twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതീക്ഷകളെല്ലാം തെറ്റിച്ച സിനിമ, അസ്വസ്ഥമാക്കിയ പരാജയങ്ങൾ; പക്ഷെ ജയറാമിന് ​ഗുണമായി; ലാൽ ജോസിന്റെ വാക്കുകൾ

    |

    മലയാള സിനിമയിലെ ജനപ്രിയ സംവിധായകനാണ് ലാൽ ജോസ്. മീശമാധവൻ, ചാന്ത്പൊട്ട്, എൽസമ്മ എന്ന ആൺകുട്ടി, മുല്ല, ക്ലാസ്മേറ്റ്സ് തുടങ്ങി നിരവധി ​ഹിറ്റ് സിനിമകൾ ലാൽ ജോസ് സൃഷ്ടിച്ചു. ലാൽ ജോസിന്റെ സിനിമകൾ കുടുംബ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരമായിരുന്നു.
    കമലിനൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചാണ് ലാൽജോസ് സംവിധായകനായി മാറുന്നത്.

    കമലിന്റെ ശ്രദ്ധേയ സിനിമകളിൽ പലതിലും സഹ സംവിധായകനായി ലാൽ ജോസും ഉണ്ടായിരുന്നു. ഇവയിൽ ചില സിനിമൾ പരാജയവും ആയിരുന്നു. കമലിന്റെ പരാജയ സിനിമ ആയ ശുഭയാത്രയെക്കുറിച്ച് മുമ്പൊരിക്കൽ സഫാരി ടിവിയിൽ ലാൽ ജോസ് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം.

    Also Read: എന്റെ അമ്മയ്ക്ക് നിറം കുറവാണെന്നല്ല കറുത്തിട്ടാണെന്ന് പറയാം; അച്ഛന്‍ ഉദിച്ച സൂര്യനെ പോലെയും, വിധുബാല പറയുന്നുAlso Read: എന്റെ അമ്മയ്ക്ക് നിറം കുറവാണെന്നല്ല കറുത്തിട്ടാണെന്ന് പറയാം; അച്ഛന്‍ ഉദിച്ച സൂര്യനെ പോലെയും, വിധുബാല പറയുന്നു

    പുതിയ കാര്യങ്ങൾ എന്നെ പഠിപ്പിച്ച സിനിമ ആയിരുന്നു

    കമൽ സാറിന്റെ കൂടെ അസിസ്റ്റ് ചെയ്ത എന്റെ നാലാമത്തെ സിനിമ ആയിരുന്നു ശുഭയാത്ര. ആദ്യ സിനിമകളിൽ നിന്നും വ്യത്യസ്തമായ സിനിമ ആയിരുന്നു അത്. സൂപ്പർ ഹിറ്റ് ആവുമെന്ന് ഒരുപാട് പ്രതീക്ഷിച്ചു. പുതിയ കാര്യങ്ങൾ എന്നെ പഠിപ്പിച്ച സിനിമ ആയിരുന്നു. മദ്രാസിൽ ഒരു ഫ്ലോറിൽ ആദ്യമായി ഞാൻ ഷൂട്ട് കാണുന്നത് ആ സിനിമയിൽ ആണ്.

    ജയറാമേട്ടനും പാർവതിയും കല്യാണം കഴിഞ്ഞ് ബോബെയിലേക്ക് പോവുന്ന സീൻ ഉണ്ട്

    Also Read: കുടുംബത്തെ ബാധിക്കരുതെന്ന് അച്ഛൻ പറഞ്ഞു; ബോൾഡായ നായിക വേഷങ്ങൾ വന്നിട്ട് ഒഴിവാക്കി!, യമുന റാണി പറയുന്നുAlso Read: കുടുംബത്തെ ബാധിക്കരുതെന്ന് അച്ഛൻ പറഞ്ഞു; ബോൾഡായ നായിക വേഷങ്ങൾ വന്നിട്ട് ഒഴിവാക്കി!, യമുന റാണി പറയുന്നു

    'ജയറാമേട്ടനും പാർവതിയും കല്യാണം കഴിഞ്ഞ് ബോബെയിലേക്ക് പോവുന്ന സീൻ ഉണ്ട്. ആ സീനിൽ ഒരു പാട്ടുണ്ട്. സ്റ്റുഡിയോ ഫ്ലാേറിൽ ഫിക്സ് ചെയ്ത കംപാർട്മെന്റിൽ ആണ് ഷൂട്ട് ചെയ്യുന്നത്'

