Don't Miss!
- News
സിദ്ദിഖ് കാപ്പന്റെ മോചനം സന്തോഷമുള്ള കാഴ്ചയെന്ന് ഇടി മുഹമ്മദ് ബഷീര്‍; നിരന്തരം ശബ്ദമുയരണം
- Sports
ഉപദേശങ്ങള്‍ക്ക് റിഷഭിന് പുല്ലുവില! ഒടുവില്‍ ആ തന്ത്രത്തില്‍ പാഠം പഠിച്ചു- മുന്‍ കോച്ച്
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Lifestyle
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
കാവ്യ അന്ന് ഒന്നാം ക്ലാസുകാരി, സഹ സംവിധായകനായി ദിലീപ് എത്തിയപ്പോൾ; ലാൽ ജോസിന്റെ വാക്കുകൾ
മലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് ഓൺ സ്ക്രീൻ ജോഡി ആയിരുന്നു ദിലീപും കാവ്യ മാധവനും. ഓൺ സ്ക്രീനിലെ ജോഡി ഓഫ് സ്ക്രീനിലും ഒന്നിച്ചപ്പോൾ ഉണ്ടായ വിവാദങ്ങൾ ചെറുതല്ല. ഇരിവർക്കും ആരാധകരെ പോലെ തന്നെ വിമർശകരും ഉണ്ട്.
ദിലീപ്, കാവ്യ കൂട്ടു കെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിൽ ദിലീപ് ആയിരുന്നു നായകൻ. മീശ മാധവൻ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്.

ലാൽ ജോസ് ആയിരുന്നു സിനിമയുടെ സംവിധായകൻ. ലയൺ, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളിൽ കാവ്യയും ദിലീപും നായകനും നായികയുമായി. 55 കാരനാണ് ദിലീപ്. കാവ്യയുമായി 17 വയസ്സിന്റെ വ്യത്യാസം ദിലീപിനുണ്ട്.
ഇപ്പോഴിതാ ദിലീപിനെക്കുറിച്ചും കാവ്യയെക്കുറിച്ചും സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പൂക്കാലം വരവായി എന്ന സിനിമയെക്കുറിച്ച് സഫാരി ടിവിയോട് സംസാരിക്കവെ ആണ് ലാൽ ജോസ് ഇവരെക്കുറിച്ച് സംസാരിച്ചത്.

'ശുഭയാത്രയ്ക്ക് ശേഷം കമൽ സാർ പിന്നെ പ്ലാൻ ചെയ്തത് പൂക്കാലം വരവായ് എന്ന സിനിമ ആണ്. അതും ജയറാമേട്ടൻ നായകനായ സിനിമ ആണ്. ദീർഘകാലം നിന്ന ഒരുപാട് ബന്ധങ്ങൾ എനിക്ക് തന്ന സിനിമ ആണ് പൂക്കാലം വരവായ്'
'രഞ്ജിത്ത് ആണ് സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്നത്. അപ്പോഴേക്കും ഒരു സ്റ്റാർ റൈറ്റർ ആയിട്ടുണ്ട് രഞ്ജിത്ത്. രഞ്ജിയുടെ കൂടെ നീ ഇരിക്കണം എന്ന് കമൽ സാർ പറഞ്ഞു'
'അങ്ങനെ കൊടുങ്ങല്ലൂരിൽ കൈരളി എന്ന ലോഡ്ജിൽ ഞാൻ രഞ്ജിത്തിന്റെ കൂടെ താമസം ആരംഭിച്ചു. പത്ത് പന്ത്രണ്ട് ദിവസം ഞാൻ രഞ്ജിയുടെ കൂടെ ഉണ്ടായിരുന്നു. ആ സമയത്താണ് ഞങ്ങൾ പരസ്പരം അറിയുന്നതും നല്ല സുഹൃത്തുക്കൾ ആവുന്നതും'

'പൂക്കാലം വരവായിൽ ജയറാമേട്ടൻ അഭിനയിക്കുന്നത് സ്കൂൾ ബസ് ഡ്രൈവർ ആയാണ്. ബസിൽ സ്ഥിരം യാത്ര ചെയ്യുന്ന കുറേ കുട്ടികൾ വേണം'
'കുറേകുട്ടികളെ സെലക്ട് ചെയ്തിരുന്നു. അതിലൊരു കുട്ടിയായിരുന്നു കാവ്യ മാധവൻ. കാവ്യ ഒന്നാം ക്ലാസിലാണ് പഠിക്കുന്നതെന്ന് തോന്നുന്നു. ഒരു കാര്യം എനിക്ക് വ്യക്തമായി ഓർമ്മ ഉണ്ട്. അവൾക്ക് മുൻനിരയിൽ ഒരു പല്ല് ഇല്ലായിരുന്നു'

'ദിവ്യ ഉണ്ണിയുമുണ്ടായിരുന്നു. അവൾ കുറച്ച് കൂടി മുതിർന്ന കുട്ടി ആണ്. ബേബി ശ്യാമിലിയും. ദൈവികത്വമുള്ള കുട്ടി ആയിരുന്നു ശ്യാമിലി. ഭയങ്കര സൗന്ദര്യവും നന്നായി അഭിനയിക്കാനുള്ള കഴിവുമുള്ള കുട്ടി. ആ ഷൂട്ടിംഗിനിടയിൽ ഒരു ദിവസം ജയറാമേട്ടൻ ഒരു ചെറുപ്പക്കാരനെ കൊണ്ട് വന്ന് എന്നെ പരിചയപ്പെടുത്തി. ലാലു, ഇവന്റെ പേര് ദിലീപ്'

'കമലിന്റെ കൂടെ അടുത്ത പടം മുതൽ അസിസ്റ്റന്റ് ഡയരക്ടറായി വർക്ക് ചെയ്യാൻ പോവുകയാണ്. നീ അവന് എല്ലാം പറഞ്ഞ് കൊടുക്കണം എന്ന് പറഞ്ഞു. ജയറാമേട്ടൻ കലാഭവനിൽ നിന്ന് പോയപ്പോൾ പകരം വന്ന ആളായിരുന്നു ദിലീപ്. ദിലീപുമായി ആത്മബന്ധം ആരംഭിക്കുന്നത് ആ സിനിമയിൽ ആണ്,' ലാൽ ജോസ് പറഞ്ഞു.
-
ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കിയതോടെ തെരുവിലായിരുന്നു; തുടക്ക കാലത്തെ കുറിച്ച് സംവിധായകന് അനുരാഗ് കശ്യപ്
-
സുഹാനയ്ക്ക് എങ്ങനെ ഇതിനൊക്കെ കഴിയുന്നു! മഷൂ നീ ഭാഗ്യവതിയാണ്, ആ നല്ല മനസ് കാണാതെ പോവരുതെന്ന് ആരാധകർ
-
വിവാഹത്തോടെയാണ് പ്രശാന്ത് തകർന്നത്; വിക്രം ഇന്നും തുറന്ന് പറയാത്ത ആ ബന്ധം; നടന്റെ വീഴ്ചയ്ക്ക് പിന്നിൽ