ശോഭനയെക്കൊണ്ട് സമ്മതിപ്പിക്കാൻ ഏറെ പാടുപെട്ടു; ഞാനും സുകുമാരി ചേച്ചിയുമാണ് സംസാരിച്ചത്; ശ്രീവിദ്യ പറഞ്ഞത്
മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത പേരാണ് നടി ശോഭനയുടേത്. 90 കളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്ന ശോഭന ഒട്ടനവധി കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിലെത്തിച്ചു. മലയാള സിനിമയുടെ മികച്ച കാലഘട്ടങ്ങളിലൊന്നായിരുന്ന 90 കളിലെ നായികയായിരുന്നതിനാൽ നടിക്ക് ലഭിച്ച ഭൂരിഭാഗം സിനിമകളിലും നല്ല കഥാപാത്രങ്ങളായിരുന്നു.
തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നടിക്ക് കൂടുതൽ സ്വീകാര്യതയും ബോക്സ് ഓഫീസ് വിജയങ്ങളും ലഭിച്ചത് മലയാളത്തിൽ നിന്നാണ്. മലയാളത്തിലെ സിനിമകൾ ഹിറ്റാവുമ്പോൾ മറു വശത്ത് തന്റെ തമിഴ് സിനിമകൾ പരാജയപ്പെടുകയായിരുന്നെന്ന് നേരത്തെ ശോഭന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

നിരവധി സിനിമകൾ ചെയ്തതെങ്കിലും നടിക്ക് ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുന്നത് മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ്. നാഗവല്ലി എന്ന കഥാപാത്രത്തിന് ശോഭനയ്ക്ക് പകരം മറ്റൊരാളെ ആലോചിക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിയുന്നില്ല.
സിനിമ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും ശോഭനയുടെയും മണിച്ചിത്രത്താഴിന്റെയും തട്ട് താണ് തന്നെയിരുന്നു. നാഗവല്ലി എന്ന കഥാപാത്രത്തിന്റെ ഭാവങ്ങൾ ശോഭനയിൽ ഇന്നുമുണ്ടെന്ന് ആരാധകർ പറയുന്നു. കാലമിത്ര കഴിഞ്ഞിട്ടും ശോഭന നാഗവല്ലിയായി പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

കാണാമറയത്തായിരുന്നു ശോഭനയുടെ രണ്ടാമത്തെ സിനിമ. ഐവി ശശി സംവിധാനം ചെയ്ത സിനിമയിൽ റഹ്മാൻ, മമ്മൂട്ടി തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. ഈ സിനിമയിൽ ശോഭനയെ അഭിനയിപ്പിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ അന്തരിച്ച നടി ശ്രീവിദ്യ കൈരളി ടിവിയിൽ സംസാരിച്ചിരുന്നു. ഏറെ നിർബന്ധിച്ചാണ് ശോഭനയെ ഈ സിനിമയിൽ അഭിനയിപ്പിച്ചതെന്ന് ശ്രീവിദ്യ അന്ന് പറഞ്ഞു.

കാണാമറയത്തായിരുന്നു ശോഭനയുടെ രണ്ടാമത്തെ സിനിമ. ഐവി ശശി സംവിധാനം ചെയ്ത സിനിമയിൽ റഹ്മാൻ, മമ്മൂട്ടി തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. ഈ സിനിമയിൽ ശോഭനയെ അഭിനയിപ്പിച്ചതിനെക്കുറിച്ച് മുമ്പൊരിക്കിൽ അന്തരിച്ച നടി ശ്രീവിദ്യ കൈരളി ടിവിയിൽ സംസാരിച്ചിരുന്നു. ഏറെ നിർബന്ധിച്ചാണ് ശോഭനയെ ഈ സിനിമയിൽ അഭിനയിപ്പിച്ചതെന്ന് ശ്രീവിദ്യ അന്ന് പറഞ്ഞു.

'ഐവി ശശിയുടെ ഡയരക്ഷനാണ് നീ ഇത് ചെയ്യണമെന്നൊക്കെ പറഞ്ഞ്. പിന്നീട് അവൾ വളരെ ഹാപ്പിയായി. കാരണം ഈ പാട്ടുകളെല്ലാം ഹിറ്റായി. മനോഹരമായ ക്യാരക്ടറായിരുന്നു അവൾക്ക് ലഭിച്ചത്. ആദ്യ സിനിമയിലെ പോലെ തന്നെ രണ്ടാം സിനിമയിലും നല്ല കഥാപാത്രം ഹീറോയിന് കിട്ടുകയെന്ന് പറഞ്ഞാൽ ഭയങ്കര ലക്കിയല്ലേ,' ശ്രീവിദ്യ പറഞ്ഞിതിങ്ങനെ.

1999 ഓടെയാണ് സിനിമകളിൽ നിന്നും ശോഭന പതിയെ അകന്ന് തുടങ്ങിയത്. സിനിമകളിൽ വളരെ സെലക്ടീവായ നടി കുറച്ച് സിനിമകൾ മാത്രമേ ഇതിന് ശേഷം ചെയ്തിട്ടുള്ളൂ. അതേസമയം 2001 ൽ മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ടാം തവണയും ശോഭനയ്ക്ക് ലഭിച്ചു.
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് നടി ഒടുവിലായി അഭിനയിച്ചത്. അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമയിൽ ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. സിനിമ മികച്ച വിജയവും കരസ്ഥമാക്കി. സിനിമയേക്കാൾ കൂടുതൽ നൃത്തത്തിനാണ് വർഷങ്ങളായി ശോഭന പ്രാധാന്യം നൽകുന്നത്. നൃത്ത വിദ്യാലയവും ശോഭന നടത്തുന്നു.


Click it and Unblock the Notifications