    'ട്രെയിൻ മൂവ് ചെയ്യുന്നു എന്ന് തോന്നാൻ വേണ്ടി കംപാർട്ട്മെന്റിന്റെ അടിയിൽ സ്പ്രിം​ഗ് വെച്ചിട്ടുണ്ട്. ചാടുമ്പോൾ ട്രെയിൻ പോവുമ്പോൾ ഉണ്ടാവുന്ന മൂവ്മെന്റുകൾ ഉണ്ടാവും. ഞാനായിരുന്നു ആ ട്രെയിൻ മൂവ് ചെയ്യിക്കുന്ന ചാട്ടം ചാടിക്കൊണ്ടിരുന്നത്'

    ഞാൻ ഒരുപാട് സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്

    'തിരുവനന്തപുരത്തും മദ്രാസിലും ബോംബെയിലും ഒക്കെ ഷൂട്ട് ചെയ്ത സിനിമ ആയിരുന്നു. അത്യാവശ്യം കോസ്റ്റും വന്നു. ഷൂട്ടിം​ഗ് കഴിഞ്ഞു, ഞങ്ങൾ അസിസ്റ്റന്റുമാരുടെ പൈസ നാട്ടിലേക്ക് പോവാനിരിക്കുന്ന സമയത്ത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ​ഗണപതി അയ്യർ തന്നു'

    'എനിക്ക് നിശ്ചയിച്ചുറപ്പിച്ചിരുന്നത് 1500 രൂപ ആയിരുന്നു. അദ്ദേഹം ആയിരം രൂപ അധികം തന്ന് എന്റെ തലയിൽ കൈവെച്ച് പറഞ്ഞു. ഞാൻ ഒരുപാട് സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്, നിന്നെ പോലെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആളുകൾ കുറവാണ്'

    നമ്മളെ അസ്വസ്ഥരാക്കുന്ന പരാജയങ്ങൾ

    'നീ സിനിമയിൽ നന്നാവും ഈ തുക എന്റെ ​ഗിഫ്റ്റ് ആണെന്ന്. ആ അനു​ഗ്രഹം ഞാനെപ്പോഴും ഓർക്കാറുണ്ട്. ആ സിനിമ പക്ഷെ റിലീസ് ചെയ്തപ്പോൾ ഞാൻ വിചാരിച്ച അത്രയും കലക്ഷൻ നേടിയില്ല'

    'അത് എന്ത് കൊണ്ടാണെന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല. അത്രയും ക്യൂട്ട് ആയ സിനിമ. എന്ത് കൊണ്ട് അത് ഓടിയില്ല എന്ന് എനിക്കിപ്പോഴും അറിയില്ല. അങ്ങനെ നമ്മളെ അസ്വസ്ഥരാക്കുന്ന പരാജയങ്ങൾ ചിലപ്പോൾ സംഭവിക്കും'

     ആ സിനിമയുടെ സമയത്താണ് അവർ കൂടുതൽ അടുക്കുന്നതും അവരുടെ പ്രണയം തീക്ഷ്ണമാവുകയും ചെയ്യുന്നത്

    'ആ സിനിമ കൊണ്ട് ഏറ്റവും അധികം ​ഗുണം ഉണ്ടായത് ജയറാമേട്ടനും പാർവതിക്കും ആണ്. ആ സിനിമയുടെ സമയത്താണ് അവർ കൂടുതൽ അടുക്കുന്നതും അവരുടെ പ്രണയം തീക്ഷ്ണമാവുകയും ചെയ്യുന്നത്'

    'ശുഭയാത്രയ്ക്ക് ശേഷം പിന്നെ കമൽ സർ പ്ലാൻ ചെയ്തത് പൂക്കാലം വരവായി എന്ന സിനിമ ആണ്. അതിലും ജയറാമേട്ടനായിരുന്നു നായകൻ, ലാൽ ജോസ് പറഞ്ഞതിങ്ങനെ'

    Read more about: lal jose
    English summary
    When Lal Jose Talked About How Kamal's Flop Movie Helped Jayaram And Parvathy; Director's Words Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X