For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിമാരായ പത്മിനിയെയും സാവിത്രിയെയും പോലെയാണ്; മഞ്ജു വാര്യരോട് സംസാരിക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ച് ശീവിദ്യ

  |

  ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരില്‍ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ നാല്‍പ്പത്തിമൂന്നാം ജന്മദിനമായിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ താരത്തിനുള്ള ആശംസകള്‍ വന്ന് നിറഞ്ഞു. ഇപ്പോഴിതാ അന്തരിച്ച മുന്‍നടി ശ്രീവിദ്യ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്.

  വിവാഹ മോചന വാർത്തകൾക്കിടയിൽ സാമന്ത അക്കിനേനിയുടെ കിടിലൻ ഫോട്ടോഷൂട്ട്, കാണാം

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണ്‍ ബ്രിട്ടാസിനൊപ്പം പങ്കെടുത്ത അഭിമുഖത്തിലൂടെയാണ് കഴിവുള്ള താരങ്ങളെ കുറിച്ച് ശ്രീവിദ്യ അഭിപ്രായപ്പെട്ടത്. തനിക്കേറ്റവും സന്തോഷം തോന്നുന്ന നടിമരില്‍ ഒരാള്‍ മഞ്ജു വാര്യര്‍ ആണെന്നാണ് ശ്രീവിദ്യ പറയുന്നത്. മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോള്‍ തോന്നിയ അനുഭവങ്ങളും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചെല്ലാം നടി വെളിപ്പെടുത്തിയത്. ഒപ്പം പകരം വെക്കാൻ മറ്റൊരാൾ ഇല്ലാത്ത നിരവധി താരങ്ങൾ മലയാള സിനിമയ്ക്ക് മാത്രമായി ഉണ്ടെന്ന് കൂടി പറയുകയാണ് ശ്രീവിദ്യ. മൺമറഞ്ഞ് പോയ പ്രമുഖരായ ചില നടന്മാരെ കുറിച്ചായിരുന്നു അഭിമുഖത്തിൽ നടി സൂചിപ്പിച്ചത്. ഒപ്പം ഇന്നത്തെ സൂപ്പർ താരങ്ങളെ കുറിച്ചും പറയുന്നു. വായിക്കാം...

  ''എന്നെക്കാളും ഒത്തിരി കഴിവുള്ള താരങ്ങളെ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. മഞ്ജു വാര്യരുടെ അടുത്ത് സംസാരിക്കുമ്പോഴും എനിക്ക് വലിയ സന്തോഷമുണ്ട്. ആ കുട്ടിയുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കരമായിട്ടുള്ള അനുഭവം ആയിരുന്നു. പത്മിനിയും സാവിത്രിയും പോലെയുള്ള നടിമാരുടെ കൂടെ അഭിനയിക്കുമ്പോഴുള്ള ഫീലാണ് വന്നത്. നാച്ചുറല്‍ ആയിട്ടുള്ള താരമാണ്. ഇവരെ പോലെയുള്ളവരെ കാണുന്നതൊക്കെയാണ് എന്റെ സന്തോഷം.

  സീരിയല്‍ സിനിമാ താരം രമേഷ് അന്തരിച്ചു; സിനിമാലോകത്തെ നടുക്കി താരത്തിൻ്റെ ആത്മഹത്യ- വായിക്കാം

  ഇനിയൊരു സിനിമ ചെയ്യുകയാണെങ്കില്‍ കോമഡി റോള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്ന് കൂടി ശ്രീവിദ്യ വെളിപ്പെടുത്തിയിരുന്നു. മിമിക്രിയൊക്കെ ചെയ്യുന്നവരെ ഒത്തിരി ഇഷ്ടമാണ്. ജയറാമിന്റെ ഒക്കെ വലിയ ആരാധികയാണ് ഞാന്‍. കലാഭവന്‍മണി, ജഗതിശ്രീകുമാര്‍ തുടങ്ങിയവരൊക്കെ അത്ഭുതമാണ്. അവരെ പോലെ അവര്‍ മാത്രമേയുള്ളു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരൊക്കെ ഈശ്വരന്റെ അടുത്ത് നിന്ന് വരം വങ്ങി വന്നവരാണ്. കേരളത്തില്‍ ആയത് കൊണ്ട് അതിലും വലിയ സന്തോഷമുണ്ട്.

  ഇവരൊന്നും സിനിമാ പാരമ്പര്യത്തില്‍ നിന്ന് വന്നതല്ല. നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊരു എക്‌സ്പീരിയന്‍സും അവര്‍ക്കില്ല. ബാക്കി ഒക്കെ ദൈവം എല്ലാം കൂട്ടിചേര്‍ത്ത് തരുന്നതാണ്. ആര്‍ട്ടിസ്റ്റിന്റെ സമയം നല്ലതാണെങ്കില്‍ നമുക്കെല്ലാം നല്ലതായി തോന്നും. ലാലിന്റെയും മമ്മൂട്ടിയുടെയും അച്ഛനും അമ്മയുമൊക്കെ ആര്‍ട്ടിസ്റ്റുകളല്ല. പിന്നെ അവര്‍ക്കെങ്ങനെ ഇത്രയും നന്നായി അഭിനയിക്കാന്‍ പറ്റുന്നതെന്ന് ചിന്തിച്ച് നോക്കിയേ. സിനിമയിലേക്ക് എത്താന്‍ വേണ്ടി ജനിച്ചവരാണ് അവരൊക്കെ. ദൈവം സൃഷ്ടിച്ച് അങ്ങ് ഇറക്കി വിട്ടിരിക്കുകയാണ്.

