ആരോ​ഗ്യ പ്രശ്നങ്ങളാണ് എപ്പോഴും, അതിനപ്പുറം ഒന്നുമില്ല; നൊമ്പരമായി കൽപ്പനയുടെ വാക്കുകൾ

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടി ആണ് കൽപ്പന. കോമഡി റോളുകളിൽ തിളങ്ങിയ കൽപ്പനയുടെ അഭിനയ മികവ് സിനിമാ ലോകം തിരിച്ചറിയുന്നത് നടിയുടെ അവസാന കാലത്താണ്. സ്പരിറ്റ്, ചാർളി തുടങ്ങിയ സിനിമകളിൽ ​ഗംഭീര പ്രകടനം കാഴ്ച വെച്ച കൽപ്പന അതുവരെ ഉണ്ടായിരുന്ന ഹാസ്യ താരം എന്ന ഇമേജ് ഊരി വെച്ചു.

അഭിനേത്രിയെന്ന നിലയിൽ നടിക്ക് അം​ഗീകരങ്ങൾ ലഭിച്ച് തുടങ്ങിയത് അവസാന കാലത്താണ്. അതേസമയം കോമഡി റോളുകളോട് വിമുഖതയും കൽപ്പനയ്ക്ക് ഉണ്ടായിരുന്നില്ല. നായികമാരായി തിളങ്ങിയ ഉർവശിയും കലാരഞ്ജിനിയും ആണ് കൽപ്പനയുടെ സഹോദരിമാർ. കൽപ്പനയും മറുഭാഷകളിൽ നായികാ റോളുകൾ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ചെയ്ത സീരിയസ് വേഷത്തോട് ഈ ഇമേജ് മറി കടക്കാൻ കൽപ്പനയ്ക്ക് കഴിഞ്ഞു

എന്നാൽ മലയാളത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷം കൽപ്പനയ്ക്ക് തുടക്ക കാലത്ത് ലഭിച്ചിരുന്നില്ല. സിനിമകളിൽ നിറഞ്ഞ് നിന്ന സമയത്ത് ജ​ഗതി ശ്രീകുമാർ, ജ​ഗദീഷ് തുടങ്ങിയവരോടൊപ്പമുള്ള കോമഡി രം​ഗങ്ങളിലാണ് കൽപ്പനയെ കൂടുതലായും കണ്ടത്. എന്നാൽ ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ചെയ്ത സീരിയസ് വേഷത്തോട് ഈ ഇമേജ് മറി കടക്കാൻ കൽപ്പനയ്ക്ക് കഴിഞ്ഞു.

അതുവരെ കൽപ്പനയിൽ കണ്ടിട്ടില്ലാത്ത ഭാവമാറ്റം പ്രേക്ഷകർ സ്വീകരിച്ചു. പിന്നീട് ഡോൾഫിൻ, ബാം​ഗ്ലൂർ ഡേയ്സ്, ചാർലി, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ കൽപ്പന തിളങ്ങി.

തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് 2012 ലെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കൽപ്പനയ്ക്ക് ലഭിച്ചു.

ആ​ദ്യം വിശ്വസിച്ചിരുന്നില്ലെന്ന് കൽപ്പന പറഞ്ഞു

2016 ലാണ് കൽപ്പന ഹൃദയാഘാതം വന്ന് മരിക്കുന്നത്. ഇപ്പോഴിതാ മുമ്പൊരിക്കൽ കൈരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ പങ്കെടുത്തപ്പോൾ കൽപ്പന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദേശീയ അവാർഡ് ലഭിച്ചപ്പോൾ ആ​ദ്യം വിശ്വസിച്ചിരുന്നില്ലെന്ന് കൽപ്പന പറഞ്ഞു.

അവാർഡ് ലഭിച്ചപ്പോൾ താൻ മതി മറന്നിട്ടില്ലെന്നും കൽപ്പന അന്ന് വ്യക്തമാക്കി. 'ദേശീയ അവാർഡ് ലഭിച്ച ഫോട്ടോ വീട്ടിൽ ഫ്രെയിം ചെയ്ത് ഇതുവരെ വെച്ചിട്ടില്ല. അവാർഡുകൾക്ക് എന്നെ സ്വാധീനിക്കാൻ പറ്റില്ല. ആരോ​ഗ്യം എന്നെ സ്വാധീനിക്കും'

ഉർവശിയെ നായിക ആക്കാനാണ് താൻ പറഞ്ഞതെന്ന് കൽപ്പന അന്ന് വെളിപ്പെടുത്തി

'ആരോ​ഗ്യ പ്രശ്നങ്ങളാണ് എപ്പോഴും വരുന്നത്. അതൊക്കെ അല്ലാതെ അമിതമായ മോഹങ്ങളും ഉള്ള ആളല്ല ഞാൻ. ഒന്നും കണ്ട് ഭ്രമിക്കുന്ന ആളല്ല,' കൽപ്പന പറഞ്ഞതിങ്ങനെ.

തനിച്ചല്ല ഞാൻ സിനിമയുടെ ഓഫർ വന്നപ്പോൾ സഹോദരി ഉർവശിയെ നായിക ആക്കാനാണ് താൻ പറഞ്ഞതെന്ന് കൽപ്പന അന്ന് വെളിപ്പെടുത്തി. സിനിമയുടെ ഡിസ്ട്രിബ്യൂഷൻ നടക്കാൻ വേണ്ടി ആണ് താനങ്ങനെ പറഞ്ഞതെന്നും കൽപ്പന അന്ന് തുറന്ന് പറഞ്ഞു.

കൽപ്പന ജീവിച്ചിരുന്നെങ്കിൽ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നെന്ന് പ്രേക്ഷകർ

കൽപ്പനയുടെ മരണം കുടുംബത്തെ ഏറെ ബാധിച്ചിരുന്നു. അപ്രതീക്ഷിതമായ വിയോ​ഗത്തിൽ സിനിമാ ലോകം ഒന്നടങ്കം ദുഖിച്ചു. സിനിമാ ലോകത്ത് നിരവധി മാറ്റങ്ങൾ വന്ന ഈ കാലഘട്ടത്തിൽ കൽപ്പന ജീവിച്ചിരുന്നെങ്കിൽ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നെന്ന് പ്രേക്ഷകർ പറയുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും കൽപ്പന അഭിനയിച്ചിട്ടുണ്ട്.

സിനിമാ ലോകത്തെ മിക്കവരുമായും അടുത്ത സൗഹൃദം ആയിരുന്നു കൽപ്പനയ്ക്ക്

ഹൈദരാബാദിൽ ഷൂട്ടിം​ഗിനെത്തിയപ്പോഴാണ് കൽപ്പന മരിക്കുന്നത്. 2016 ജനുവരി 25 ന് പുലർച്ചെ ആണ് കൽപ്പന മരിക്കുന്നത്. മുന്നൂറോളം സിനിമകളിൽ കൽപ്പന അഭിനയിച്ചിട്ടുണ്ട്. സിനിമാ ലോകത്തെ മിക്കവരുമായും അടുത്ത സൗഹൃദം ആയിരുന്നു കൽപ്പനയ്ക്ക് ഉണ്ടായിരുന്നത്.

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X