'തിലകൻ മദ്യപിച്ച് ബഹളം വെക്കുമായിരുന്നു; മുരളിയെ ഫാസിൽ സിനിമയിൽ നിന്ന് ഒഴിവാക്കി'; പ്രൊഡക്ഷൻ കൺട്രോളർ
അന്തരിച്ച നടൻ മുരളി സിനിമാ രംഗത്ത് ഇന്നും ഇടയ്ക്കിടെ ചർച്ചയാവാറുണ്ട്. മികച്ച നടനായ മുരളിക്ക് അർഹമായ അവസരങ്ങൾ കിട്ടിയോയെന്ന് പലപ്പോഴും ചോദ്യം വരാറുണ്ട്. ബിഗ് സ്ക്രീനിൽ പ്രേക്ഷക പ്രശംസ നേടുന്ന മുരളി ഓഫ് സ്ക്രീനിൽ സിനിമാക്കാരാൽ തന്നെ വിമർശിക്കപ്പെട്ടിട്ടുണ്ട്. സെറ്റിലെ നിരുത്തരവാദപരമായ സമീപനമാണത്രെ ഇതിന് കാരണമായത്. ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയാണ് മുരളിയുടെ ആദ്യം റിലീസ് ചെയ്ത സിനിമ.
സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. അമരം, വെങ്കലം, കിരീടം, വരവേൽപ്പ്, കളിക്കളം, മഞ്ചാടിക്കുരു തുടങ്ങി നിരവധി സിനിമകളിൽ മുരളി ശ്രദ്ധേയ വേഷം ചെയ്തു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ നിന്നും മുരളിയെ മാറ്റിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന എ കബീർ. സംവിധായകൻ ഫാസിലിന്റെ നിരവധി സിനിമകളിൽ ഇദ്ദേഹം പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

'ഫാസിൽ സാറിന്റെ സെറ്റിൽ ആർട്ടിസ്റ്റുകൾ സമയത്ത് വരാതിരിക്കുക, ഡേറ്റ് ക്ലാഷാവുക അങ്ങനെയൊന്നും ഉണ്ടാവാറില്ല. അങ്ങനെയുണ്ടെങ്കിൽ അപ്പോൾത്തന്നെ മാറ്റും. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ മുരളി ചേട്ടനാണ് ഡോക്ടറായി അഭിനയിക്കുന്നത്. മുരളി ചേട്ടൻ ഒരു ദിവസം പോയിട്ട് വന്നില്ല. സിബി മലയിലിന്റെ വളയം സിനിമയിടെ ഷൂട്ടിന് പോയിട്ട് വൈകുന്നേരം വരുമെന്ന് പറഞ്ഞിട്ട് വന്നില്ല'
'പിറ്റേന്ന് ഉച്ച വരെ കാത്തു. പെട്ടെന്ന് സുരേഷ് ഗോപിയെ വിളിച്ച് സുരേഷ് ഗോപി അഭിനയിച്ചു. മുരളി ചേട്ടനെ മാറ്റി. വന്നില്ലെങ്കിൽ വിട്ടേര് എന്നാണ് ഫാസിൽ സാറിന്റെ മൂഡ്. അതിന് വേണ്ടി ബഹളം വെക്കുകയില്ല. ആ ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ വേറെ ആളെ വെച്ച് ഷൂട്ട് ചെയ്യും,' എ കബീർ പറഞ്ഞു.
നടൻമാരെ സെറ്റിൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടികളെന്നുമുണ്ടായിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. 'എല്ലാവരും നല്ല രീതിയിൽ തന്നെ പെരുമാറും. മമ്മൂക്ക അങ്ങനെ ദേഷ്യം വരുന്ന ആളൊന്നുമല്ല. തെറ്റ് കണ്ടാൽ അപ്പോൾ പ്രതികരിക്കും. അങ്ങേരുടെ മുന്നിൽ തല്ലിപ്പൊളിത്തരം പറയാതിരുന്നാൽ മതി'
'തിലകൻ ചേട്ടന് അദ്ദേഹത്തിന്റേതായ ചില മൂഡൊക്കെയുണ്ട്. ചിലപ്പോൾ ബഹളം വെക്കാറുണ്ട്. ചിലപ്പോൾ മേയ്ക്കാൻ പാടാണ്. തിലകൻ ചേട്ടൻ സ്മോളൊക്കെയടിക്കും. ഇത്തിരി ഒച്ചയിടും. ഇത്തിരി അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് പോയാൽ തിലകൻ ചേട്ടൻ കുഴപ്പക്കാരനല്ല,' എ കബീർ പറഞ്ഞു.

2009 ലാണ് മുരളി മരിക്കുന്നത്. 56ാം വയസ്സിലായിരുന്നു മരണം. മുരളിയുടെ മദ്യപാനം സിനിമാ ലോകത്ത് എന്നും ചർച്ചാ വിഷയമായിരുന്നു. അവസാന കാലത്ത് മുരളിയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിരുന്നെന്ന് മറ്റൊരു പ്രൊഡക്ഷൻ കൺട്രോളർ പൂജപ്പുര രാജനും നേരത്തെ പറഞ്ഞിരുന്നു. പ്രായം കൂടി വന്നപ്പോഴാണ് സ്വഭാവത്തിന് വ്യത്യാസം വന്നത്. ആ സമയത്ത് കള്ള് കുടിയും കൂടി. ഏതോ ഒരു സീരിയലിൽ അഭിനയിച്ചിട്ട് കൃത്യ സമയത്ത് വരാഞ്ഞിട്ട് പുള്ളിയെ ഒഴിവാക്കിയെന്ന് പറഞ്ഞ് കേട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുരളിയെ പോലെ തന്നെ ഈ പഴി കേട്ട വ്യക്തിയാണ് നടൻ തിലകനും. സെറ്റിൽ തിലകനുണ്ടാക്കുന്ന വഴക്കുകളെക്കുറിച്ച് നേരത്തെ പ്രമുഖ ഫിലിം മേക്കേർസ് വരെ സംസാരിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് നിന്ന് തിലകനെ വിലക്കിയ സാഹര്യവും ഉണ്ടായി. അവസാന നാളുകളിലാണ് തിലകന് സിനിമയിലേക്ക് മട
ങ്ങി വരാൻ സാധിച്ചത്. തിലകന് മേൽ ചുമത്തിയ വിലക്ക് വലിയ വിവാദം സിനിമാ ലോകത്തുണ്ടാക്കിയിരുന്നു.


Click it and Unblock the Notifications