  ജഗതി ശ്രീകുമാറൊക്കെ എത്ര വര്‍ഷമായി. ഇപ്പോഴും പറഞ്ഞത് തന്നെ വീണ്ടും പറയാതെ ആളുകളെ ചിരിപ്പിച്ചോണ്ട് ഇരിക്കുകയാണ്. ഒരാളെ കരയിപ്പിക്കാന്‍ എളുപ്പമാണ്. പക്ഷേ ചിരിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതില്‍ വിജയിച്ച് നില്‍ക്കാന്‍ പറ്റുക എന്നതാണ് വലിയ കാര്യം. വേണു, ഗോപി, തിലകന്‍ ചേട്ടന്‍ ഇവര്‍ക്കൊന്നും റീപ്ലേസ്‌മെന്റ് ഇല്ല. തിലകന്‍ സാറിനെ പോലൊരു മഹത് വ്യക്തിയുണ്ടോ? പുള്ളിയ്ക്ക് പകരം മറ്റ് ഏതെങ്കിലും നടന്മാരെ സങ്കല്‍പ്പിക്കാന്‍ പറ്റില്ലെന്നും ശ്രീവിദ്യ വ്യക്തമാക്കുന്നു. ഇപ്പോഴും ഞാന്‍, മണി, ജഗദീഷ്, ജഗതിശ്രീകുമാര്‍, ശോഭന, നെടുമുടി വേണു, തുടങ്ങിയവരെല്ലാം സെറ്റില്‍ ഉണ്ടെങ്കില്‍ ഭയങ്കര പാട്ട് ആണ്. അപ്പോഴത്തേക്ക് ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊണ്ട് വന്ന് കൊട്ടാന്‍ തുടങ്ങും. പിന്നെ മൃദംഗമായി, സ്വരമായി, ഡാന്‍സ് ആയി ബഹളം തന്നെ ആയിരിക്കുമെന്നും ശ്രീവിദ്യ പറയുന്നു.

  അതേ സമയം മഞ്ജുവിനെ കുറിച്ച് സംസാരിച്ച് ആരാധകരും എത്തിയിരിക്കുകയാണ്. വിദ്യാമ്മയെ പോലുള്ള ആളുകളുടെ വാക്കുകളില്‍ നിന്ന് മനസിലാകാവുന്നത്തെ ഉള്ളു മഞ്ജു എന്ന നടിയുടെ റേഞ്ച്. ഇപ്പോഴും ചില ആളുകള്‍ ചോദിക്കും എന്തിനാ അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കുന്നതെന്ന്. മറ്റു പല നടിമാരും വര്‍ഷങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നാണ് ഒരുപാട് ക്യാരക്ടേഴ്‌സ് ചെയ്തത്. പക്ഷേ മഞ്ജു എന്ന നടി വെറും നാലഞ്ച് വര്‍ഷം മാത്രം ആണ് ഉണ്ടായിരുന്നത്. ആ ചെറിയ കാലയളവില്‍ ആണ് ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. മറ്റുള്ള നടിമാരെ പോലെ വര്‍ഷങ്ങള്‍ ഒക്കെ നിന്നിരുന്നു എങ്കില്‍ ചേച്ചിയുടെ ലെവല്‍ തന്നെ മാറിയേനെ. അത്രക്കും കഴിവുള്ള നടി ആണ് എന്നു സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും മനസിലാവുമെന്ന് ഒരു ആരാധകന്‍ പറയുന്നു.

  ശ്രീവിദ്യയുടെ പെരുമാറ്റത്തെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്. എന്തൊരു നല്ല സംസാരം, വിനയം. കേട്ടിരിക്കാന്‍ തന്നെ തോന്നുന്നു. സിനിമയുടെ തീരാ നഷ്ടം. ഇന്ന് ഒരു കഥാപാത്രം സിനിമയില്‍ കാണുമ്പോള്‍ ഇത് വേറെ ഏതെങ്കിലും ഒരാളായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുള്ള ഒരുപാട് വേഷങ്ങള്‍ ഉണ്ട്. എന്നാല്‍ ശ്രീവിദ്യമ്മയെ പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ ചെയ്ത കഥാപാത്രങ്ങള്‍ ഒരിക്കല്‍ പോലും മറ്റൊരാളായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടേ ഇല്ല. അത്രയും മനോഹരമായി ആ കഥാപാത്രം 100%മികവുറ്റത് ആക്കിയിട്ടുണ്ടായിരിക്കുമെന്നാണ് ചിലരുടെ അഭിപ്രായം.

  പാറുക്കുട്ടിയും മഞ്ജുവും തമ്മിലുള്ള ഒരു ക്യൂട്ട് വീഡിയോ | FilmiBeat Malayalam

  2006 ലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി ശ്രീവിദ്യ അന്തരിച്ചത്. രണ്ട് വര്‍ഷത്തോളം കാന്‍സര്‍ രോഗബാധിതയായി കഴിഞ്ഞ നടി ചികിത്സയിലിരിക്കുമ്പോഴാണ് മരിക്കുന്നത്. ശാലീന സൗന്ദര്യമായി ഇന്നും ശ്രീവിദ്യയുടെ പേരാണ് മലയാളികള്‍ക്ക് പറയാനുള്ളത്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീവിദ്യ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ വര്‍ഷങ്ങളോളം നായികയായി തിളങ്ങി നിന്നു. അവസാന കാലത്ത് അമ്മ കഥാപാത്രങ്ങളായിരുന്നു കൂടുതലായും നടി ചെയ്തിരുന്നത്.

  English summary
  When Late Actress Srividya Opens Up About Manju Warrier, Old Interview Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X