെ സിനിമയിൽ മഞ്ജു നായികയാവാഞ്ഞതിന് കാരണം ഇതാണെന്നും ലാൽ ജോസ് പറഞ്ഞിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്.

Manju Warrier, Dileep

'മറവത്തൂർ എന്ന സ്ഥലത്തേക്ക് വരുന്ന ഭാര്യയും ഭർത്താവുമായി ബിജു മേനോനെയും ശ്രീലക്ഷ്മിയെയും പ്ലാൻ ചെയ്തു. അവർ താമസിക്കുന്ന വീടിന്റെ അടിയിൽ മുത്തശ്ശിയും പേരക്കിടാവുമായി സുകുമാരിയെയും മഞ്ജു വാര്യരെയും തീരുമാനിച്ചു'

'ജേഷ്ഠന്റെ ക്യാരക്ടറായി മമ്മൂക്ക, മമ്മൂക്കയുടെ സുഹൃത്തുക്കളായി കലാഭവൻ മണി, ജെയിംസ് അ​ഗസ്റ്റിൻ എന്നീ മൂന്ന് പേരെ ഫിക്സ് ചെയ്തു. അതിൽ ലോറി ഡ്രെെവറുടെ ക്യാരക്ടർ ബാബുരാജിനെ കാസ്റ്റ് ചെയ്തു. ശ്രീലക്ഷ്മിയുടെ സഹോദരന്റെ കഥാപാത്രമായി മേഘനാഥനെ കാസ്റ്റ് ചെയ്തു'

‌'ഷൂട്ടിം​ഗ് തുടങ്ങാറായപ്പോൾ മഞ്ജുവിന്റെ അച്ഛൻ വീണ്ടും ഈ സിനിമയിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചു. അതിന് കാരണമായി പുള്ളി പേഴ്സണൽ സർക്കിളിൽ പറഞ്ഞത് ഞാനും ദിലീപുമായുള്ള സൗഹൃദമാണ്. അവിടെ മഞ്ജു വന്നാൽ ദിലീപ് എന്റെ സെറ്റിലേക്ക് കാണാൻ വരും, ഞാനതിനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുമെന്ന് അദ്ദേഹം ഭയന്നു. സ്വാഭാവികമാണത്'

'അച്ഛന്റെ ആധി മനസ്സിലാക്കാവുന്നതേ ഉള്ളൂ. പക്ഷെ എന്നെ സംബന്ധിച്ച് ആദ്യ സിനിമയാണ്. അതിന്റെ ഫസ്റ്റ് കാസ്റ്റിം​ഗ് തന്നെ മിസായി. പെട്ടെ അടുത്ത ഓപ്ഷൻ ആലോചിച്ചു. ​മഞ്ജു വാര്യർക്ക് പകരം ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തു. മഞ്ജു ആ സമയത്ത് തിരകൾക്കപ്പുറം എന്ന സിനിമയിൽ സുരേഷ് ​ഗോപിയോടൊപ്പം ചെയ്തു'

Manju Warrier

'മറവത്തൂർ കനവിൽ ശ്രീലക്ഷ്മിക്ക് പകരം മോഹനി വന്നു. ശ്രീലക്ഷ്മിയുടെ സഹോദരൻ എന്ന നിലയിലാണ് മേഘനാഥനെ കാസ്റ്റ് ചെയ്തത്. പക്ഷെ മോഹിനി വന്നപ്പോൾ അവർക്ക് മാച്ച് ചെയ്യുന്ന ഒരാൾ വേണമെന്ന് വന്നുയ അങ്ങനെ മോഹിനിയുടെ ബ്രദറിന്റെ ക്യാരക്ടറിലേക്ക് സാദിഖ് വന്നു. മേഘനാഥൻ ബാബുരാജിന് വെച്ചിരുന്ന ലോറി ഡ്രൈവറുടെ ക്യാരക്ടറിലേക്ക് മാറി,' ലാൽ ജോസ് പറഞ്ഞതിങ്ങനെ. 2013 ലാണ് മഞ്ജുവും ദിലീപും വേർപിരിയുന്നത്.

നടി കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമായിരുന്നത്രെ വിവാഹ മോചനത്തിന് കാരണമായത്. ഇന്നും ഈ വിഷയം ഇടയ്ക്കിടെ ചർച്ചയാവുന്നു. വിവാഹ മോചനത്തിന് ശേഷം സിനിമകളിലേക്ക് തിരിച്ചു വന്ന മഞ്ജുവിന് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. അതേസമയം മറുവശത്ത് ദിലീപ് കേസുകളിലും വിവാദങ്ങളിലുമാണ്.

Read more about: manju warrier dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X