twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പാർവതിയുടെ ആദ്യത്തെ പ്രസവം; ജയറാമേട്ടന്റെ ആവശ്യം മൂലം സിനിമ തന്നെ മാറ്റേണ്ടി വന്നു'; ആ സംഭവ കഥ

    |

    കമലിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചാണ് ലാൽ ജോസ് സംവിധാന രം​ഗത്തേക്ക് കടന്ന് വരുന്നത്. കമലിന്റെ മികച്ച സിനിമകളിൽ മിക്കതിലും ലാൽ ജോസ് സഹ സംവിധായകൻ ആയി ഉണ്ടായിരുന്നു. ആദ്യമായി കമലല്ലാതെ ഒരു സംവിധായകനൊപ്പം അസോസിയേറ്റ് ആയി പ്രവർത്തിച്ച ഓർമകൾ മുമ്പൊരിക്കൽ സഫാരി ടിവിയോട് പങ്കുവെച്ചിരുന്നു. രസകരമായ ഈ സംഭവ കഥ വായിക്കാം.

    Also Read: ദിലീപ് എറിഞ്ഞ തേങ്ങ പൊട്ടിയില്ല, അപശകുനം ആയി; അന്ന് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു; ലാൽ ജോസ്Also Read: ദിലീപ് എറിഞ്ഞ തേങ്ങ പൊട്ടിയില്ല, അപശകുനം ആയി; അന്ന് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു; ലാൽ ജോസ്

    'നിസാർ അബ്ദുൾ ഖാദർ സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. ആലുവയിലാണ് ഷൂട്ടിം​ഗ്. അടുത്ത ദിവസം ഷൂട്ടിം​ഗ് തുടങ്ങുന്നു. ഞങ്ങൾ കമൽ സാറിന്റെ കൂടെ വർക്ക് ചെയ്യുന്ന സമയത്ത് പല സംവിധായകരുടെ കൂടെയും ഓടി നടന്ന് വർക്ക് ചെയ്യുന്ന ആളാണ് കെകെ ഹരിദാസ്. അദ്ദേഹമാണ് ഈ സിനിമയുടെ അസോസിയേറ്റ്'

    Lal Jose About Jayaram

    'പക്ഷെ ആ സമയത്ത് ജനം എന്ന സിനിമയുടെ ഷൂട്ടിം​ഗ് നടക്കുകയാണ്. ആ പടത്തിന്റെ അസോസിയേറ്റ് ആയും ഹരിദാസ് വർക്ക് ചെയ്യണം. ഹരിദാസിന് മലയ്ക്ക് പോവണം. ലാലു ഫ്രീ ആണെങ്കിൽ അവനെക്കൊണ്ട് തുടങ്ങ് ഞാനൊരു മൂന്ന് നാല് ദിവസം കൊണ്ട് ജോയിൻ ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ നിസാറിക്കയുടെ കൂടെ ആലുവയ്ക്ക് വന്നു. ആലുവ വന്നിറങ്ങി'

    'ഈ സിനിമയ്ക്ക് പകരം തിരൂരിൽ ഷൂട്ട് ചെയ്യാനിരുന്ന മറ്റൊരു സിനിമ ആയിരുന്നു അവർ പ്ലാൻ ചെയ്തത്. പെട്ടെന്ന് ഒരാഴ്ച മുമ്പ് ജയറാമേട്ടൻ പറയുന്നു, പാർവതി ആദ്യത്തെ പ്രസവത്തിന് വേണ്ടി എറണാകുളത്ത് ആശുപത്രിയിൽ ആയി. അത് കൊണ്ട് എറണാകുളം പരിസരം വിട്ട് ജയറാമേട്ടന് മാറി നിൽക്കാൻ പറ്റില്ല എന്ന്. ഒരാഴ്ച മുമ്പാണ് പറയുന്നത്'

    Lal Jose,  Jayaram

    'ആ കഥയാണെങ്കിൽ‌ തിരൂരെ ചെയ്യാൻ പറ്റുള്ളൂ. നിസാർക്ക എല്ലാം നിസാരമായി കാണുന്ന ആളാണ്. മുമ്പൊരു കഥ പറഞ്ഞിരുന്നില്ലേ മാധവിയെ വെച്ച് ആ കഥ ജയറാമേട്ടന് ഇഷ്ടമായതാണ് അത് ചെയ്യാം എന്ന് പറഞ്ഞു. ഒന്നരയാഴ്ച മുമ്പാണ് തിരക്കഥാകൃത്തിനോട് പറയുന്നത്. നിസാറിക്കയ്ക്ക് യാതൊരു കൂസലുമില്ല'

