For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തെമ്മാടിത്തരം ആണെന്നറിയാം'; കമലിന്റെ സെറ്റിൽ നടൻ മുരളി ചെയ്തത്; ഇരുവരും തമ്മിലുണ്ടായ പ്രശ്നം

  |

  മലയാള സിനിമയിൽ മറക്കാനാവാത്ത നടനാണ് മുരളി. നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന മുരളി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ കമലിന്റെ ചമ്പക്കുളം തച്ചൻ എന്ന സിനിമയുടെ സെറ്റിൽ മുരളി മുങ്ങിയതിനെക്കുറിച്ച് മുമ്പൊരിക്കൽ ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  Also Read: ആദ്യഭാര്യയ്‌ക്കൊപ്പം തന്നെ ബാബുരാജ് എത്തി; മകന്റെ വിവാഹത്തിന് മുന്നില്‍ നിന്ന് താരത്തിന്റെ വീഡിയോ വൈറലാവുന്നു

  'ചമ്പക്കുളം തച്ചനെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് രസകരമായ ഓർമ്മകൾ ഉണ്ട്. പക്ഷെ അത് പോലെ തന്നെ ദുഖകരമായ ഓർ‌മ്മകളും ഉണ്ട്. ആ സിനിമയിൽ പ്രധാന റോളിൽ അഭിനയിച്ച മോനിഷ അധികം വൈകാതെ മരിച്ചു'

  'മുരളിച്ചേട്ടൻ പോയി. മുരളിച്ചേട്ടന്റെ കാര്യം ആലോചിക്കുമ്പോൾ ഇപ്പോഴും മറക്കാത്ത ഒരു കാര്യമുണ്ട്. ചമ്പക്കുളം തച്ചന്റെ ഷൂട്ടിം​ഗ് നടക്കുമ്പോൾ ആർദ്രം എന്ന സിനിമയുടെ ഷൂട്ടിം​ഗും ആലപ്പുഴയിൽ ഉണ്ടായിരുന്നു. സ്നേഹ സാ​ഗരം എന്ന സിനിമയിലും മുരളിച്ചേട്ടൻ ആയിരുന്നു നായകൻ'

  Also Read: 'കുടുംബ ജീവിതത്തിൽ മഞ്ജു ചേച്ചി വിജയിച്ചു'വെന്ന് കാവ്യ, 'അറിഞ്ഞിട്ടും കൂടെ നിന്ന് ചതിച്ചില്ലേ'; താരം പറഞ്ഞത്!

  'ഷൂട്ട് കഴിഞ്ഞ ആ സിനിമയുടെ ഡബിം​ഗ് മദ്രാസിൽ നടക്കുകയാണ്. ഡബിം​ഗിന് പോവണം എന്ന് മുരളിചേട്ടൻ ഇടയ്ക്കിടെ കമൽ സാറിനോട് പറയുന്നുണ്ട്. പക്ഷെ സാറിന് വിടാൻ പറ്റുമായിരുന്നില്ല'

  'കാരണം വേണുച്ചേട്ടന്റെയും മുരളി ചേട്ടന്റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയ സമയം ആണ്. ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുകയാണ്. അത് കഴിയാതെ പോവാൻ പറ്റില്ല. നാളെ പോവാമെന്ന് സാർ പറയുന്നു, ഇന്ന് പോയേ പറ്റൂയെന്ന് മുരളി ചേട്ടനും പറയുന്നുണ്ട്'

  'അത് അവർ തമ്മിൽ ഒരു അസ്വാരസ്യം ഉണ്ടാക്കി. ഇതിനിടെ ആണ് ഷൂട്ട് നടക്കുന്നത്. ഇവർ പരസ്പരം സംസാരിക്കുന്നില്ല.
  റോഡിനും പാടത്തിനും ഇടയിലുള്ള തോടിലൂടെയും വരമ്പുകളിലൂടെയും ഉള്ള ഓട്ടവും വെട്ടാൻ ശ്രമിക്കുന്നതുമാണ് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. രാവിലെ ഷൂട്ടിം​ഗ് തുടങ്ങി ഒരു ഒമ്പത് ഉച്ചയായപ്പോഴേക്കും രണ്ട് പേരും ചേറിൽ കുളിച്ചു'

  'ലഞ്ചിനുള്ള ബ്രേക്ക് പറഞ്ഞപ്പോൾ കമൽ, ഞാൻ റൂമിൽ പോയി കുളിച്ച് ഭക്ഷണം കഴിച്ച് വരാം എന്ന് മുരളി ചേട്ടൻ പറഞ്ഞു. മുരളി ചേട്ടൻ ഹോട്ടലിലേക്ക് ഡ്രസ് മാറാൻ വേണ്ടി പോയി. ബാക്കി എല്ലാവരും പാട വരമ്പത്ത് നിന്ന് തന്നെ ഉച്ച ഭക്ഷണം കഴിച്ചു'

  'എല്ലാവരും വിശ്രമിച്ചു. അര മണിക്കൂർ ബ്രേക്ക് കഴിഞ്ഞ് രണ്ട് മണിക്കൂർ ആയിട്ടും കാണാതായപ്പോൾ കമൽ സാറിന്റെ ക്ഷമ കുറേശ്ശെ നശിച്ചു. ​ദേഷ്യപ്പെടാൻ തുടങ്ങി. മൊബെെൽ ഫോൺ ഒന്നും ഇല്ലാത്ത കാലമാണ്'

  'ഹോട്ടലിൽ പോയപ്പോഴാണ് അറിയുന്നത് റിസപ്ഷനിൽ ഒരു കുറിപ്പ് എഴുതി വെച്ച് മുരളി ചേട്ടൻ മദ്രാസിലേക്ക് പോയിരുന്നു. ചെയ്യുന്നത് തെമ്മാടിത്തരം ആണെന്ന് അറിയാം, ക്ഷമിക്കുമല്ലോ വേറെ വഴിയില്ല എന്നായിരുന്നു കുറിപ്പ്;

  'ആ ഷൂട്ട് ചെയ്ത സ്ഥലത്തിന് ഞങ്ങൾ മുരളി മുങ്ങി എന്ന് അന്ന് പേരിട്ടു. പിന്നീട് അദ്ദേഹം വന്ന ശേഷം ഷൂട്ട് ചെയ്യുമ്പോൾ ഇന്ന് മുരളി മുങ്ങിയുടെ തെക്ക് വശത്തുള്ള പാടത്താണ്, വലത് വശത്തുള്ള പാടത്താണ് ഷൂട്ട് എന്ന് പറയുമായിരുന്നു. മുരളിയേട്ടനെ അത് പറഞ്ഞ് കുറേ കളിയാക്കുമായിരുന്നു. ആ സിനിമ റിലീസ് ചെയ്ത് വലിയ ഹിറ്റ് ആയി,' ലാൽ ജോസ് പറഞ്ഞു.

  Read more about: murali
  English summary
  When Late Actor Murali Left Kamal's Movie Location Without Informing; Lal Jose's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X