    'ഞാൻ സീനുകൾ നോക്കി 35 ദിവസം ചാർട്ട് ചെയ്ത് നിസാറിക്കയെ കാണാൻ നിന്നു. നിസാറിക്ക വന്ന് മൂന്ന് ദിവസത്തേക്ക് ചാർട്ട് ചെയ്ത മൂന്ന് പേജും കൂടി ക്ലിപ്പടിച്ചു. ഇത് നാളെ എന്ന് പറഞ്ഞു. ആദ്യത്തെ ദിവസം ജയറാമേട്ടന് നേരത്തെ പോവണം എന്ന് പറഞ്ഞതിനാൽ ഒരു സീനേ എടുത്തുള്ളൂ, സിനിമയിലെ തറവാടിന് മൂന്ന് കാലഘട്ടങ്ങൾ കഥയിലുണ്ട്'

    Also Read: 'അതെല്ലാം വളരെ ആത്മാർത്ഥമായിട്ട് ഞാൻ ചെയ്തതാണ്, ഇല്ലെന്ന് പറഞ്ഞാൽ കള്ളനാവും; ചോദ്യം സങ്കടകരമാണ്': മമ്മൂട്ടിAlso Read: 'അതെല്ലാം വളരെ ആത്മാർത്ഥമായിട്ട് ഞാൻ ചെയ്തതാണ്, ഇല്ലെന്ന് പറഞ്ഞാൽ കള്ളനാവും; ചോദ്യം സങ്കടകരമാണ്': മമ്മൂട്ടി

    'വീടിന്റെ മുറ്റത്ത് തുളസിത്തറയോട് ചേർന്ന് ഒരു പവിഴ മല്ലിചെടിയും ഉണ്ട്. ​ മൂന്ന് കാലഘട്ടം കാണിക്കാൻ ആർട്ട് ഡയരക്ടർ ഒരു വിദ്യ പറഞ്ഞു. വർത്തമാന കാലം കാണിക്കുമ്പോൾ പവിഴമല്ലി ചെടി അവിടെ ഉണ്ടാവും. അത് കഴിഞ്ഞ് ഭൂതകാലത്തേക്ക് പോവുമ്പോൾ പവിഴ മല്ലി ചെടി കട്ട് ചെയ്യാം, തുളസിത്തറയുടെ ഷെയ്പ്പൊന്ന് മാറ്റാം. വീടിന്റെ പെയിന്റ് മാറ്റാം എന്നിങ്ങനെ കുറേ പദ്ധതികൾ'

    ‌'ഷൂട്ടിം​ഗ് തുടങ്ങി. വർത്തമാനം കാലം ഷൂട്ട് ചെയ്യേണ്ട സമയത്ത് സുവർണ മാത്യു എന്ന നടി വന്നില്ല. അങ്ങനെ നിസാർക്ക പറഞ്ഞു, പാസ്റ്റിലെ സീൻ ഷൂട്ട് ചെയ്യാം പവിഴമല്ലിയൊക്കെ അവിടെ നിൽക്കുമെന്ന്. ആ ദിവസം തന്നെ മൂന്ന് കാലഘട്ടത്തിലെയും സീൻ എടുത്തു'

    'പവിഴമല്ലി, വെച്ചുള്ള അഭ്യാസവും വീടിന്റെ പെയിന്റടിയും തീർന്നു, ആർട്ട് ഡയരക്ടർ ​ ​ഗം​ഗൻ തലയ്ക്ക് കൈ വെച്ചിരുന്നു. രണ്ടാം ദിവസം ഒമ്പത് സീൻ ഷൂട്ട് ചെയ്തു. കണ്ണ് തള്ളിപ്പോയി,' ലാൽ ജോസ് പറഞ്ഞതിങ്ങനെ.

    Read more about: lal jose
    English summary
    When Lal Jose Shared His Experience As Associate Director; Words About Jayaram Movie Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X